Avinashi Ganeshamurthi Death: MDMK MP അവിനാശി ഗണേശമൂർത്തിയുടെ മരണം ആത്മഹത്യയോ?

Avinashi Ganeshamurthi Death: അവിനാശി ഗണേശമൂർത്തിയാണ് മരണമടഞ്ഞത്. മൂന്ന്  തവണ MDMK  എംപിയായ അദ്ദേഹത്തിന് ഇത്തവണ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്തതിൽ നിരാശനായിരുന്നു അദ്ദേഹം എന്നാണ് പറയപ്പെടുന്നത്‌.  

Written by - Zee Malayalam News Desk | Last Updated : Mar 28, 2024, 03:06 PM IST
  • മാർച്ച് 24 ന് ഈറോഡിലെ വസതിയിൽ ആത്മഹത്യാശ്രമം നടത്തിയതിനെത്തുടര്‍ന്നാണ് അവിനാശി ഗണേശമൂർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് സൂചനകള്‍
Avinashi Ganeshamurthi Death: MDMK MP അവിനാശി ഗണേശമൂർത്തിയുടെ മരണം ആത്മഹത്യയോ?

Avinashi Ganeshamurthi Death: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബ്യൂഗിൾ മുഴങ്ങിയതോടെ രാജ്യം ഭരിയ്ക്കുന്ന ബിജെപി മുതല്‍ കോണ്‍ഗ്രസും മറ്റെല്ലാ പ്രാദേശിക പാര്‍ട്ടികളും വിജയം ഉറപ്പാക്കുന്ന സ്ഥാനാർഥികളെ കണ്ടെത്തുന്ന  തിരക്കിലാണ്. അതിനിടെയാണ് സീറ്റ് ലഭിക്കാത്തതിന്‍റെ നിരാശയില്‍ തമിഴ് നാട്ടില്‍ നിന്നുള്ള ഒരു എംപി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവം പുറത്തുവന്നിരിയ്ക്കുന്നത്.

Also Read:  Surya Dev Favourite Rashi: സൂര്യദേവന്‍റെ പ്രിയപ്പെട്ട രാശിക്കാര്‍ ഏതാണ്? ഈ രാശിക്കാര്‍ക്ക് ലഭിക്കും ജീവിതകാലം മുഴുവന്‍ പണവും അന്തസ്സും!! 
 
അവിനാശി ഗണേശമൂർത്തിയാണ് മരണമടഞ്ഞത്. മൂന്ന്  തവണ MDMK (Marumalarchi Dravida Munnetra Kazhagam) എംപിയായ അദ്ദേഹത്തിന് ഇത്തവണ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്തതിൽ നിരാശനായിരുന്നു അദ്ദേഹം എന്നാണ് പറയപ്പെടുന്നത്‌.  

Also Read:  Rupee Vs Dollar: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നു, വിപണി ആരംഭിച്ചപ്പോള്‍ 83.33 എന്ന നിലയില്‍ രൂപ  

മാർച്ച് 24 ന് ഈറോഡിലെ വസതിയിൽ ആത്മഹത്യാശ്രമം നടത്തിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് സൂചനകള്‍. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇതില്‍ ഗണേശമൂർത്തി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും കുടുംബം പറയുന്നു.

ആരാണ് അവിനാശി ഗണേശമൂർത്തി? 

1947 ജൂൺ 10 ന് ജനിച്ച അവിനാശി ഗണേശമൂർത്തി തമിഴ്‌നാട്ടിലെ മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ (MDMK) നേതാവ് ആരായിരുന്നു. മൂന്ന് തവണ എംപിയായ അദ്ദേഹം  2019ലും 2009ലും രണ്ടുതവണ ഈറോഡ് ലോക്‌സഭാ സീറ്റിൽ നിന്ന് വിജയിച്ചിരുന്നു. 1998ൽ പളനിയിൽ നിന്ന് അദ്ദേഹം എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ഈറോഡ് ലോക്‌സഭാ സീറ്റിൽ നിന്നുള്ള സിറ്റിംഗ് എംപിയായ അവിനാശി ഗണേശമൂർത്തി മാർച്ച് 24ന് വിഷം കഴിച്ചിരുന്നുവെന്നാണ് സൂചനകള്‍. ആരോഗ്യനില വഷളായതോടെ വീട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം വ്യാഴാഴ്ച്ച പുലർച്ചെ 5 മണിയോടെ ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങി. ഗണേശമൂർത്തിക്ക് 77 വയസായിരുന്നു. 
 
എം.ഡി.എം.കെയ്ക്ക് വൻ പ്രഹരമാണ് ഗണേശമൂർത്തിയുടെ മരണം മൂലം സംഭവിച്ചിരിയ്ക്കുന്നത്. ടിക്കറ്റ് കിട്ടാത്തതിന്‍റെ നിരാശയാണ് ഇത്രയും വലിയ തീരുമാനം എടുക്കാന്‍ കാരണമായത് എന്നാണ് പറയപ്പെടുന്നത്‌. ഗണേശമൂർത്തിയുടെ മരണം എം.ഡി.എം.കെ.ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വൻ തിരിച്ചടി നല്‍കിയിരിയ്ക്കുകയാണ് . 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ എതിരാളിയായ ജി.മണിമാരനെ 2,10,618 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു  അദ്ദേഹം പരാജയപ്പെടുത്തിയത്. 

ടിക്കറ്റ് മുടങ്ങിയതോടെ അദ്ദേഹം നിരാശനായിരുന്നു. 77 കാരനായ ഗണേശമൂർത്തി കീടനാശിനി കഴിച്ചെന്നും കോയമ്പത്തൂരില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിൽ കഴിയുകയാണ് എന്നും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ഗണേശമൂർത്തിയുടെ ആരോഗ്യനില വഷളായപ്പോൾ അദ്ദേഹത്തെ കാണാൻ നിരവധി നേതാക്കൾ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു. ഡിഎംകെ നേതാവ് എസ് മുത്തുസാമി, സംസ്ഥാന നഗരവികസന, ഭവന, എക്സൈസ്, നിരോധന മന്ത്രി ഡോ സി സരസ്വതി, മൊടകുരാച്ചിയിൽ നിന്നുള്ള ബിജെപി എംഎൽഎ, എഐഎഡിഎംകെ നേതാവ് കെ വി രാമലിംഗം എന്നിവരും ഇവരിൽ ഉൾപ്പെടുന്നു. 

ഈറോഡ് ലോക്‌സഭാ സീറ്റിൽ ഇത്തവണ ആര്?

ഈറോഡിൽ നിന്നുള്ള യുവനേതാവ് ഇ പ്രകാശിനാണ് ഇത്തവണ ഡിഎംകെ ടിക്കറ്റ് നൽകിനല്‍കിയിരിയ്ക്കുന്നത്.  തമിഴ്‌നാട്  മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ മകനായ ഉദയനിധി സ്റ്റാലിന്‍റെ അടുത്തയാളാണ് പ്രകാശ്. 

പാർട്ടിയുടെ കോർ ടീം നീണ്ട ചർച്ചയ്ക്ക് ശേഷമാണ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് എംഡിഎംകെ നേതാവ് വൈകോ ഞായറാഴ്ച പറഞ്ഞിരുന്നു. ഗണേശമൂർത്തിയുടെയും വൈകോയുടെ മകൻ ദുരൈയുടെയും പേരുകൾ തീരുമാനിക്കാൻ ആഭ്യന്തര വോട്ടെടുപ്പും നടന്നതായി അദ്ദേഹം പറഞ്ഞു. ഗണേശമൂർത്തിക്കായി ഡിഎംകെ അദ്ധ്യക്ഷനും  തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനുമായി സംസാരിക്കണമെന്നും വൈകോ പറഞ്ഞിരുന്നു. എന്നാൽ അതിന് മുമ്പ് ഈ വിവരം അദ്ദേഹത്തിന് ലഭിച്ചു.

ഗണേശമൂർത്തിയുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു 

ഗണേശമൂർത്തിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഈറോഡ് പെരുന്തുറയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ശേഷം അദ്ദേഹത്തിന്‍റെ ഭൗതികശരീരം പോതുദർശനത്തിനായി വയ്ക്കും. ഗണേശമൂർത്തിയുടെ മരണത്തില്‍ ലോക്കൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News