Thiruvananthapuram: സംസ്ഥാനത്ത് കോവിഡ് (COVID-19)വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്കായി സമയ ക്രമീകരണം നടത്തി ബാങ്കുകള്‍..
ബാങ്കുകളില്‍ തിരക്ക് നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് ഈ സമയ ക്രമീകരണം നടപ്പാക്കുന്നത്. Savings Account ഉപഭോക്താക്കള്‍ക്കായി Bank സന്ദര്‍ശനസമയം ക്രമീകരിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി കണ്‍വീനര്‍ അറിയിച്ചു.
Account Number അടിസ്ഥാനമാക്കിയാണ് പുതിയ സമയ ക്രമീകരണം നടപ്പാക്കിയിരിക്കുന്നത്. ഒന്നു മുതല്‍ അഞ്ചുവരെ അക്കങ്ങളില്‍ അവസാനിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്ക് രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് സമയം. ആറു മുതല്‍ ഒന്പതുവരെയും പൂജ്യത്തിലും അവസാനിക്കുന്ന അക്കൗണ്ടുകള്‍ക്ക് ഉച്ചക്ക് ഒന്നുമുതല്‍ വൈകിട്ട് നാലുവരെയാണ് സമയം. കൂടാതെ, സാധാരണയുള്ള ഭക്ഷണ ഇടവേളയും ബാധകമാണ്.
രാവിലെ ബാങ്കില്‍ എത്തിയിട്ടും ഇടപാട് നടത്താന്‍ അവസരം ലഭിക്കാത്തവര്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ ഒരുമണിവരെ അവസരം നല്‍കും.
ഒക്ടോബര്‍ 19ന് ആരംഭിച്ച ഈ ക്രമീകരണം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ബാങ്കേഴ്സ് സമിതി കണ്‍വീനര്‍ അറിയിച്ചു.
കൂടാതെ, ഉപഭോക്താക്കള്‍ ബാങ്ക് സന്ദര്‍ശനം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും ബാങ്കേഴ്സ് സമിതി നിര്‍ദ്ദേശിച്ചു. അതിനായി, എടിഎം കാര്‍ഡ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ സേവിംഗ്സ് അക്കൗണ്ടില്‍ ഇടപാടുകളില്‍ മുകളില്‍ പറഞ്ഞ ക്രമീകരണം പാലിക്കണമെന്നും ബാങ്കേഴ്സ് സമിതി നിര്‍ദ്ദേശിച്ചു.
അതേസമയം, വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റു ബാങ്ക് ഇടപാടുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല. പൊതുവായ അന്വേഷണങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്ക് അതാത് ബാങ്ക് ശാഖയുമായി ഫോണില്‍ ബന്ധപ്പെടാം.
Also read: Bank Holidays: ഒക്ടോബറിൽ പകുതി ദിവസത്തോളം ബാങ്ക് അവധിയായിരിക്കും, ശ്രദ്ധിക്കുക..
ചില മേഖലകളില്‍ ബാങ്ക് പ്രവര്‍ത്തന സമയത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത്തരം പ്രദേശങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അടിസ്ഥാനത്തിലുള്ള സമയക്രമീകരണത്തില്‍ മാറ്റം വരും. അത്തരം പ്രദേശങ്ങളിലെ പുതുക്കിയ സമയക്രമം അതാത് ബാങ്ക് ശാഖകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു.