Horrific video | ഭോപ്പാലിൽ നാല് വയസുകാരിയെ കൂട്ടംചേർന്ന് ആക്രമിച്ച് തെരുവുനായ്ക്കൾ

പെൺകുട്ടിയെ പട്ടികൾ കൂട്ടമായി ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

Written by - Zee Malayalam News Desk | Last Updated : Jan 2, 2022, 05:58 PM IST
  • സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം
  • വീടിന് പുറത്ത് കളിക്കുകയായിരുന്നു കുട്ടിയെ തെരുവ്പട്ടികൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു
  • ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന പെൺകുട്ടിയെ പട്ടികൾ പിന്തുടർന്ന് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്
  • കുട്ടിയെ ആക്രമിക്കുന്നത് കണ്ട അതുവഴി വന്ന ഒരു വ്യക്തി പട്ടികളെ ഓടിച്ച് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു
Horrific video | ഭോപ്പാലിൽ നാല് വയസുകാരിയെ കൂട്ടംചേർന്ന് ആക്രമിച്ച് തെരുവുനായ്ക്കൾ

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ നാല് വയസുകാരിയെ തെരുവ്നായ്ക്കൾ ആക്രമിച്ചു. അ‍ഞ്ച് തെരുവ്നായ്ക്കൾ കൂട്ടം ചേർന്നാണ് നാല് വയസുകാരിയെ ആക്രമിച്ചത്. പെൺകുട്ടിയെ പട്ടികൾ കൂട്ടമായി ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. വീടിന് പുറത്ത് കളിക്കുകയായിരുന്നു കുട്ടിയെ തെരുവ്പട്ടികൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന പെൺകുട്ടിയെ പട്ടികൾ പിന്തുടർന്ന് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ALSO READ: Murder | 50 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് അച്ഛന്‍ മകനെ തല്ലിക്കൊന്നു

കുട്ടിയെ ആക്രമിക്കുന്നത് കണ്ട അതുവഴി വന്ന ഒരു വ്യക്തി പട്ടികളെ ഓടിച്ച് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പെൺകുട്ടിക്ക് തലയിലും വയറിലും കാലുകളിലും കടിയേറ്റതായാണ് റിപ്പോർട്ട്. 2019 ൽ ഏഴ് വയസുകാരനെ ആറ് തെരുവ്നായ്ക്കൾ ചേർന്ന് കടിച്ച് കൊന്നിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയ്ക്ക് പരിക്കേറ്റിരുന്നു. ഭോപ്പാലിൽ ഒരു ലക്ഷത്തിലധികം തെരുവ്നായ്ക്കൾ ഉള്ളതായാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News