Bus Accident: ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 10 മരണം, 55 പേർക്ക് പരിക്ക്

തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അൻപതിലധികം പേർക്ക് പരിക്കേറ്റിട്ടുള്ളതായാണ് വിവരം.   

Written by - Zee Malayalam News Desk | Last Updated : May 30, 2023, 11:26 AM IST
  • അമൃത്സറിൽനിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
  • ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.
  • വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്.
Bus Accident: ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 10 മരണം, 55 പേർക്ക് പരിക്ക്

ജമ്മു കശ്മീർ: ജമ്മുകശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. 55 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അമൃത്സറിൽനിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളിലേക്ക് മാറ്റി. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. 

നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന ദുരന്ത നിവാരണ സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു. അനുവദനീയമായതിൽ കൂടുതൽ ആളുകൾ ബസിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങി.

Also Read: അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

മെയ് 21ന് വൈഷ്മോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജസ്ഥാനിൽ നിന്നുള്ള ബസായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ആഴ്ച ശ്രീനഗര്‍ ജമ്മു കശ്മീര്‍ ദേശീയപാതയില്‍ ദക്ഷിണ കാശ്മീരിന് സമീപത്ത് വച്ച് ബസ് തലകീഴായി മറിഞ്ഞ് 5 പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള വിനോദ സഞ്ചാരികളായിരുന്നു ബസിലുണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News