Gas Leak: ലുധിയാനയിൽ ഫാക്ടറിയിൽ വാതക ചോർച്ച; 11 മരണം, നിരവധി പേർ ആശുപത്രിയിൽ

ലുധിയാനയിലെ ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 11 പേരാണ് അപകടത്തിൽ മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 30, 2023, 01:17 PM IST
  • മരിച്ചവരിൽ 5 സ്ത്രീകളും 2 കുട്ടികളുമുണ്ട്.
  • ലുധിയാന ഗിയാസ്പുരയിലെ ഫാക്ടറിയിലാണ് വാതക ചോർച്ചയുണ്ടായത്.
  • അപകടത്തിന് പിന്നാലെ പോലീസ് ഫാക്ടറി സീൽ ചെയ്തു.
Gas Leak: ലുധിയാനയിൽ ഫാക്ടറിയിൽ വാതക ചോർച്ച; 11 മരണം, നിരവധി പേർ ആശുപത്രിയിൽ

ലുധിയാന: പഞ്ചാബിലെ ലുധിയാനയിലെ ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ 11 പേർക്ക് ദാരുണാന്ത്യം. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 4 പേർ അബോധാവസ്ഥയിലാണ്. മരിച്ചവരിൽ 5 സ്ത്രീകളും 2 കുട്ടികളുമുണ്ട്. ലുധിയാന ഗിയാസ്പുരയിലെ ഫാക്ടറിയിലാണ് വാതക ചോർച്ചയുണ്ടായത്. അപകടത്തിന് പിന്നാലെ പോലീസ് ഫാക്ടറി സീൽ ചെയ്തു. 

എന്ത് വാതകമാണ് ചോർന്നതെന്ന് വ്യക്തമല്ല. വാതക ചോർച്ചയുടെ കാരണവും വ്യക്തമായിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 50 അംഗ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത്മൻ ദുരന്തത്തിൽ അതീവ ദുഖം രേഖപ്പെടുത്തി. ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

PM Modi Mann Ki Baat: മൻ കി ബാത്ത് ഒരു ആത്മീയ യാത്ര, ജനങ്ങൾക്ക് വേണ്ടിയുള്ള വ്രതം; 100-ാം എപ്പിസോഡിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് 100-ാം എപ്പിസോഡുകൾ പൂർത്തിയാക്കി. ഏപ്രിൽ മാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്നത്തെ സംപ്രേഷണത്തോടെയാണ് മൻ കി ബാത്ത് 100 എപ്പിസോഡുകൾ എന്ന നാഴികക്കല്ല് പിന്നിട്ടത്. 100-ാം എപ്പിസോഡിൻറെ സംപ്രേഷണത്തോട് അനുബന്ധിച്ച് രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ കേന്ദ്രീകരിച്ചാണ് ആഘോഷ പരിപാടികൾ നടക്കുക. 

മൻ കി ബാത്ത് എന്ന റേഡിയോ പരിപാടി കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ എപ്പിസോഡുകളും വളരെ സ്പെഷ്യലായിരുന്നു. ഇവയിലെല്ലാം പോസിറ്റീവ് അനുഭവങ്ങളും ജനങ്ങളുടെ പങ്കാളിത്തവുമുണ്ടായി. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, സ്വച്ഛ് ഭാരത് അഭിയാൻ, ഖാദിയുടെ പ്രോത്സാഹനം, പ്രകൃതിയുമായി ബന്ധപ്പെട്ട ആശങ്കകൾ, ആസാദി കാ അമൃത് മഹോത്സവ് തുടങ്ങി മൻ കി ബാത്തിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളെല്ലാം ജനങ്ങൾ ഏറ്റെടുത്തെന്നും ജനങ്ങളാണ് തനിയ്ക്ക് എല്ലാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മൻ കി ബാത്ത് തനിക്ക് വെറുമൊരു പരിപാടിയല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഇന്ത്യയിലെ പൌരൻമാർക്ക് വേണ്ടിയുള്ള തൻറെ വ്രതമാണെന്നും മൻ കി ബാത്ത് എന്നത് തനിയ്ക്ക് ഒരു ആത്മീയ യാത്രയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നത് മുതൽ മേക്ക് ഇൻ ഇന്ത്യ, ബഹിരാകാശ സ്റ്റാർട്ടപ്പുകൾ വരെയുള്ള വിവിധ മേഖലകളിലെ കഴിവുള്ള വ്യക്തികളുടെ കഥകൾ മൻ കി ബാത്തിൽ അവതരിപ്പിച്ചു. രാജ്യത്ത് ടൂറിസം മേഖല അതിവേഗം വളരുകയാണ്. നമ്മുടെ പ്രകൃതി വിഭവങ്ങളോ, നദികളോ, മലകളോ, കുളങ്ങളോ, നമ്മുടെ തീർത്ഥാടന കേന്ദ്രങ്ങളോ ആകട്ടെ, അവ വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇത് ടൂറിസം വ്യവസായത്തെ വളരെയധികം സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

2014ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് നരേന്ദ്ര മോദി മൻ കി ബാത്ത് ആരംഭിച്ചത്. പ്രതാപം നഷ്ടപ്പെട്ട ആകാശവാണിയ്ക്ക് പുതുജീവൻ നൽകിയത് മൻ കി ബാത്താണ്. ഭരണകാര്യങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കാനുള്ള മാർഗമായാണ് കേന്ദ്രസർക്കാർ മൻ കി ബാത്തിനെ കാണുന്നത്. ഇത് വിജയകരമായി പൂർത്തിയാക്കാൻ നരേന്ദ്ര മോദിയുടെ മികച്ച ആശയവിനിമയ ശേഷി ഉപകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ഗ്രാമങ്ങളെ മനസിൽ കണ്ടുകൊണ്ടാണ് മൻ കി ബാത്തിനായി അദ്ദേഹം റേഡിയോ തന്നെ തിരഞ്ഞെടുത്തത്.  2014 ഒക്ടോബർ 3-നാണ് മൻ കി ബാത്ത് ആദ്യമായി സംപ്രേക്ഷണം ചെയ്തത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച രാവിലെ 11 മണിക്ക് ആകാശവാണി (AIR), ദൂരദർശൻ (DD) ശൃംഖലയിലാണ് 30 മിനിറ്റ് ദൈര് ഘ്യമുള്ള പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News