Uddhav Thackeray Vs Eknath Shinde: ശിവസേനയ്ക്ക് നിര്‍ണ്ണായകദിനം, പാര്‍ട്ടി പ്രതിസന്ധിയിൽ സുപ്രീം കോടതി ഇന്ന് വിധി

Uddhav Thackeray Vs Eknath Shinde:  ശിവസേനയില്‍ നിന്നും  ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം വിമതര്‍ ബിജെപി യില്‍ ചേര്‍ന്നതോടെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : May 11, 2023, 10:38 AM IST
  • ഇന്നത്തെ വിധി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്കും ഉദ്ധവ് താക്കറെ വിഭാഗത്തിനും നിര്‍ണ്ണായകമാണ്.
    സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
Uddhav Thackeray Vs Eknath Shinde: ശിവസേനയ്ക്ക് നിര്‍ണ്ണായകദിനം, പാര്‍ട്ടി പ്രതിസന്ധിയിൽ സുപ്രീം കോടതി ഇന്ന് വിധി

Uddhav Thackeray Vs Eknath Shinde: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നല്‍കിയിരിയ്ക്കുന ഒരു കൂട്ടം ഹര്‍ജികളില്‍ ഇന്ന് സുപ്രീം കോടതി വിധി പറയും. 

സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിൽ ജസ്റ്റിസുമാരായ എം ആർ ഷാ, കൃഷ്ണ മുരാരി, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരും ഉൾപ്പെടുന്നു.  കൂടാതെ,  കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ശിവസേനയുടെ എതിരാളികളായ ഗ്രൂപ്പുകൾ സമർപ്പിച്ച ഹർജികളും സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്തിരുന്നു. ഇതും ഇന്ന് പരിഗണിക്കും എന്നാണ് സൂചന. 

Also Read:  Karnataka Assembly Elections 2023: കർണാടകയിലെ ഏറ്റവും പ്രധാനപ്പെട്ടതും ദേശീയ ശ്രദ്ധ നേടുന്നതുമായ നിയമസഭാ സീറ്റുകള്‍ ഇവയാണ്

ഇന്നത്തെ വിധി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്കും  ഉദ്ധവ് താക്കറെ വിഭാഗത്തിനും നിര്‍ണ്ണായകമാണ്.  ശിവസേനയില്‍ നിന്നും  ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം വിമതര്‍ ബിജെപി യില്‍ ചേര്‍ന്നതോടെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന്  മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ശിവസേനയാണ് സുപ്രീം കോടതിയില്‍ ഹർജി നൽകിയത്. 

Also Read:  Aadhaar Authentication for Students: 9 ാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് ആധാർ ഓതന്‍റിഫിക്കേഷന്‍ നിർബന്ധമാക്കാന്‍ ഉത്തര്‍ പ്രദേശ്‌ 
 

മഹാരാഷ്ട്ര പ്രതിസന്ധിയുടെ തുടക്കം

കഴിഞ്ഞ വർഷം ജൂണിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ വിമത നീക്കം നടത്തിയ  ഏക്‌നാഥ് ഷിൻഡെയെയും മറ്റ് 15 ശിവസേന എം‌എൽ‌എമാരെയും അയോഗ്യരാക്കാമോ എന്ന് സുപ്രീം കോടതി ബെഞ്ച് ഇന്ന് തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും പ്രധാന പ്രതിപക്ഷവുമായിരുന്ന ബി.ജെ.പിയുടെ പിന്തുണയോടെ ഷിൻഡെ ശിവസേനയെ പിളർത്തുകയും പിന്നീട് ഭൂരിപക്ഷ എം.എൽ.എമാരുടെ പിന്തുണയോടെ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്‌തതിരുന്നു. ഇതേത്തുടര്‍ന്നാണ് ഉദ്ധവ് താക്കറെ സുപ്രീം കോടതിയെ സമീപിച്ചത്.  

ഷിൻഡെയെ അയോഗ്യനാക്കുമോ?  

ഏക്‌നാഥ് ഷിൻഡെയെ അയോഗ്യനാക്കുകയാണെങ്കിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരും, അദ്ദേഹത്തിന്‍റെ സർക്കാർ പിരിച്ചുവിടപ്പെടും.

മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിൽ ഉൾപ്പെട്ടിരിക്കുന്ന ചില വിഷയങ്ങൾ പരിഗണിക്കാൻ ഒരു വലിയ ഭരണഘടനാ ബെഞ്ച് ആവശ്യമായി വരുമെന്ന് ബെഞ്ച് സൂചിപ്പിച്ചിരുന്നു. ശിവസേനയുടെ ഇരുവിഭാഗങ്ങളും സമർപ്പിച്ച വിവിധ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ജൂൺ 29, 2022, ശിവസേനയുടെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ജൂൺ 30 ന് മഹാരാഷ്ട്ര നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിന് അനുമതി നൽകിയിരുന്നു.

ജൂൺ 30 ന് സഭയിൽ ഭൂരിപക്ഷ പിന്തുണ തെളിയിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മഹാരാഷ്ട്ര ഗവർണർ നൽകിയ നിർദ്ദേശം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിന് ശേഷം ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. 

ശിവസേനയിൽ അധികാര തർക്കം

ഷിൻഡെയും ഉദ്ധവ് വിഭാഗങ്ങളും തമ്മിലുള്ള അധികാര തർക്കത്തിനിടെ, തിരഞ്ഞെടുപ്പ് കമ്മീഷൻ ശിവസേനയുടെ പേരും വില്ലും അമ്പും ചിഹ്നവും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് നൽകിയിരുന്നു. താക്കറെയുടെ ചെറിയ വിഭാഗത്തിന് ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ (യുബിടി) എന്ന പേരും ജ്വലിക്കുന്ന പന്തത്തിന്‍റെ പ്രതീകവും നൽകി.

മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അഭിഷേക് മനു സിംഗ്വിയും ഉദ്ധവ് താക്കറെയുടെ ടീമിന് വേണ്ടി വാദിച്ചപ്പോൾ ഹരീഷ് സാൽവെ, നീരജ് കൗൾ, മഹേഷ് ജഠ്മലാനി എന്നിവർ ഏക്‌നാഥ് ഷിൻഡെയുടെ ക്യാമ്പിനെ പ്രതിനിധീകരിച്ചു.

    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News