IIT മദ്രാസിൽ 66 വി​ദ്യാർഥികൾക്ക് COVID, ക്യാമ്പസ് പൂ‌‍ർണമായി Lockdown ൽ

മദ്രാസ് ഐഐടിയിലെ 66 വിദ്യാ‌‌‌ർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പുതുതായി 32 കേസുകൾ സ്ഥിരീകരിച്ചു

Written by - Zee Malayalam News Desk | Last Updated : Dec 14, 2020, 01:30 PM IST
  • മദ്രാസ് ഐഐടിയിലെ 66 വിദ്യാ‌‌‌ർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു
  • കഴിഞ്ഞ ദിവസം പുതുതായി 32 കേസുകൾ സ്ഥിരീകരിച്ചു
  • സർക്കാർ അടിയന്തരമായി ലോക്ഡൗൺ ചെയ്തു
IIT മദ്രാസിൽ 66 വി​ദ്യാർഥികൾക്ക് COVID, ക്യാമ്പസ് പൂ‌‍ർണമായി Lockdown ൽ

ചെന്നൈ: മദ്രാസ് ഐഐടിയിൽ 66 വിദ്യാ‌‌‌ർഥികൾക്കും അഞ്ച് കോളേജ് സ്റ്റാഫുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. രോ​ഗബാധയുടെ മാരകമായ വർധനയിൽ ഐഐടി മദ്രാസിനെ തമിഴ്നാട് സർക്കാർ ലോക്ഡൗൺ ചെയ്തു . കഴിഞ്ഞ ദിവസം പുതുതായി 32 കേസുകളാണ് സ്ഥിരീകരിച്ചത്. രോ​​ഗബാധിതരുടെ സംഖ്യ വർധിക്കാൻ സാധ്യതയുള്ളതിനാൽ ക്യാമ്പസിലെ എല്ലാ വിദ്യാർഥികൾക്ക് പരിശോധന നടത്താൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു.

രോ​ഗ നിയന്ത്രണത്തിന്റെ ഭാ​ഗമായി തമിഴ്നാട് സർക്കാർ (Tamil Nadu) ഞായറാഴ്ച ഐഐടി മദ്രാസിൽ അടിയന്തരമായി ലോക്ഡൗൺ (Lockdown) ഏർപ്പെടുത്തുകയായിരുന്നു. ക്യാമ്പസിലെ എല്ലാ ഡിപ്പാർട്ടുമെന്റുകൾ അടയ്ക്കാൻ സർക്കാർ നി‌ർദേശം നൽകി.

Also Read: Vaccination ജനുവരിയിൽ ആരംഭിച്ചാൽ ഒക്ടോബറിൽ പഴയപടിയാകുമെന്ന് Serum Institute CEO

ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർഥികളിൽ രോ​ഗ ബാധ വർധിച്ചതിനാൽ ക്യാമ്പസിലെ എല്ലാ വിഭാ​ഗങ്ങൾ ലൈബ്രറി തുടങ്ങിയവ അടയ്ക്കാൻ സർക്കാർ നിർദേശം നൽകിയത്. കൂടാതെ അധ്യാപകരും മറ്റ് ​ഗവേഷണ വിദ്യാർഥികൾക്കും സർക്കാർ വീടുകളിൽ ഇരുന്ന ജോലി തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. ഹോസ്റ്റലിൽ താമസിക്കുന്നവർ സ്വയം സുരക്ഷ ഒരുക്കിയും സാമൂഹിക അകലം പാലിച്ചും അവിടെ തന്നെ തുടരാനുമാണ് സർക്കാരിന്റെ നിർദേശം. ഇനി ഏതെങ്കിലും സാഹചര്യത്തിൽ കോവിഡ് രോഗലക്ഷണങ്ങൾ (COVID Symptoms) പ്രകടമായാൽ അടയന്തരമായി ഐഐടി മദ്രാസ് ആശുപത്രി അധികൃതരുമായി ബന്ധപ്പെടണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. 774 വിദ്യാർഥികളുള്ള മദ്രാസ് ഐഐടിയിലെ (IIT Madras) 408 പേരുടെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ട്. 

Also Read: JP Nadda ക്ക് COVID സ്ഥിരീകരിച്ചു

തമിഴ്നാട് സർക്കാരിന്റെ നിർദേശ പ്രകരാം ഡിസംബർ 7ന് അവസാന വർഷ വിദ്യാർഥികൾക്കായി ക്യാമ്പസ് തുറന്നു കൊടുക്കകയായിരുന്നു. ഡിസംബർ 9ന് മെസ്സിലേക്കായി പുതിയ കുറച്ച് തൊഴിലാളികൾ നിയമിക്കുകയായിരുന്നു. 10ന് അവരിൽ ചിലർക്ക് കോവിഡ് (COVID 19) പോസിറ്റീവായതിനെ തുടർന്ന് മെസ്സ് അടച്ചു.  ശേഷം ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാവരുടെ മുറികളിലേക്ക് ഭക്ഷണമെത്തിക്കുകയായിരുന്നു. അതിനിടെയായിരുന്ന വിദ്യാർഥികളുടെ ഇടയിൽ വ്യാപകമായി രോഗവർധന ഉണ്ടായത്.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News