Karnataka Elections 2023: വോട്ടര്‍മാര്‍ക്ക് പണം വിതരണം; കര്‍ണ്ണാടകയില്‍ ബിജെപി പ്രവര്‍ത്തകരെ പിടികൂടിയത് കലക്ടര്‍

 While giving Money BJP workers Arrested  in Karnataka: കളക്ടറെ കണ്ടതോടെ പണം വിതരണം ചെയ്തിരുന്ന മൂന്നംഗസംഘം വാഹനത്തില്‍ക്കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 10, 2023, 11:00 AM IST
  • കളക്ടറെ കണ്ടതോടെ പണം വിതരണം ചെയ്തിരുന്ന മൂന്നംഗസംഘം വാഹനത്തില്‍ക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.
  • കളക്ടറെ കണ്ടയുടന്‍ പണമടങ്ങിയ ബാഗുമായി കാറിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു.
  • പ്രദേശത്തുനിന്നുള്ള സി.സി.ടി.സി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Karnataka Elections 2023: വോട്ടര്‍മാര്‍ക്ക് പണം വിതരണം; കര്‍ണ്ണാടകയില്‍ ബിജെപി പ്രവര്‍ത്തകരെ പിടികൂടിയത് കലക്ടര്‍

ബെംഗളൂരു: കര്‍ണ്ണാടകയില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കലക്ടര്‍ നേരിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാത്രി കര്‍ണ്ണാടകയിലെ കലബുറഗി ജില്ലയിലായാണ് സംഭവം. ബിജെപി പ്രവര്‍ത്തകര്‍ കോളനികളില്‍ കയറിയിറങ്ങി പണം വിവതരണം ചെയ്യുന്ന് വിവരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന്് കലബുറഗി സൗത്ത് മണ്ഡലത്തിലെ സംഗമേഷ് കോളനിയിലേക്ക് കലക്ടർ നേരിട്ടെത്തുകയായിരുന്നു. കളക്ടര്‍ യശ്വന്ത് ഗുരുകര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയാണ്. കളക്ടറെ കണ്ടതോടെ പണം വിതരണം ചെയ്തിരുന്ന മൂന്നംഗസംഘം വാഹനത്തില്‍ക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.എന്നാല്‍, ഇവരെ കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി കളക്ടര്‍ പിടികൂടുകയായിരുന്നു.

കളക്ടറെ കണ്ടയുടന്‍ പണമടങ്ങിയ ബാഗുമായി കാറിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. സിറ്റിങ് എം.എല്‍.എ.യും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ ദത്താത്രേയ പാട്ടീല്‍ രേവൂരിന്റെ ലഘുലേഖകളും കണ്ടെത്തിയിട്ടുണ്ട്. തെരുവുവിളക്കുകള്‍ അണച്ചതിനുശേഷമായിരുന്നു കോളനിയില്‍ പണം വിതരണംചെയ്തത്. ഫോണില്‍ പരാതിലഭിച്ചതോടെ പോലീസുകാരെ അറിയിക്കാതെ കളക്ടര്‍ നേരിട്ട് സംഭവസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. പിടിയിലായവരെ പിന്നീട് പോലീസിന് കൈമാറി.ബി.ജെ.പി. സ്ഥാനാര്‍ഥി തന്നെയാണ് കാറില്‍നിന്ന് ബാഗുമായി ഓടിരക്ഷപ്പെട്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രദേശത്തുനിന്നുള്ള സി.സി.ടി.സി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ALSO READ: വിധിയെഴുതാൻ ക‍ർണാടക; വോട്ടെടുപ്പ് 224 മണ്ഡലങ്ങളിലേക്ക്; പോളിം​ഗ് ബൂത്തുകളിൽ കർശന സുരക്ഷ

അതേസമയം കര്‍ണാടകയില്‍ വോട്ടിംഗ് ആരംഭിച്ചു. 224 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. കര്‍ണാടകയുടെ വിധിയെഴുതുന്നത് അഞ്ച് കോടി 24 ലക്ഷം വോട്ടര്‍മാരാണ്. ഇതില്‍ 2.59 കോടി സ്ത്രീകളും 2.62 കോടി പുരുഷന്മാരുമാണ്. ഇതിന് പുറമേ 9,58,806 കന്നി വോട്ടര്‍മാര്‍കൂടി ഇത്തവണ വിധിയെഴുതും. ഇതിനായി മൊത്തം 52,282 പോളിംഗ് ബൂത്തുകള്‍ സജ്ജമാണ്. സ്ഥലത്തെ സ്ഥിതിഗതികള്‍ കണത്തിലെടുത്ത്് അരലക്ഷത്തിലധികം പോളിംഗ് സ്റ്റേഷനുകളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത അതികസേനെ് ഏര്‍പ്പെടുത്തിയിട്ടുണ്ട്്. കേന്ദ്ര-സംസ്ഥാന സായുധ സേനകളാണ് കര്‍ണാടകയില്‍ സുരക്ഷ ഒരുക്കുന്നത്. മെയ് 13 ശനിയാഴ്ച രാവിലെ എട്ടുമണിക്കാണ്  വോട്ടെണ്ണല്‍ ആരംഭിക്കുക.

ഇതിനിടെ നിശ്ശബ്ദപ്രചാരണ ദിവസം നിരവധി മാനനഷ്ടക്കേസുകളും പരാതികളും ഒക്കെ സംസ്ഥാനത്ത് നിന്നും ഉയര്‍ന്നിരുന്നു.  പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടം ലംഘിച്ചുകൊണ്ട് പരസ്യമായി സാഷ്യല്‍ മീഡിയയിലൂടെ കര്‍ണാടക വോട്ടര്‍മാരോട് വോട്ട്  അഭ്യര്‍ത്ഥിച്ചതിന് പ്രധാനമന്ത്രിക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരമുള്ള ഭരണഘടനാപരമായ കടമ നിർവഹിക്കാന്‍ ചുമതലയുള്ള ബഹുമാനപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് ഒരു അഗ്നിപരീക്ഷണമാണെന്നും കോൺഗ്രസിന്‍റെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. 

പരസ്യ പ്രചാരണം അവസാനിച്ചതിന് ശേഷം രണ്ട് വീഡിയോ സന്ദേശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി  കർണാടക വോട്ടർമാർക്കായി പങ്കുവെച്ചത്. ഒന്ന് തിങ്കളാഴ്ച രാത്രി 11 ന് ശേഷവും മറ്റൊന്ന് ചൊവ്വാഴ്ചയും. തിരഞ്ഞെടുപ്പ് നിയമങ്ങളുടേയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടേയും ലംഘനമാണ് ഇത് എന്നാണ് കോണ്‍ഗ്രസ്‌ ആരോപിക്കുന്നത്. നിക്ഷേപം, വ്യവസായം, നവീകരണം, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം, കാർഷിക മേഖല തുടങ്ങിയവയില്‍ കർണാടകയെ ഒന്നാം സ്ഥാനത്ത് കൊണ്ടുവരാൻ ബിജെപി ആഗ്രഹിക്കുന്നു.കർണാടകയെ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാക്കാൻ തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എല്ലാ  കര്‍ണാടക നിവാസികളുടെയും സ്വപ്നം എന്‍റെ സ്വപ്നമാണ് എന്നുമായിരുന്നു പ്രധാനമന്ത്രി സന്ദേശത്തിലൂടെ ജനങ്ങളോട്  പങ്കുവെച്ചത്.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News