Agnipath recruitment 2022: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന അഗ്നിപഥ് പദ്ധതിയിലൂടെ മിലിട്ടറി പോലീസിൽ ചേരാൻ വനിതകൾക്ക് സുവര്‍ണ്ണാവസരം. ഈ തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയമം ആഗസ്റ്റ് 10 മുതല്‍ ആരംഭിച്ചുകഴിഞ്ഞു. സെപ്റ്റംബര്‍ 7 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.
ഈ തസ്തികയുടെ 'അഗ്നിപഥ് റിക്രൂട്ട്‌മെന്‍റ് റാലി' സംബന്ധിച്ച പ്രധാന വിവരമാണ് ഇപ്പോള്‍ PIB പ്രതിരോധ വിഭാഗം പുറത്ത് വിട്ടിരിയ്ക്കുന്നത്. അതായത്, കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ക്കായി റിക്രൂട്ട്‌മെന്‍റ് റാലി നവംബര്‍ 1 മുതല്‍ 3 വരെ നടക്കും. ബെംഗളൂരു മനേക് ഷാ പരേഡ് ഗ്രൗണ്ടിലാണ് റിക്രൂട്ട്‌മെന്‍റ് റാലി നടക്കുക.
അഗ്നിവീർ ജനറൽ ഡ്യൂട്ടി (സ്ത്രീകൾ) എന്ന തസ്തികയിലേക്കാണ് നിയമനം.
ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ട യോഗ്യത (വയസ്സ്, വിദ്യാഭ്യാസയോഗ്യത, മറ്റു വിശദവിവരങ്ങൾ) സംബന്ധിച്ച വിവരങ്ങള്‍ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓൺലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒക്ടോബർ 12 മുതൽ 31 വരെയുള്ള കാലയളവിൽ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാർഡ് ലഭിക്കും. രജിസ്റ്റര്‍ ചെയ്ത ഇ- മെയിലിലാണ് അഡ്മിറ്റ് കാർഡ് ലഭിക്കുക.
അഗ്നിപഥ് പദ്ധതിയ്ക്കെതിരെ രാജ്യമൊട്ടുക്ക് വന്‍ പ്രതിഷേധം നടന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുകയാണ്. സേനയില്‍ വിവിധ തസ്തികളില്‍ ജോലി ചെയ്യാനും ഒപ്പം വിവിധ മേഖലകളില്‍ നൈപുണ്യം നേടുവാനും അഗ്നിപഥ് പദ്ധതി യുവാക്കളെ സഹായിയ്ക്കും....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...