മകള്‍ക്ക് കോടികള്‍ വിലമതിക്കുന്ന സമ്മാനം നല്‍കിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്. മുംബൈയിലെ സബര്‍ബന്‍ ജുഹുവിലുള്ള പ്രതീക്ഷ ബംഗ്ലാവാണ് താരം മകള്‍ ശ്വേത നന്ദയ്ക്ക് സമ്മാനിച്ചത്. 50.63 കോടി രൂപ വിലമതിക്കുന്നതാണ് ബംഗ്ലാവ്. റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 9നാണ് ബിഗ് ബി മകളുടെ പേരിലേക്ക് ബംഗ്ലാവ് മാറ്റിയത്.
ഇതിനായി 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും താരം നല്കി. സൂപ്പര്‍താരം നഗരത്തില്‍ സ്വന്തമാക്കിയ ആദ്യത്തെ പ്രോപ്പര്‍ട്ടിയാണ് പ്രതീക്ഷ.വിത്തല്‍നഗര്‍ കോപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലുള്ള ബംഗ്ലാവ് രണ്ട് പ്ലോട്ടുകളിലായാണ് സ്ഥിതിചെയ്യുന്നത്. 890.47 സ്ക്വയര്‍ മീറ്ററിലും 674 സ്ക്വയര്‍ മീറ്ററിലുമുള്ളതാണ് രണ്ട് പ്ലോട്ടുകള്‍. ഹൃദയത്തോട് വളരെ അടുത്താണ് ഈ വീട് എന്ന് അമിതാഭ് ഒരിക്കൽ ഈ ബംഗ്ലാവിനെ കുറിച്ച് പറഞ്ഞിരുന്നു.പിതാവ് ഹരിവംശ് റായ് തന്റെ കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന് പ്രതീക്ഷ എന്ന് പേരിട്ടത്
890 സ്ക്വയര്‍ മീറ്ററിലുള്ള പ്ലോട്ട് അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചൻറെ പേരിലുള്ളതാണ്. രണ്ടാമത്തെ സ്ഥലം അമിതാഭ് ബച്ചന്റെ പേരിലുള്ളതാണ്. 2007ല്‍ അമിതാഭ് ബച്ചന്റെ മകന് അഭിഷേക് ബച്ചന്റേയും നടി ഐശ്വര്യ റായിയുടേയും വിവാഹചടങ്ങുകള്‍ നടന്നത് ഈ ബംഗ്ലാവിലും ജല്‍സയിലും വച്ചായിരുന്നു. മൂന്നാമത്തെ ബംഗ്ലാവായ ജനക് ഇവരുടെ ഒഫീസായാണ് പ്രവർത്തിക്കുന്നത്.
5 ആഡംബര ബംഗ്ലാവുകൾ
അമിതാഭ് ബച്ചന് മുംബൈയിൽ അഞ്ച് ബംഗ്ലാവുകളാണുള്ളത്. ജൽസ, ജനക്, പ്രതീക്ഷ, വത്സ എന്നിവയാണിത്. മുംബൈയിലെ ജുഹു ഏരിയയിലുള്ള ജൽസ ബംഗ്ലാവിലാണ് അമിതാഭ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഏകദേശം 50.63 കോടി രൂപയാണ് ഈ ബംഗ്ലാവിന്റെ വില. സത്തേ പേ സട്ട എന്ന സിനിമയുടെ വിജയത്തിന് ശേഷം സംവിധായകൻ രമേഷ് സിപ്പിയാണ് ഈ ബംഗ്ലാവ് ബിഗ് ബിക്ക് പ്രതിഫലമായി നൽകിയത്. പിതാവിനൊപ്പം താമസിച്ചിരുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ ബംഗ്ലാവായ 'പ്രതീക്ഷ'യുടെ മൂല്യം 50 കോടി രൂപയാണെന്നാണ് പറയപ്പെടുന്നത്.
ഇതുകൂടാതെ, ഉത്തർപ്രദേശിലെ അലഹബാദിലാണ് അദ്ദേഹത്തിന്റെ തറവാട്ടുവീട്. അമിതാഭ് ഇവിടം ഒരു വിദ്യാഭ്യാസ ട്രസ്റ്റാക്കി മാറ്റി. രാജ്യത്തുടനീളം അദ്ദേഹത്തിന് മറ്റ് നിരവധി സ്വത്തുക്കളും ഉണ്ട്. അമിതാഭ് ബച്ചന് ഫ്രാൻസിലും സ്വത്തുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ പ്രകാരം അമിതാഭ് ബച്ചന് പ്രതിവർഷം 60 കോടി രൂപ വരുമാനമുണ്ട് അദ്ദേഹത്തിൻറെ മൊത്തം ആസ്തി 3390 കോടി രൂപയാണ്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.