ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുഹാക്ഷേത്രമായ അമർനാഥിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു. സംഭവത്തിൽ 65 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കനത്ത മലവെള്ളപ്പാച്ചിലിൽ നാൽപ്പതോളം പേരെ കാണാതായി. കാണാതായ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. പതിനയ്യായിരത്തിലധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
16 confirmed deaths, about 40 still seem to be missing. No landslide, but rain continues, though no problem in rescue work. 4 NDRF teams with over 100 rescuers in rescue work. Besides, Indian Army, SDRF, CRPF & others continue to rescue: NDRF DG Atul Karwal#AmarnathCloudburst pic.twitter.com/D23oKK9EA8
— ANI (@ANI) July 9, 2022
പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. ശക്തമായ മഴ തുടരുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
#WATCH | Rescue operation in progress in the cloudburst-affected areas in #Amarnath, J&K
(Source: Chinar Corps- Indian Army) pic.twitter.com/bzMHNpnqCc
— ANI (@ANI) July 9, 2022
Indian Army and others continue rescue operation in cloudburst affected Baltal, J&K
16 people have been confirmed dead in the cloudburst so far, as per NDRF DG Atul Karwal pic.twitter.com/S2CaYiCYX3
— ANI (@ANI) July 9, 2022
#AmarnathCloudburst | 29 people rescued of which 9 were heavily injured: IAF officials pic.twitter.com/SiQRuU8uy8
— ANI (@ANI) July 9, 2022
അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചതായും രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷം തീർഥയാത്ര പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അധികൃതർ അറിയിച്ചു. ജൂൺ മുപ്പതിനാണ് അമർനാഥ് യാത്ര ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...