Money laundering case: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

ഇഡ‍ിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് കൊവിഡ് ബാധിച്ചതിനാൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് കേസ് വീണ്ടും മാറ്റിവച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 16, 2021, 08:47 AM IST
  • ഇടക്കാല ജാമ്യമെങ്കിലും നൽകണമെന്ന വാദം കോടതി അം​ഗീകരിച്ചില്ല
  • ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ രേഖകൾ കോടതിക്ക് സമർപ്പിച്ചിരുന്നുവെന്ന് ബിനീഷിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു
  • ഇന്ന് കേസിൽ ഇഡിയുടെ വാദമാണ് നടക്കുക.
  • ഇഡ‍ിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് കൊവിഡ് ബാധിച്ചതിനാൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല, ഇതേ തുടർന്നാണ് കേസ് മാറ്റിവച്ചത്
Money laundering case: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ (Money laundering case) അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. ഒമ്പതാം  തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ (Bail plea) കോടതിക്ക് മുൻപിലെത്തുന്നത്.

ഇടക്കാല ജാമ്യമെങ്കിലും നൽകണമെന്ന വാദം കോടതി അം​ഗീകരിച്ചില്ല. ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ രേഖകൾ കോടതിക്ക് സമർപ്പിച്ചിരുന്നുവെന്ന് ബിനീഷിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. ഇന്ന് കേസിൽ ഇഡിയുടെ വാദമാണ് നടക്കുക.

ALSO READ: കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് ഇടക്കാല ജാമ്യമില്ല, ഹർജി പരി​ഗണിക്കുന്നത് ജൂൺ ഒമ്പതിലേക്ക് മാറ്റി

ഇഡ‍ിക്ക് (Enforcement directorate) വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് കൊവിഡ് ബാധിച്ചതിനാൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് കേസ് വീണ്ടും മാറ്റിവച്ചത്. കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചതായി ബിനീഷിന്റെ അഭിഭാഷകൻ വ്യക്തമാക്കി. വ്യാപാരവുമായി ബന്ധപ്പെട്ട പണമാണ് ബിനീഷിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. അനീഷ് മുഹമ്മദ് ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചിട്ടില്ലെന്നും അഭിഭാഷൻ വാദിച്ചു.

ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ബിനീഷ് കോടിയേരി അറസ്റ്റിലായത്. എന്നാൽ പണം നിക്ഷേപിച്ചത് മുഹമ്മദ് അനൂപ് അല്ലെന്നും കഴിഞ്ഞ എട്ട് വർഷത്തിനിടെ പഴം പച്ചക്കറി മത്സ്യ വ്യാപാരം വഴി ലഭിച്ചതാണെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഇഡിയുടെ കേസിന് ആധാരമായ മയക്കുമരുന്ന് കേസിൽ (Drugs Case) ബിനീഷിനെ എൻസിബി പ്രതി ചേർത്തിട്ടില്ലെന്ന് അഭിഭാഷകൻ ആവർത്തിച്ചു. കുറ്റപത്രത്തിൽ പണം മുഴുവൻ നിക്ഷേപിച്ചത് മുഹമ്മദ് അനൂപാണെന്ന് പറയുന്നില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

ALSO READ: Money Laundering Case : ഇഡിയുടെ അഭിഭാഷകന്റെ കോവിഡ് ഭേദമായില്ല, ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ബെംഗളൂരു ലഹരിക്കടത്ത് കേസിൽ മുഹമ്മദ് അനൂപ് അറസ്റ്റിലായതോടെയാണ് അന്വേഷണത്തിൽ ബിനീഷും ഉൾപ്പെട്ടത്. തുടർന്ന് നവംബറിൽ ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തടവിൽ കഴിയുകയാണ് ബിനീഷ് കോടിയേരി. അച്ഛൻ കോടിയേരി ബാലകൃഷ്ണന് കാൻസർ രോ​ഗബാധ നാലാം സ്റ്റേജിലാണെന്നും മകനായ താൻ അടുത്ത് വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷയുമായി കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News