ബൈപോളാർ ഡിസോർഡർ അല്ലെങ്കിൽ മാനിക്-ഡിപ്രസീവ് മൂഡ് ഡിസോർഡർ എന്നത് വൈദ്യസഹായം ആവശ്യമുള്ള ഒരു മാനസികാരോഗ്യ പ്രശ്നമാണ്. ബൈപോളാർ ഡിസോർഡർ മോശം മാനസികാവസ്ഥ, ഉറക്കക്കുറവ്, ഉന്മേഷക്കുറവ്, യുക്തിസഹമായി ചിന്തിക്കാനുള്ള കഴിവില്ലായ്മ, പെരുമാറ്റത്തിലെ മാറ്റങ്ങൾ എന്നിവയിലേക്ക് നയിക്കും.
ബൈപോളാർ ഡിസോർഡറിൽ മാനിയ, ഡിപ്രഷൻ തുടങ്ങിയവ ഉൾപ്പെടുന്നു. അമിതമായ സംസാരം, ഊർജം വർധിക്കുക, ഉറക്കം കുറഞ്ഞ് കൂടുതൽ നേരം ചിന്തകളിൽ മുഴുകിയിരിക്കുക, തീരുമാനങ്ങൾ അടിക്കടി മാറിക്കൊണ്ടിരിക്കുക എന്നിവയാണ് മാനിയയുടെ ലക്ഷണങ്ങൾ. ബൈപോളാർ ഡിസോർഡർ ഉണ്ടാകുമ്പോൾ നിങ്ങൾക്ക് വിഷാദവും ഹൈപ്പോമാനിക് അവസ്ഥയും ഉണ്ടായിരിക്കും.
ALSO READ: Viral Infections: ഇന്ത്യയിൽ വൈറൽ അണുബാധകൾ വർധിക്കുന്നു; കാരണങ്ങളും പ്രതിവിധികളും
സൈക്ലോതൈമിക് ഡിസോർഡർ അല്ലെങ്കിൽ സൈക്ലോത്തിമിയ: ഹൈപ്പോമാനിയയുടെയും നേരിയ വിഷാദത്തിന്റെയും അവസ്ഥകൾ ഉള്ള സൈക്ലോതൈമിക് ഡിസോർഡർ കുറഞ്ഞത് രണ്ട് വർഷമെങ്കിലും നിലനിൽക്കുന്ന ബൈപോളാർ ഡിസോർഡറിന്റെ രൂപമാണ്.
അസ്വസ്ഥത, വിശപ്പില്ലായ്മ, വളരെ എളുപ്പത്തിൽ കാര്യങ്ങളിൽ നിന്ന് ശ്രദ്ധ മാറുക, ഉയർന്ന ലൈംഗികാസക്തി, അശ്രദ്ധമായ പെരുമാറ്റങ്ങളിൽ ഏർപ്പെടുക, യാഥാർത്ഥ്യബോധമില്ലാത്ത പദ്ധതികൾ തയ്യാറാക്കുക എന്നിവയാണ് ബൈപോളാർ രോഗിയിൽ ഉന്മാദത്തിന്റെ പൊതുവായ ലക്ഷണങ്ങൾ. വിഷാദരോഗ സമയത്ത്, ഒരാൾ കാര്യങ്ങൾ വേഗത്തിൽ മറക്കുകയും, ദുഃഖിതനും, സംസാരം കുറയുകയും, ലൈംഗികാസക്തി കുറവായിരിക്കും, ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ പോലും താൽപര്യം കുറയും, ഉറങ്ങാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ബുദ്ധിമുട്ടും, ഊർജ്ജസ്വലതയില്ലായ്മ, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, സ്ട്രോക്ക് പോലുള്ള അവസ്ഥകൾ എന്നിവയുമായി ബൈപോളാർ, അനുബന്ധ പ്രശ്നങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു.
ചികിത്സ: ബൈപോളാർ ഡിസോർഡർ ഉള്ള ഒരാൾക്ക് അവന്റെ ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് മരുന്നുകളും ചികിത്സയും നിർദേശിക്കുന്നത്.
മൂഡ് സ്റ്റെബിലൈസറുകൾ: നിങ്ങളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കാൻ ഇവ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ചതിന് ശേഷം മാത്രം മൂഡ് സ്റ്റെബിലൈസറുകൾ കഴിക്കുക.
ആന്റിഡിപ്രസന്റുകൾ: ഇവ മാനസികാവസ്ഥയെ സ്ഥിരപ്പെടുത്താൻ നിങ്ങളെ സഹായിക്കും. മനസ് ശാന്തമാക്കാനും സമാധാനത്തോടെ ഉറങ്ങാനും നിങ്ങളെ ഉത്കണ്ഠ വിരുദ്ധ മരുന്നുകൾ അല്ലെങ്കിൽ ഉറക്ക മരുന്നുകൾ സഹായിക്കും.
ALSO READ: Smoking: ദിവസവും 10 സിഗരറ്റ് വലിച്ചാൽ നിങ്ങൾക്ക് എന്താണ് സംഭവിക്കുക?
കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (സിബിറ്റി): സമ്മർദ്ദവും മറ്റ് നെഗറ്റീവ് ട്രിഗറുകളും നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും.
മെച്ചപ്പെട്ട മാനസികാരോഗ്യത്തിന്, ദിവസേന വ്യായാമം ചെയ്യുക, സമീകൃതാഹാരം കഴിക്കുക, ധ്യാനത്തിലൂടെ സമ്മർദ്ദം നിയന്ത്രിക്കുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുക, മദ്യം, മയക്കുമരുന്ന് ഉപയോഗം ഒഴിവാക്കുക തുടങ്ങിയ ചില ജീവിതശൈലി മാറ്റങ്ങൾ നിങ്ങൾ പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ അവസ്ഥയെക്കുറിച്ച് ബോധവാന്മാരായിരിക്കുക, വിവിധ ഘട്ടങ്ങളുടെ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവ് നേരത്തെയുള്ള ചികിത്സയ്ക്കും സങ്കീർണതകൾ തടയുന്നതിനും സഹായിക്കുന്നു. ചികിത്സ പ്രോട്ടോക്കോൾ പാലിക്കുന്നത് സാധാരണയായി ദീർഘകാലത്തേക്ക് സ്ഥിരമായ മാനസികാവസ്ഥ കൈവരിക്കാൻ സഹായിക്കുന്നു.
ബൈപോളാർ ഡിസോർഡർ ഗർഭധാരണ സങ്കീർണതകൾക്ക് കാരണമാകുമോ?
ബൈപോളാർ ഡിസോർഡർ ഉള്ള ധാരാളം സ്ത്രീകൾക്ക് ആരോഗ്യകരമായ ഗർഭധാരണം സാധ്യമായിട്ടുണ്ട്. എന്നാൽ ഈ അസുഖം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ ചില സന്ദർഭങ്ങളിൽ കുഞ്ഞിനെ സ്വാധീനിച്ചേക്കാം. ബൈപോളാർ ഉള്ള സ്ത്രീകൾ ഗർഭിണിയാകുന്നതിന് മുമ്പ് ഒരു മാനസികാരോഗ്യ വിദഗ്ധനുമായി കൂടിക്കാഴ്ച നടത്തണം. നിങ്ങൾ കഴിക്കുന്ന മരുന്നിനെക്കുറിച്ച് അറിയുകയും അതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുകയും ചെയ്യുക. മരുന്നുകൾ ക്രമീകരിക്കാൻ കഴിയുന്ന തരത്തിൽ ഗർഭധാരണ പദ്ധതികളെക്കുറിച്ച് നിങ്ങളുടെ ഡോക്ടറെ മുൻകൂട്ടി അറിയിക്കുക. ഒരു രക്ഷിതാവിന് ബൈപോളാർ ഡിസോർഡർ ഉണ്ടെങ്കിൽ, അവരുടെ കുട്ടിക്ക് അസുഖം വരാനുള്ള സാധ്യത 10 ശതമാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...