Weight Loss Tips: തടി കുറയ്ക്കണോ? എന്നാൽ ദിവസവും ഈ ജ്യൂസ് കുടിച്ചോളൂ.. അറിയാം വ്യത്യാസം!

Tomato Juice Benefits: തക്കാളി നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. ഇനി നിങ്ങൾ നിങ്ങളുടെ അമിതവണ്ണത്താൽ ബുദ്ധിമുട്ടുകയാണെങ്കിൽ ദിവസവും തക്കാളി ജ്യൂസ് കുടിച്ചു നോക്കൂ.  

Written by - Ajitha Kumari | Last Updated : Jun 24, 2022, 11:45 PM IST
  • തക്കാളി നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്
  • അമിതവണ്ണത്താൽ ബുദ്ധിമുട്ടുകയാണെങ്കിൽ ദിവസവും തക്കാളി ജ്യൂസ് കുടിച്ചു നോക്കൂ
  • ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്
Weight Loss Tips: തടി കുറയ്ക്കണോ? എന്നാൽ ദിവസവും ഈ ജ്യൂസ് കുടിച്ചോളൂ.. അറിയാം വ്യത്യാസം!

Tomato Juice Benefits: തക്കാളി കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണകരമാണ്.  ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തക്കാളി പലതരത്തിലുള്ള കറികളിലും ഉപയോഗിക്കാറുമുണ്ട്. തക്കാളിയിൽ കാൽസ്യം, വിറ്റാമിനുകൾ, ഫോസ്ഫറസ് എന്നിവ ധാരാളം കാണപ്പെടുന്നു, ഇത് കൂടാതെ ഇതൊരു ഔഷധമായും പ്രവർത്തിക്കുന്നു. ഇതിൽ ധാരാളമായി ലൈക്കോപീൻ (lycopene) അടങ്ങിയിട്ടുണ്ട ഇതിനെ ശക്തമായ ആൻറി ഓക്സിഡൻറായും കണക്കാക്കുന്നു. ഇതുകൂടാതെ തക്കാളി ജ്യൂസ് നിങ്ങളുടെ ഭാരം കുറയ്ക്കാനും സഹായിക്കുന്നു. തക്കാളി ജ്യൂസ് കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഇന്ന് നമുക്ക് നോക്കാം...

Also Read: പ്രമേഹ രോഗികൾക്ക് ഒരു അനുഗ്രഹമാണ് ഈ പച്ചക്കറി, ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഉത്തമം

തക്കാളി ജ്യൂസ് കുടിക്കുന്നതിന്റെ ഗുണങ്ങൾ (Benefits of drinking tomato juice)
പ്രതിരോധശേഷി വർദ്ധിപ്പിക്കുക ((boost immunity)

തക്കാളിയിൽ നല്ല അളവിൽ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ-സി, ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ, വിറ്റാമിൻ-ഇ എന്നിവയും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 

ഭാര നിയന്ത്രണം (weight control)

തക്കാളി ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാനും കുറയ്ക്കാനും കഴിയും. തക്കാളി ജ്യൂസിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ വളരെ ഫലപ്രദമാണിത്. അതുപോലെ തക്കാളി ജ്യൂസ് നമ്മുടെ കുടലിനും ഗുണം ചെയ്യും ഒപ്പം ശരീരത്തിന് ഊർജം നൽകും.

Also Read: ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ കറിവേപ്പില പരീക്ഷിച്ചു നോക്കു.. ഫലം ഉറപ്പ്!

ഹൃദയത്തിന് (heart)

തക്കാളി ജ്യൂസ് ഹൃദയത്തിന് ഗുണകരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ എന്നിവ ശക്തമായ ആന്റിഓക്‌സിഡന്റുകളായി കണക്കാക്കപ്പെടുന്നു, ഇത് ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, കൊഴുപ്പ് തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ ഫലപ്രദമാണ്.  ഈ പ്രശ്നങ്ങൾ വർദ്ധിക്കുന്നത് നമ്മുടെ ഹൃദയത്തെ നേരിട്ട് ബാധിക്കും.  അതുകൊണ്ടുതന്നെ തക്കാളി ജ്യൂസ് കഴിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും.

Also Read: Viral Video: ആദ്യം നാണം.. പിന്നെ വരന്റെ പെർഫോമൻസ്..! വീഡിയോ വൈറൽ 

ആരോഗ്യമുള്ള ചർമ്മത്തിന് (healthy skin)

നല്ല ആരോഗ്യമുള്ള ചർമ്മം ലഭിക്കാൻ തക്കാളി ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ദിവസവും തക്കാളി ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ സ്കിൻ ആരോഗ്യമുള്ളതായിരിക്കുന്നതിനും മുഖക്കുരു, വരണ്ട ചർമ്മം മുതലായ പ്രശ്‌നങ്ങളിൽ നിന്നും മുക്തി നേടാനും സഹായിക്കും.  തക്കാളി ജൂസ് നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യം നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News