തിരുനെൽവേലിയിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു

കനത്ത മഴയില്‍ ഭിത്തി നനഞ്ഞിരുന്നതും മുന്‍പ് പൊട്ടല്‍ ഉണ്ടായിരുന്നതുമാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക സൂചന. 

Written by - Zee Malayalam News Desk | Last Updated : Dec 17, 2021, 04:21 PM IST
  • ഭിത്തിക്ക് ശരിയായ അടിത്തറയില്ലെന്ന് അപകടസ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥർ പറഞ്ഞു.
  • അന്വേഷണം നടത്തി സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് എജ്യുക്കേഷണൽ ഓഫീസർ സുഭാഷിണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
  • അതേസമയം കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ മുദ്രാവാക്യവും വിളിച്ചു.
തിരുനെൽവേലിയിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു

തെന്മല: സ്‌കൂളിലെ ശൗചാലയത്തിന്റെ ഭിത്തി തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. തിരുനെല്‍വേലിയിലെ സാപ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശൗചാലയത്തിന്റെ ഭിത്തിയാണ് തകര്‍ന്നുവീണത്. അന്‍പഴകന്‍ (14), വിശ്വരഞ്ജന്‍ (13), സുധീഷ് (11)  എന്നിവരാണ് അപകടത്തിൽ മരിച്ചത്. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ 11 മണിയോടെ സ്കൂൾ ഇടവേളയ്ക്കിടെയാണ് അപകടമുണ്ടായത്. ഇടവേള സമയം ആയതിനാൽ നിരവധി കുട്ടികളാണ് ശൗചാലയത്തിലേക്ക് പോയത്. ഇതിനിടെ കുട്ടികളുടെ ദേഹത്തേക്ക് ഭിത്തി തകര്‍ന്ന് വീഴുകയായിരുന്നു. 9ാം ക്ലാസ് വിദ്യാർഥികളായ അൻപഴകനും വിശ്വരഞ്ജനും സംഭവസ്ഥലത്തുവച്ചും സുധീഷ് ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടയിലുമാണ് മരിച്ചത്. 6ആം ക്ലാസ് വിദ്യാർഥിയാണ് സുധീഷ്.

Also Read: Actress Attack Case: നടിയെ ആക്രമിച്ച കേസ്, വിടുതൽ ഹർജി പിൻവലിച്ച് ദിലീപ്

കനത്ത മഴയില്‍ ഭിത്തി നനഞ്ഞിരുന്നതും മുന്‍പ് പൊട്ടല്‍ ഉണ്ടായിരുന്നതുമാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക സൂചന. ഭിത്തിക്ക് ശരിയായ അടിത്തറയില്ലെന്ന് അപകടസ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ കലക്ടർ സംഭവസ്ഥലവും പരിക്കേറ്റ വിദ്യാർഥികളെയും സന്ദർശിച്ചു. തിരുനെൽവേലി എംഎൽഎയും സ്ഥലം സന്ദർശിച്ചു.

അന്വേഷണം നടത്തി സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് എജ്യുക്കേഷണൽ ഓഫീസർ സുഭാഷിണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതർ വെള്ളിയാഴ്ച സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.

Also Read: വിവാഹപ്രായം കൂട്ടിയതിൽ സി.പി.എം വനിതാ സംഘടനക്ക് എതിർപ്പ്: ശരിക്കും ലീഗ് എതാണെന്ന് ജനം

അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് സ്‌കൂളിലെ വിദ്യാർഥികൾ വാഹനഗതാഗതം തടഞ്ഞു. പോലീസ് എത്തി സമന്വയിപ്പിക്കുന്നതിനിടെ ഓട്ടോറിക്ഷയുടെ ചില്ലുകൾ വിദ്യാർഥികൾ അടിച്ചുതകർത്തു. സ്‌കൂൾ വളപ്പിലെ അലങ്കാര ചെടികൾ നശിപ്പിച്ച ഇവർ അപകടത്തിന് കാരണക്കാരായ സ്‌കൂൾ അധികൃതരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യവും വിളിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News