മദ്യലഹരിയില്‍ വിദ്യാര്‍ത്ഥി ഓടിച്ച വാഹനമിടിച്ച് 11 വയസുകാരി മരിച്ചു

മദ്യലഹരിയില്‍ വിദ്യാര്‍ത്ഥി ഓടിച്ച വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹൈദരാബാദ് സ്വദേശി രമ്യ(11 വയസ്) . ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.അമിതവേഗതയിലെത്തിയ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രമ്യ, ഹൈദരാബാദിലെ ആശുപത്രിയില്‍ ഒരാഴ്ചയായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

Last Updated : Jul 10, 2016, 06:58 PM IST
മദ്യലഹരിയില്‍ വിദ്യാര്‍ത്ഥി ഓടിച്ച വാഹനമിടിച്ച് 11 വയസുകാരി മരിച്ചു

ഹൈദരാബാദ്: മദ്യലഹരിയില്‍ വിദ്യാര്‍ത്ഥി ഓടിച്ച വാഹനം ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹൈദരാബാദ് സ്വദേശി രമ്യ(11 വയസ്) . ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.അമിതവേഗതയിലെത്തിയ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രമ്യ, ഹൈദരാബാദിലെ ആശുപത്രിയില്‍ ഒരാഴ്ചയായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂളില്‍ പോയി മടങ്ങുന്ന വഴി ബഞ്ചാര ഹില്‍സിനു സമീപം  രമ്യയും കുടുംബവും സഞ്ചരിച്ച വാഹനത്തിലേക്ക് ഹൈദരാബാദിലെ ഒരു എഞ്ചിനീയറിംഗ് കോളെജിലെ വിദ്യര്‍ത്ഥികള്‍ ഓടിച്ചിരുന്ന ഐ10 കാര്‍ പാഞ്ഞുകയറിയായിരുന്നു അപകടം. അപകടത്തില്‍ രമ്യയുടെ അമ്മാവന്‍ തത്ക്ഷണം മരിച്ചു. 

സംഭവത്തെ തുടര്‍ന്ന് ശ്രാവിലിനെയും കാറിലുണ്ടായിരുന്ന മറ്റു അഞ്ചു പേരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കാര്‍ ഓടിച്ചിരുന്ന ശ്രാവില്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  ശ്രാവിലിന് ഡ്രൈവിംഗ് ലൈസന്‍സ് പോലുമില്ലെന്ന് പൊലീസ് പറഞ്ഞു.സിനിമാ ടിക്കറ്റ് തീര്‍ന്നു പോകുമെന്നതിനാലാണ് അമിത വേഗതയില്‍ കാറോടിച്ചതെന്നു ഇയാള്‍ പോലീസിന് മൊഴി നല്‍കി. ശ്രാവിലിന്‍റെ സുഹൃത്തുക്കളില്‍ ഒരാളുടെ കാറായിരുന്നു ഇത്. അപകട സമയത്ത് വിദ്യാര്‍ഥികള്‍  മദ്യലഹരിയിലായിരുന്നു

ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലാണ് രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍ രമ്യയുടെ മാതൃ സഹോദരന്‍ രാജേഷും മരിച്ചിരുന്നു. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ രമ്യയുടെ മാതാവ് രാധിക, മറ്റൊരു മാതൃ സഹോദരന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Trending News