ന്യുഡൽഹി: ഉത്സവ സീസണിൽ അതായത് ഒക്ടോബർ 15 നും നവംബർ 30 നും ഇടയിൽ 200 പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ (Indian Railway) ഒരുങ്ങുന്നു. ഇക്കാരണത്താൽ ഈ സമയത്ത് ട്രയിൻ ഇല്ല എന്ന ബുദ്ധിമുട്ട് ആർക്കും ഉണ്ടാവില്ല. ഇക്കാര്യം റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ വി കെ യാദവാണ് (V K Yadav) അറിയിച്ചിരിക്കുന്നത്.
Also read: Aadhaar Card ൽ മൊബൈൽ നമ്പർ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാം, Document ഒന്നും ആവശ്യമില്ല
സാധാരണ പാസഞ്ചർ ട്രെയിനുകളെല്ലാം റെയിൽവേ അനിശ്ചിതമായി റദ്ദാക്കിയിട്ടുണ്ട്. ഈ ട്രയിനുകൾ മാർച്ച് 22 മുതൽ റദ്ദാക്കിയിരുന്നു. അതേസമയം, ഡൽഹിയിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 15 പ്രത്യേക രാജധാനി ട്രെയിനുകൾ (Rajadhani) മെയ് 12 മുതൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ജൂൺ 1 മുതൽ 100 ദൂരയാത്രാ ട്രെയിൻ സർവീസുകൾ ആരംഭിച്ചു. സെപ്റ്റംബർ 12 മുതൽ 80 അധിക ട്രെയിനുകളും റെയിൽവേ ഓടിക്കുന്നുണ്ട്.
മേഖലയിലെ ജനറൽ മാനേജർമാരുമായി ഞങ്ങൾ കൂടിക്കാഴ്ച നടത്തിയെന്നും അവർ പ്രാദേശിക ഭരണകൂടത്തെ സമീപിച്ച് കൊറോണ വൈറസ് ബാധയുടെ അവസ്ഥ അവലോകനം ചെയ്യണമെന്നും യാദവ് (V K Yadav) പറഞ്ഞു. അവരിൽ നിന്നും കിട്ടുന്ന റിപ്പോർട്ടിൻ അടിസ്ഥാനത്തിലായിരിക്കും ഉത്സവ സീസണിൽ എത്ര പ്രത്യേക ട്രെയിനുകൾ ഓടിക്കണമെന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 200 ഓളം ട്രെയിനുകൾ ഓടിക്കുമെന്ന് ഞങ്ങൾ കണക്കാക്കുന്നു, പക്ഷേ ഇത് ഞങ്ങളുടെ കണക്കാണ് ആവശ്യമനുസരിച്ച് എണ്ണത്തിൽ വർധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരുകളുടെ ആവശ്യങ്ങളും പകർച്ചവ്യാധിയും കണക്കിലെടുത്ത് യാത്രക്കാരുടെ സൗകര്യം ദിനംപ്രതി അവലോകനം ചെയ്യാൻ റെയിൽവേ (Railway) തീരുമാനിച്ചതായി യാദവ് (V K Yadav) പറഞ്ഞു. അദ്ദേഹം പറഞ്ഞു, 'പാസഞ്ചർ ട്രെയിനുകളെ സംബന്ധിച്ചിടത്തോളം, ട്രെയിനുകളുടെ ആവശ്യകത, ഗതാഗതം, കോവിഡ് -19 ന്റെ അവസ്ഥ എന്നിവ ഞങ്ങൾ ദിവസേന അവലോകനം ചെയ്യുമെന്നും എവിടെയാണോ ട്രെയിനുകളുടെ ആവശ്യം അവിടെ സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.