Bihar Politics: ബീഹാറില്‍ രാഷ്ട്രീയം ചൂടുപിടിയ്ക്കുകയാണ്. ജെഡിയുവിന്‍റെയും ബിജെപിയുടെയും ഭാഗത്ത് നിന്ന് അലോസരങ്ങള്‍ ഉയരുമ്പോള്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ തേടുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍...
ബീഹാറിൽ അധികാരത്തിലിരിയ്ക്കുന്ന BJP JD(U) സഖ്യ സര്‍ക്കാര്‍ ഭദ്രമാണോ? ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) ജനതാദൾ യുണൈറ്റഡും (ജെഡിയു) തമ്മിലുള്ള ബന്ധം പഴയതുപോലെ മികച്ചതാണോ? ചോദ്യങ്ങള്‍ ഉയരുന്നതിനിടെ ബീഹാര്‍ രാഷ്ട്രീയം കലങ്ങി മറിയും എന്നതിന്‍റെ സൂചനകളാണ് പുറത്തുവരുന്നത്. ബീഹാര്‍ രാഷ്ട്രീയം ഇപ്പോള്‍ പറ്റ്ന മുതല്‍ ഡല്‍ഹിവരെ ചര്‍ച്ചയാവുകയാണ്.
Also Read: മാരക സ്‌ഫോടക വസ്തുക്കളുമായി ലഷ്കർ ഭീകരൻ ജമ്മു കശ്‌മീരിൽ അറസ്റ്റിൽ
രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടെ JD (U) തങ്ങളുടെ നേതാക്കളുടെ നിര്‍ണ്ണായക യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്. ചൊവ്വാഴ്ചയാണ് യോഗം നടക്കുക. തിങ്കളാഴ്ച വൈകുന്നേരത്തോടെ എല്ലാ എംപിമാരോടും എംഎൽഎമാരോടും പറ്റ്നയില്‍ ഹാജരാകാൻ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ യോഗം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ JD(U) പുറത്ത് വിട്ടിട്ടില്ല. കൂടാതെ, എംഎല്‍എമാരോട് കുറച്ചുദിവസം പറ്റ്നയില്‍ തങ്ങുവാന്‍ നേതൃത്വം ആവശ്യപ്പെട്ടിരിയ്ക്കുകയാണ് .
Alo Read: Delhi Covid Update: ഡല്‍ഹി വീണ്ടും കോവിഡിന്‍റെ പിടിയില്‍, 24 മണിക്കൂറില്‍ 2,400-ലധികം പുതിയ കേസുകള്‍
അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യം നിതീഷ് കുമാറും സോണിയ ഗാന്ധിയും തമ്മിൽ ചർച്ച ചെയ്തിട്ടുണ്ട് എന്നാണ് സൂചനകള്‍. കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട വിശ്വസനീയ കേന്ദ്രങ്ങളാണ് ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
അതായത്, അടുത്ത 48 മണിക്കൂര്‍ ബീഹാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാവുകയാണ്. JD(U) മഹാ സഖ്യത്തില്‍ മടങ്ങിയെത്തുന്നതിന്‍റെ സൂചനകളും പുറത്തുവരുന്നുണ്ട്. ബിജെപി ഒഴികെ എല്ലാ പാര്‍ട്ടികളും നിര്‍ണ്ണായക യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്.
ബീഹാര്‍ രീഷ്ട്രീയത്തില്‍ ഏറെ നിര്‍ണ്ണായക പാര്‍ട്ടിയാണ് JD(U). 2015 -ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് മഹാസഖ്യം രൂപീകരിച്ചത്. അപ്പോള്‍ ജെഡിയു സഖ്യത്തിലെ പ്രധാന സാന്നിധ്യവുമായിരുന്നു. എന്നാല്‍, ഏവരെയും ഞെട്ടിച്ചുകൊണ്ട് 2017 ൽ ജെഡിയു മഹാസഖ്യത്തിൽ നിന്ന് പിരിയുകയും NDAയില്‍ ചേരുകയുമായിരുന്നു.
നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ പരിശോധിച്ചാൽ ബിജെപിയും ജെഡിയുവും തമ്മിലുള്ള അകൽച്ച വര്‍ദ്ധിക്കുകയാണ്. ബീഹാറിലെ 200 നിയമസഭാ മണ്ഡലങ്ങള്‍ ലക്ഷ്യമിട്ട് BJP നടത്തുന്ന "പ്രവാസ്" പരിപാടിയില്‍ ജെഡിയു അതൃപ്തരാണ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യം ഉപേക്ഷിച്ച് ആകെയുള്ള 243 നിയമസഭാ സീറ്റുകളിലും മത്സരിക്കുമെന്ന സൂചനയാണ്`BJP നല്‍കുന്നത് എന്നാണ് JD(U) നേതാക്കള്‍ പറയുന്നത്. എന്നാല്‍, ജെഡിയുവും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ 243 സീറ്റുകളില്‍ മത്സരിക്കാനാണ് തയ്യാറെടുക്കുന്നത് എന്ന് ജെഡിയു ദേശീയ അദ്ധ്യക്ഷന്‍ രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു.
മഹാരാഷ്ട്ര കഴിഞ്ഞു, എല്ലാ കണ്ണുകളും ഇപ്പോള്‍ ബീഹാറിലേയ്ക്കാണ്.... ബീഹാറില്‍ രാഷ്ട്രീയ മാറ്റം പ്രതീക്ഷിക്കാമോ? അടുത്ത 48 മണിക്കൂറുകള്‍ നിര്‍ണ്ണായകം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ന്വിലയിരുത്തല്‍...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...