Bank Strike: ആഴ്ച്ചയിൽ അഞ്ച് ദിവസം മാത്രം ജോലി, ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക്

ലോകം ആഴ്ചയില്‍ നാല് ദിവസത്തെ ജോലി എന്ന ആശയത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും ചർച്ച ചെയ്യുമ്പോൾ ഇന്ത്യയിലെ ലക്ഷക്കണക്കിന് ബാങ്ക് ജീവനക്കാർ ആഴ്ചയിൽ അഞ്ച് ദിവസത്തെ ജോലിയ്ക്കായി പണിമുടക്കിലേക്ക്

Written by - Zee Malayalam News Desk | Last Updated : Jun 13, 2022, 09:38 PM IST
  • പൊതു മേഖലാ ബാങ്കുകളിലെ ജീവനക്കാർക്ക് ആഴ്ച്ചയിൽ അഞ്ച് ദിവസം മാത്രം ജോലി എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബാങ്ക് ജീവനക്കാര്‍ സൂചന പണിമുടക്ക് പ്രഖ്യാപിച്ചു
Bank Strike: ആഴ്ച്ചയിൽ അഞ്ച് ദിവസം മാത്രം ജോലി, ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക്

New Delhi: ലോകം ആഴ്ചയില്‍ നാല് ദിവസത്തെ ജോലി എന്ന ആശയത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും ചർച്ച ചെയ്യുമ്പോൾ ഇന്ത്യയിലെ ലക്ഷക്കണക്കിന് ബാങ്ക് ജീവനക്കാർ ആഴ്ചയിൽ അഞ്ച് ദിവസത്തെ ജോലിയ്ക്കായി പണിമുടക്കിലേക്ക്

പൊതു മേഖലാ ബാങ്കുകളിലെ ജീവനക്കാർക്ക് ആഴ്ച്ചയിൽ അഞ്ച് ദിവസം മാത്രം ജോലി എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബാങ്ക് ജീവനക്കാര്‍ സൂചന പണിമുടക്ക് പ്രഖ്യാപിച്ചു. ജൂണ്‍ 27 നാണ് ബാങ്ക് ജീവനക്കാരുടെ സൂചനാ പണിമുടക്ക് എന്ന് യുഎഫ്ബിയു പ്രഖ്യാപിച്ചു. ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംഘടനയാണ് യുഎഫ്ബിയു. ഏകദേശം ഏഴ് ലക്ഷത്തോളം ജീവനക്കാര്‍ ഈ യൂണിയനില്‍ അംഗങ്ങളാണ്.  

Also Read:  Nupur Sharma Controversy: മുസ്ലീം വിരുദ്ധ പരാമര്‍ശം, മുന്‍ BJP നേതാവ് നൂപുര്‍ ശര്‍മയെ കുടുക്കി മമത ബാനര്‍ജി

എല്ലാ ജീവനക്കാർക്കും പെൻഷൻ തുക പുതുക്കുക, ദേശീയ പെൻഷൻ പദ്ധതി ഒഴിവാക്കുക, എല്ലാ ബാങ്ക് ഉദ്യോഗസ്ഥർക്കും പെൻഷൻ നൽകുക എന്നിവയാണ് യുഎഫ്ബി ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങൾ. 

ഏഴ് വർഷം മുമ്പാണ് ബാങ്കിലെ ജീവനക്കാർ ഒന്നിടവിട്ട ശനിയാഴ്ചകളിൽ ജോലി ചെയ്യാൻ ആരംഭിച്ചത്.  2015 മുതൽ, എല്ലാ ശനി, ഞായർ ദിവസങ്ങളിലും അവധി നൽകണമെന്ന ആവശ്യം ബാങ്ക് യൂണിയനുകള്‍ ഉന്നയിയ്ക്കുകയാണ്. ബാങ്കുകൾക്ക് ലഭ്യമായ സാങ്കേതികവിദ്യ ആഴ്ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ചയിലേക്ക് സുഗമമായി മാറാൻ അനുവദിക്കുമെന്നും യൂണിയന്‍ അവകാശപ്പെട്ടു. 

ജൂൺ 25-26 ദിവസങ്ങളിൽ വാരാന്ത്യമായതിനാൽ ബാങ്ക് അവധിയാണ്. ഇതു കൂടാതെ 27 തിങ്കൾ പണിമുടക്ക് കൂടി വരുന്നതോടെ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും. യൂണിയനുകളുടെ ഈ ആവശ്യങ്ങൾക്ക് സർക്കാരും ബാങ്ക് മാനേജ്‌മെന്‍റും ഉചിതമായ തരത്തിൽ നിലപാടെടുത്തില്ലെങ്കിൽ രാജ്യത്തുടനീളമുള്ള ഏഴ് ലക്ഷത്തോളം തൊഴിലാളികൾ പണിമുടക്കുമെന്ന് എഐബിഒസി ജനറൽ സെക്രട്ടറി സൗമ്യ ദത്ത അറിയിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News