New Delhi : ആഗസ്റ്റ് 14 ഇന്ത്യയും പാകിസ്ഥാനും വിഭജിച്ച സമയത്തെ സ്മരിക്കാൻ ഇന്ത്യ പാകിസ്ഥാൻ വിഭജന അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിഭജനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളും വേദനകളും ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Partition’s pains can never be forgotten. Millions of our sisters and brothers were displaced and many lost their lives due to mindless hate and violence. In memory of the struggles and sacrifices of our people, 14th August will be observed as Partition Horrors Remembrance Day.
— Narendra Modi (@narendramodi) August 14, 2021
ഇന്ത്യ 75മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി ആണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത് ആഗസ്റ്റ് 14നാണ് . വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കാനാവില്ലെന്നും സംഘർഷവും വിദ്വേഷവും മൂലം ദശലക്ഷക്കണക്കിന് സഹോദരിമാരും സഹോദരങ്ങളും പലായനം ചെയ്യപ്പെടുകയും അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ALSO READ: Bharat Biotech: ഭാരത് ബയോടെക് ഇൻട്രാ നാസൽ വാക്സിൻ; രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി
സ്വാതന്ത്ര്യത്തിന് ഇന്ത്യയും പാകിസ്ഥാനും വിഭജിക്കും എന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ലോർഡ് മൗണ്ട്ബാറ്റൺ 1947 ജൂൺ 3 ന് പുറത്തിറക്കിയ പദ്ധതി പ്രകാരമാണ് ഇന്ത്യയും പാകിസ്താനും വിഭജിച്ചത്. മൗണ്ട് ബാറ്റൺ പ്ലാൻ ഈ പദ്ധതി അറിയപ്പെടുന്നുണ്ട്. ഈ പദ്ധതി പ്രകാരമാണ് വിഭജനത്തിന്റെ തത്വങ്ങൾ പ്രഖ്യാപിക്കുകയും ഇന്ത്യയ്ക്കും പാകിസ്താനും സ്വയംഭരണവും പരമാധികാരവും നൽകുകയും ചെയ്തത്.
1947 ലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ഇതിനെ തുടർന്ന് വൻ തോതിലുള്ള കലാപങ്ങൾ ഇരു രാജ്യങ്ങളിലും പൊട്ടിപുറപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും അനേക ലക്ഷം പേർ മരണപ്പെടുകയും ചെയ്തിരുന്നു.
ALSO READ: Vehicle scrappage policy: പഴയ വാഹനങ്ങള്‍ പൊളിക്കുന്നതില്‍ പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് വിഭജനത്തെ തുടർന്നുണ്ടായ കലാപത്തിൽ 1 മില്യൺ ആളുകൾ കൊല്ലപ്പെട്ടിരുന്നു. എന്നാൽ യഥാർഥ കണക്കുകൾ ഇതിനിരട്ടി വരുമെന്നാണ് കരുതുന്നത്. അതുകൂടാതെ വിഭജനത്തിന്റെ സമയത്ത്, ആയിരക്കണക്കിന് സ്ത്രീകളുംളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്തതായും തട്ടികൊണ്ട് പോയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...