Odisha Minister: ഒഡീഷ ആരോ​ഗ്യമന്ത്രിക്ക് വെടിയേറ്റു; നില ​ഗുരുതരം

Odisha Health Minister Naba Kishore Das: ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകവെയാണ് എഎസ്ഐ ഗോപാൽ ദാസ് മന്ത്രിക്ക് നേരെ വെടിയുതിർത്തത്. നെഞ്ചിൽ വെടിയേറ്റ മന്ത്രിയുടെ നില അതീവ ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 29, 2023, 04:28 PM IST
  • ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകവെയാണ് എഎസ്ഐ ഗോപാൽ ദാസ് മന്ത്രിക്ക് നേരെ വെടിയുതിർത്തത്.
  • നെഞ്ചിൽ വെടിയേറ്റ മന്ത്രിയുടെ നില അതീവ ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Odisha Minister: ഒഡീഷ ആരോ​ഗ്യമന്ത്രിക്ക് വെടിയേറ്റു; നില ​ഗുരുതരം

ഭുവനേശ്വർ: ഒഡീഷ ആരോ​ഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിന് വെടിയേറ്റു. പോലീസ് ഉദ്യോ​ഗസ്ഥനാണ് മന്ത്രിക്ക് നേരെ വെടിയുതിർത്തത്. ഒഡീഷയിലെ ഝർസുഗുഡ ജില്ലയിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഝർസുഗുഡയിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകവെയാണ് എഎസ്ഐ ഗോപാൽ ദാസ് മന്ത്രിക്ക് നേരെ വെടിയുതിർത്തത്. നെഞ്ചിൽ വെടിയേറ്റ മന്ത്രിയുടെ നില അതീവ ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വിദ​ഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ ഭുവനേശ്വറിലേക്ക് മാറ്റി. ഗാന്ധി സ്‌ക്വയറിൽ വച്ച് മന്ത്രി കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഉദ്യോ​ഗസ്ഥൻ നാലോ അഞ്ചോ തവണ മന്ത്രിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. എഎസ്ഐയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News