Amritpal Singh: ​ഭ​ഗവന്ദ് മന്നിനെയും പഞ്ചാബ് പോലീസിനെയും പേടിയില്ല; വീഡിയോ പുറത്ത് വിട്ട് അമൃത്പാൽ സിം​ഗ്

Punjab Police: പഞ്ചാബ് പോലീസ് തന്റെ വീട്ടിൽ വന്നിരുന്നെങ്കിൽ താൻ കീഴടങ്ങുമായിരുന്നുവെന്ന് അമ‍ൃത്പാൽ സിംഗ് പറയുന്നു. എന്നെ അറസ്റ്റ് ചെയ്യാനുള്ള ഉദ്ദേശമുണ്ടായിരുന്നെങ്കിൽ, പോലീസിന് എന്റെ വീട്ടിൽ വരാമായിരുന്നു, ഞാൻ വഴങ്ങുമായിരുന്നുവെന്നും അമൃത്പാൽ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Mar 30, 2023, 06:50 AM IST
  • വീഡിയോയിൽ, വാരിസ് പഞ്ചാബ് ധേയിലെ അംഗങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെ ജയിലിലടച്ചതിനെ കുറിച്ചും സംസാരിക്കുന്നുണ്ട്
  • പോലീസ് നടപടിയെ അടിച്ചമർത്തലെന്നാണ് അമൃത്പാൽ സിം​ഗ് വിശേഷിപ്പിച്ചത്
Amritpal Singh: ​ഭ​ഗവന്ദ് മന്നിനെയും പഞ്ചാബ് പോലീസിനെയും പേടിയില്ല; വീഡിയോ പുറത്ത് വിട്ട് അമൃത്പാൽ സിം​ഗ്

ന്യൂഡൽഹി: പഞ്ചാബ് പോലീസിൽ നിന്ന് രക്ഷപ്പെട്ട് ഒളിവിൽ കഴിയുന്ന വാരിസ് പഞ്ചാബ് ധേ തലവനും ഖലിസ്ഥാൻ നേതാവുമായ അമൃത്പാൽ സിംഗ് സമൂഹമാധ്യമങ്ങളിൽ വീഡിയോ സന്ദേശം പങ്കുവച്ചു. വീഡിയോയിൽ, വാരിസ് പഞ്ചാബ് ധേയിലെ അംഗങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെ ജയിലിലടച്ചതിനെ കുറിച്ചും സംസാരിക്കുന്നുണ്ട്.

പോലീസ് നടപടിയെ അടിച്ചമർത്തലെന്നാണ് അമൃത്പാൽ സിം​ഗ് വിശേഷിപ്പിച്ചത്. പഞ്ചാബ് പോലീസ് തന്റെ വീട്ടിൽ വന്നിരുന്നെങ്കിൽ താൻ കീഴടങ്ങുമായിരുന്നുവെന്ന് അമ‍ൃത്പാൽ സിംഗ് വീഡിയോയിൽ പറയുന്നു. പഞ്ചാബ് സർക്കാരിന് എന്നെ അറസ്റ്റ് ചെയ്യാനുള്ള ഉദ്ദേശമുണ്ടായിരുന്നെങ്കിൽ, പോലീസിന് എന്റെ വീട്ടിൽ വരാമായിരുന്നു, ഞാൻ വഴങ്ങുമായിരുന്നുവെന്നും അമൃത്പാൽ പറഞ്ഞു.

അറസ്റ്റ് ചെയ്യാൻ അയച്ച 'ലക്ഷക്കണക്കിന് പോലീസുകാരുടെ ശ്രമത്തിൽ നിന്ന് സർവ്വശക്തൻ ഞങ്ങളെ രക്ഷിച്ചു,' അമൃത്പാൽ സിം​ഗ് പറഞ്ഞു. ഖാലിസ്ഥാൻ നേതാവായ അമൃത്പാൽ സിം​ഗ് സുവർണ ക്ഷേത്രത്തിൽ ബുധനാഴ്ച കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചത്.

ALSO READ: Amritpal Singh: അമൃത്പാൽ സിം​ഗ് ഡൽഹിയിൽ എത്തിയോ? ഖലിസ്ഥാൻ വാദി നേതാവിന്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

എന്നാൽ, പഞ്ചാബ് പോലീസിന് അത്തരം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അമൃത്സർ പോലീസ് കമ്മീഷണർ എഎൻഐയോട് പറഞ്ഞു. വിദേശത്തും ഇന്ത്യയിലും താമസിക്കുന്ന സിഖുകാരോട് ഇന്ത്യയിലെ സംഭവവികാസങ്ങൾ ശ്രദ്ധിക്കാനും സിഖുകാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സംബന്ധിച്ച ചർച്ചകളിൽ പങ്കാളികളാകാനും അദ്ദേഹം ആഹ്വാനം ചെയ്തു.

അതേസമയം, അമൃത്പാൽ സിംഗ് തന്റെ വേഷവിധാനങ്ങളിൽ മാറ്റം വരുത്തി ഡൽഹിയിൽ തെരുവിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സാമൂഹിക ഗ്രൂപ്പുകൾക്കിടയിൽ ഭിന്നതയുണ്ടാക്കൽ, കൊലപാതകശ്രമം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പൊതുപ്രവർത്തകരെ നിയമാനുസൃതമായി അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടസ്സപ്പെടുത്തൽ തുടങ്ങി നിരവധി ക്രിമിനൽ കുറ്റങ്ങളാണ് അമൃത്പാൽ സിം​ഗിനും ഇയാളുടെ അനുയായികൾക്കുമെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News