Egg Knowledge: മുട്ട കഴിക്കാൻ പറ്റിയ സമയം ഏതാണ്? ആർക്കൊക്കെ മുട്ട കഴിക്കാൻ പാടില്ല, അറിയാം ഗുണങ്ങളും ദോഷങ്ങളും

Eat Eggs Every Day: മുട്ട കഴിക്കാനുള്ള ശരിയായ സമയത്തെക്കുറിച്ച് പലർക്കും പല തെറ്റിദ്ധാരണകളുമുണ്ട്. അതുകൊണ്ടുതന്നെ മുട്ട എന്തിന് കഴിക്കണം? അതിന്റെ ഗുണങ്ങൾ, ദോഷങ്ങൾ, കഴിക്കാനുള്ള ശരിയായ സമയം എന്നിവയെക്കുറിച്ചുള്ള പ്രധാന കാര്യങ്ങൾ നമുക്കിന്നറിയാം.   

Written by - Ajitha Kumari | Last Updated : Sep 20, 2022, 12:42 PM IST
  • മുട്ട കഴിക്കാൻ പറ്റിയ സമയം ഏതാണ്?
  • ഇവ പ്രാതലിന് മാത്രമേ കഴിക്കാവൂ എന്നുണ്ടോ?
  • മുട്ട കഴിക്കാനുള്ള ശരിയായ സമയത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ട്
Egg Knowledge: മുട്ട കഴിക്കാൻ പറ്റിയ സമയം ഏതാണ്? ആർക്കൊക്കെ മുട്ട കഴിക്കാൻ പാടില്ല, അറിയാം ഗുണങ്ങളും ദോഷങ്ങളും

Who Should Not Eat Eggs: മുട്ട കഴിക്കാനുള്ള ശരിയായ സമയത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ട്. ചിലർ പറയും മുട്ട കഴിക്കരുതെന്ന് കാരണം ഇത് കൊളസ്ട്രോൾ കൂട്ടുമത്രേ. എന്നാൽ ചിലർ പറയുന്നത് മുട്ട പ്രഭാതഭക്ഷണമായിട്ട് മാത്രമേ കഴിക്കാവൂ എന്നാണ്. ശരിക്കും മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്? അത് നിങ്ങളുടെ ഭക്ഷണ ആവശ്യങ്ങളെ ആശ്രയിച്ചിരിക്കും.  മുട്ട എന്തിന് കഴിക്കണം? അതിന്റെ ഗുണങ്ങൾ, ദോഷങ്ങൾ, കഴിക്കാനുള്ള ശരിയായ സമയം എന്നിവയെക്കുറിച്ച് നമുക്ക് നോക്കാം...

Also Read: Weight Loss Tips: തടി കുറയ്ക്കാൻ പുരുഷന്മാർ ഇക്കാര്യങ്ങൾ ശീലിക്കൂ, ആഴ്ചകൾക്കുള്ളിൽ ഫലം നിശ്ചയം

നമ്മൾ എന്തിന് മുട്ട കഴിക്കണം? (Why Should We Eat Eggs?)

മുട്ട ഒരു പോഷക സമ്പുഷ്ടമായ ഭക്ഷണവും പ്രോട്ടീൻ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്. ഇവയിൽ കലോറിയും കൊഴുപ്പും കുറവാണ്, ഒപ്പം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.  മുട്ടയിൽ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകൽ അടങ്ങിയിട്ടുണ്ട്  അത് നിങ്ങളുടെ പേശികളുടെ പരിപാലനത്തിന് ആവശ്യമാണ്. മുട്ടയിൽ തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ കോളിന്റെ നല്ലൊരു ഉറവിടം അടങ്ങിയിട്ടുണ്ട്.  കൂടാതെ മുട്ടയിൽ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട് നിങ്ങളുടെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ള ഒരേയൊരു ഭക്ഷണമാണ് മുട്ട.

മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ  (Benefits Of Eating Eggs)

മുട്ട കഴിക്കുന്നത് കൊണ്ട് ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ട്. ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇവ നിങ്ങളെ സഹായിക്കും.  കൂടാതെ തലച്ചോറിന്റെ ആരോഗ്യത്തിനും മസ്തിഷ്‌ക വളർച്ചയ്ക്കും ആവശ്യമായ കോളിന്റെ നല്ല ഉറവിടം കൂടിയാണ് മുട്ട. ഇത് മാനസികാവസ്ഥയും ഓർമ്മശക്തിയും നിയന്ത്രിക്കാൻ സഹായിക്കുന്നു.  മുട്ടയിൽ പ്രോട്ടീനും അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ കഴിക്കുന്നത് പേശികളുടെ അളവ് മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മുട്ട പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ്, അതായത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും ഇവയിൽ അടങ്ങിയിട്ടുണ്ടെന്ന് അർത്ഥം.

Also Read: ഈ 4 മുന്നറിയിപ്പുകൾ ശരീരം നൽകുന്നുവെങ്കിൽ ഉടൻ മദ്യപാനം ഒഴിവാക്കുക!

മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നതും നല്ലതാണ്. എന്നാൽ ഒരു മുട്ട മുഴുവനായി കഴിക്കുന്നത് പേശികളെ നന്നാക്കാനും പ്രോട്ടീൻ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. മുട്ട നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. മുട്ടയുടെ മഞ്ഞക്കരുവിൽ കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ രണ്ട് പോഷകങ്ങളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ സഹായകരമായ ആന്റിഓക്‌സിഡന്റുകൾ കണ്ണുകളിലെ തിമിരത്തിന്റെയും മാക്യുലർ ഡീജനറേഷന്റെയും സാധ്യത കുറയ്ക്കാൻ സഹായിക്കും.  മുട്ട കഴിക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കും.

മുട്ട കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ (Side Effects Of Eating Eggs)

മുട്ട കഴിക്കുന്നതിലൂടെ സാൽമൊണല്ല വിഷബാധയുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങൾ അസംസ്കൃതമായതോ വേവിക്കാത്തതോ ആയ മുട്ടകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം.  മുട്ട കഴിക്കുന്നതിന്റെ അപകടസാധ്യത ഒഴിവാക്കാൻ മുട്ട നന്നായി വേവിക്കുക.  മുട്ട കഴിക്കുന്നതിന്റെ മറ്റൊരു പാർശ്വഫലം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും എന്നതാണ്. കാരണം മുട്ടയിൽ കൊളസ്ട്രോൾ കൂടുതലായി അടങ്ങിയിട്ടുണ്ട്.  അലർജിയുണ്ടാകാനും സാധ്യതയുണ്ട്. നിങ്ങൾക്ക് മുട്ട അലർജിയുണ്ടെങ്കിൽ നിങ്ങൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ മുഖത്തും തൊണ്ടയിലും വീക്കം എന്നിവ അനുഭവപ്പെടാം.

Also Read: ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ പോയ പെൺകുട്ടിയെ ചിമ്പാൻസി ചെയ്തത്..! വീഡിയോ വൈറൽ 

മുട്ട കഴിക്കാൻ പറ്റിയ സമയം ഏതാണ്? (What Is The Best Time To Eat Eggs?)

മുട്ട കഴിക്കാനുള്ള ശരിയായ സമയം രാവിലെ പ്രഭാതഭക്ഷണത്തിന്റെ കൂടെയോ, വ്യായാമത്തിന് ശേഷമോ, രാത്രിയോ ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News