Travel Ban : യുഎഇയും ഇന്ത്യക്ക് വിലക്കേർപ്പെടുത്തി, നേപ്പാൾ വഴി പോകാൻ സൗകര്യമൊരുക്കി വിദേശകാര്യ.മന്ത്രാലയം

ഏപ്രിൽ 24 ശനിയാഴ്ച മുതലാണ് യാത്രവിലക്കേർപ്പെടുത്തുന്നത്. ഇന്ത്യയിൽ 14 ദിവസം കൂടുതൽ താമസിക്കുകയോ ട്രാൻസിറ്റ് യാത്രക്കാർക്കും വിലക്ക് ബാധകമാണ്.

Written by - Zee Malayalam News Desk | Last Updated : Apr 22, 2021, 09:09 PM IST
  • യുഎഇ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ അതിരൂക്ഷമായി വർധിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് യാത്ര വിലക്ക്
  • ഒമാൻ പിന്നാലെയാണ് യുഎഇയുടെ യാത്ര വിലക്ക്.
  • ഏപ്രിൽ 24 ശനിയാഴ്ച മുതലാണ് യാത്രവിലക്കേർപ്പെടുത്തുന്നത്.
  • ഇന്ത്യയിൽ 14 ദിവസം കൂടുതൽ താമസിക്കുകയോ ട്രാൻസിറ്റ് യാത്രക്കാർക്കും വിലക്ക് ബാധകമാണ്.
Travel Ban : യുഎഇയും ഇന്ത്യക്ക് വിലക്കേർപ്പെടുത്തി, നേപ്പാൾ വഴി പോകാൻ സൗകര്യമൊരുക്കി വിദേശകാര്യ.മന്ത്രാലയം

Dubai : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി യുഎഇയും (UAE) പത്ത് ദിവസത്തെ താൽക്കാലിക വിലക്കാണ് യുഎഇ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ അതിരൂക്ഷമായി വർധിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് യാത്ര വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഒമാൻ പിന്നാലെയാണ് യുഎഇയുടെ യാത്ര വിലക്ക്. ഏപ്രിൽ 24 ശനിയാഴ്ച മുതലാണ് യാത്രവിലക്കേർപ്പെടുത്തുന്നത്. ഇന്ത്യയിൽ 14 ദിവസം കൂടുതൽ താമസിക്കുകയോ ട്രാൻസിറ്റ് യാത്രക്കാർക്കും വിലക്ക് ബാധകമാണ്.

ALSO READ : Saudi Arabia: ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേയ്ക്കുള്ള വിലക്ക് തുടരാന്‍ സൗദി എയര്‍ ലൈന്‍സ്

ഇന്ത്യയിൽ സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം തീരുമാനം പുനഃപരിശോധിച്ചേക്കും. പത്ത് ദിവസത്തേക്കുള്ള വിലക്ക് എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാന കമ്പിനികൾ തങ്ങളുടെ ഏജൻസികളെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലേക്ക് തിരികെ വരുന്നതിന് യാത്രക്കാർക്ക് വിലക്കില്ല.

യുഎഇയെയും ഒമാനെയും കൂടാതെ സൗദി അറേബ്യയും കുവൈത്തും നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ രണ്ടാം കോവിഡ് തരംഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ സിംഗപൂരും, യുകെ ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു. 

ALSO READ : Covid വ്യാ​പ​നം: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര അ​പ​കടം, ഒ​രു​ക്ക​ങ്ങള്‍ മാറ്റിവച്ച് ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ള്‍

എന്നാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നേപ്പാൾ വഴി ഗൾഫ് വഴി പോകാമെന്ന് ഇന്ത്യൻ .വിദേശകാര്യ ,മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കാഠ്മണ്ഡു വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ ഇതിനായി സൗകര്യം സജ്ജമാക്കിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇമിഗ്രേഷൻ ക്ലിയറൻസ് ഉള്ളവർക്ക് എൻഒസി വേണ്ടെന്നും മന്ത്രാലയം അറിയിക്കുന്നത്.

അതേസമയം ഇന്ത്യ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 3.14 ലക്ഷം പേർക്ക് കോവിഡ് കേസുകളാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്കുകളാണ് ഇപ്പോൾ ഇന്ത്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോട് കൂടി രാജ്യത്ത് ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1.59 കോടി പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 2104 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു.

ALSO READ : ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രാ നിബന്ധനകളിൽ മാറ്റം; വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

രാജ്യം കടുത്ത ആരോഗ്യ പ്രതിസന്ധിയാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജൻ, ആശുപത്രി കിടക്കകൾ, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗായ റംഡിസിവിർ (Remidisivir) എന്നിവയ്ക്ക് കനത്ത ക്ഷാമമാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത്. ഇതുവരെ 1.84 ലക്ഷം ആളുകൾ ഇന്ത്യയിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News