Blast at Nagpur Factory: മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 9 പേർക്ക് ദാരുണാന്ത്യം. രാവിലെ ഒൻപതരയോടെ ആയിരുന്നു പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. ബസാർഗോൺ പ്രദേശത്തുള്ള സോളാർ ഇൻഡസ്ട്രീസ് ലിമിന്റഡ് എന്ന പ്രമുഖ കമ്പനിയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
Also Read: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം സൂറത്തിൽ ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി
രാവിലെ കല്‍ക്കരി സ്ഫോടനത്തിനായി സ്ഫോടകവസ്തുക്കള്‍ പാക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം. രാജ്യത്തിന്റെ പ്രതിരോധ വകുപ്പിന് ആവശ്യമായ സ്‌ഫോടകവസ്തുക്കളുടെയും മറ്റ് പ്രതിരോധ ഉപകരണങ്ങളുടെയും വിതരണം കൈകാര്യം ചെയ്യുന്ന കമ്പനിയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവം അറിഞ്ഞ പോലിസ് ഉടൻ സ്ഥലത്തെത്തി. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ചിന്നിച്ചിതറിയതായിട്ടാണ് സ്ഥിരീകരിക്കാത്ത വിവരം.
Also Read: ചൊവ്വ-ശുക്ര സംയോഗം: ഈ രാശിക്കാർക്ക് ലഭിക്കും അവിചാരിത ധനയോഗം!
റോക്കോറ്റിന്റെ യന്ത്രഭാഗങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ഇത്. എക്സ്പ്ലോസീവ് സാദ്ധ്യതയുള്ള യന്ത്രഭാഗങ്ങളുടെ പാക്കേജിംഗ് നടക്കുമ്പോഴാണ് പൊട്ടിത്തെറി നടന്നെതെന്നാണ് പ്രാഥമിക വിവരം ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ ചെയർമാൻ സത്യനാരയൺ ന്യുവൽ അപകടം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ എത്ര തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു എന്നതിനെ കുറിച്ച് കൃത്യമായി അറിയില്ലയെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ നാഗ്പൂർ ഫാക്ടറി സ്‌ഫോടനത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ട്വിറ്ററിലൂടെ അറിയിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും കുടുംബങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.