Assembly Election Result 2022: VVPAT എണ്ണുന്നത് സംബന്ധിച്ച ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും
New Delhi: കഴിഞ്ഞ ഒരു മാസത്തോളമായി രാജ്യത്തെ 5 സംസ്ഥാനങ്ങള്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ചൂടിലായിരുന്നു. പോളിംഗ് മാര്‍ച്ച് 7 ന്പൂര്‍ത്തിയായതോടെ തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിയ്ക്കുകയാണ് രാജ്യം. മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍ നടക്കുക.
അതേസമയം, വോട്ടെണ്ണലിന് മുന്‍പായി ഒരു നിര്‍ണ്ണായക ഹര്‍ജി പ്രീംകോടതിയില്‍ എത്തിയിരിയ്ക്കുകയാണ്. ഈ ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും.
ഇവിഎമ്മുകളുടെയും വിവിപാറ്റ് സ്ലിപ്പുകളുടെയും എണ്ണൽ ഒരേസമയം നടത്തി താരതമ്യം നടത്തണമെന്ന ആവശ്യം ഉന്നയിച്ച് നല്‍കിയിരിയ്ക്കുന്ന ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുക. ഇവിഎം എണ്ണിത്തുടങ്ങിയാലുടൻ വിവിപാറ്റ് പരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
Also Read: Zee News Exit Poll: പഞ്ചാബിൽ ആംആദ്മി തന്നെയെന്ന് സീ ന്യൂസ് എക്സിറ്റ് പോൾ
EVM വോട്ടെണ്ണല്‍ പൂര്‍ത്തിയായതിനു ശേഷം VVAPT എണ്ണുന്നതിന് പകരം ഒരേസമയം നടത്തണം എന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറായ കോടതി ഈ വിവരം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തു പ്രതികരണം നല്‍കും എന്നാണ് സുപ്രീംകോടതി കാത്തിരിയ്ക്കുന്നത്.
രാജ്യത്തെ 5 സംസ്ഥാനങ്ങളായ ഉത്തര്‍ പ്രദേശ് , ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായത്. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ ഓരോ ഘട്ടത്തിലും മണിപ്പൂരിൽ രണ്ട് ഘട്ടങ്ങളിലും ഉത്തര്‍ പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലുമായാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്ലാ സംസ്ഥാനങ്ങളിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.
എന്താണ് വിവിപാറ്റ്, എന്താണ് സ്ലിപ്പ് (What is VVPAT Slip?)
EVM മെഷീനുമായി ഘടിപ്പിച്ചിരിയ്ക്കുന്ന ഒരു മെഷീനാണ് VVPAT. ഒരു വ്യക്തി EVM മെഷീനില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ VVAPT മെഷീന്‍ ഒരു സ്ലിപ്പ് ജനറേറ്റ് ചെയ്യുന്നു. വ്യക്തിയുടെ വോട്ട് സംബന്ധിച്ച വിവരമാണ് VVPAT സ്ലിപ്പില്‍ ഉണ്ടാവുക. VVPAT സ്ലിപ്പ് നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് സ്ഥിരീകരിയ്ക്കുന്നു. അതായത്, VVPAT സ്ലിപ്പില്‍ സ്ഥാനാർത്ഥിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും അച്ചടിച്ചിട്ടുണ്ട്. എന്നാല്‍ ഈ സ്ലിപ്പ് വോട്ടര്‍മാര്‍ക്ക് ലഭിക്കില്ല. വോട്ടര്‍മാര്‍ക്ക് ഇത് കാണുവാന്‍ സാധിക്കും. ഈ സ്ലിപ്പിലൂടെ വോട്ട് താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയ്ക്ക് തന്നെ വോട്ട് ലഭിച്ചതായി വോട്ടര്‍ക്ക് സ്ഥിരീകരിയ്ക്കാം...
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.