മുട്ട പോഷകങ്ങളാൽ സമ്പന്നമാണ്. ഇത് വേനൽക്കാല ഭക്ഷണക്രമത്തിൽ ചേർക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. അവശ്യ പോഷകങ്ങൾ നൽകുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കുന്നതിനും മുട്ട മികച്ചതാണ്. വേനൽക്കാല ഭക്ഷണക്രമത്തിൽ മുട്ട ചേർക്കേണ്ടതിന്റെ പ്രധാന്യം അറിയാം
പ്രോട്ടീൻ സമ്പുഷ്ടം: പേശികളുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ പ്രോട്ടീൻ്റെ ഒരു മികച്ച ഉറവിടമാണ് മുട്ട. പേശികളുടെ ബലം വർധിപ്പിക്കുന്നതിനും പ്രതിരോധശേഷി മികച്ചതാക്കുന്നതിനും പ്രോട്ടീൻ ആവശ്യമാണ്.
ALSO READ: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മികച്ചത്; മഗ്നീഷ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം
കണ്ണിൻ്റെ ആരോഗ്യം: വേനൽക്കാലത്ത് പലപ്പോഴും സൂര്യപ്രകാശം കൂടുതലായി ഏൽക്കുന്നത് കണ്ണുകൾക്ക് കടുത്ത സമ്മർദ്ദം ഉണ്ടാക്കും. കണ്ണിൻ്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിനും അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാനും ആവശ്യമായ ആൻ്റി ഓക്സിഡൻ്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട.
ഹൃദയാരോഗ്യം: മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കും. മുട്ടയിൽ അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് ഇവയിൽ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
എല്ലുകളുടെ ആരോഗ്യത്തിന് മികച്ചത്: കാത്സ്യം ആഗിരണം ചെയ്യുന്നതിനും എല്ലുകളുടെ ആരോഗ്യം മികച്ചതാക്കുന്നതിനും ആവശ്യമായ വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് മുട്ട. ആരോഗ്യകരവും ശക്തവുമായ അസ്ഥികൾ നിലനിർത്തുന്നതിന് മതിയായ അളവിൽ വിറ്റാമിൻ ഡി അത്യാവശ്യമാണ്. അസ്ഥി ഒടിവുകൾ, ഓസ്റ്റിയോപൊറോസിസ് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ALSO READ: യൂറിക് ആസിഡ് നിയന്ത്രിക്കാൻ ആയുർവേദത്തിൽ പരിഹാരം; ഈ ഇലകൾ ഗുണം ചെയ്യും
ശരീരഭാരം: മുട്ടയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് കുറയ്ക്കാനും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.