Viral Optical Illusion: ഈ ചിത്രത്തിൽ നിങ്ങൾ എന്താണ് കാണുന്നത്? നിങ്ങൾ ഒരു പെർഫെക്ഷനിസ്റ്റാണോയെന്ന് നിങ്ങളുടെ ഉത്തരത്തിൽ നിന്നറിയാം...

Viral Optical Illusion: സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ വൈറലാകാറുണ്ട്. നിങ്ങളുടെ ചിന്തകളെയും ബുദ്ധിശക്തിയെയും പരീക്ഷിക്കുന്നതായിരിക്കും ഒപ്റ്റിക്കൽ ഇല്യൂഷനുകളിൽ പലതും.

Written by - Zee Malayalam News Desk | Last Updated : Jul 10, 2022, 12:01 PM IST
  • ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്ന, തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്ത വിധത്തിൽ വസ്തുക്കളെ ഒളിപ്പിച്ചുവയ്ക്കുന്നവയെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്
  • ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ പരിശോധിക്കുന്ന ആളുടെ ചിന്താരീതികൾ, വ്യക്തിത്വം എന്നിവ കൊണ്ടെല്ലാം ഓരോരുത്തരും ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും
  • ഒരേ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തെ നിങ്ങൾ കാണുന്ന രീതിയിൽ ആയിരിക്കില്ല മറ്റൊരാൾ കാണുക
Viral Optical Illusion: ഈ ചിത്രത്തിൽ നിങ്ങൾ എന്താണ് കാണുന്നത്? നിങ്ങൾ ഒരു പെർഫെക്ഷനിസ്റ്റാണോയെന്ന് നിങ്ങളുടെ ഉത്തരത്തിൽ നിന്നറിയാം...

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ വളരെ ജനപ്രിയമായിരിക്കുകയാണ്. ഇവയുടെ ഉത്തരങ്ങൾ കണ്ടെത്തുന്നത് ഓരോരുത്തരുടെയും വ്യക്തിത്വങ്ങളും ചിന്തകളും വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ വൈറലാകാറുണ്ട്. നിങ്ങളുടെ ചിന്തകളെയും ബുദ്ധിശക്തിയെയും പരീക്ഷിക്കുന്നതായിരിക്കും ഒപ്റ്റിക്കൽ ഇല്യൂഷനുകളിൽ പലതും.

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്ന, തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കിൽ പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്ത വിധത്തിൽ വസ്തുക്കളെ ഒളിപ്പിച്ചുവയ്ക്കുന്നവയെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെ പരിശോധിക്കുന്ന ആളുടെ ചിന്താരീതികൾ, വ്യക്തിത്വം എന്നിവ കൊണ്ടെല്ലാം ഓരോരുത്തരും ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ഒരേ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തെ നിങ്ങൾ കാണുന്ന രീതിയിൽ ആയിരിക്കില്ല മറ്റൊരാൾ കാണുക.

ALSO READ: Viral optical illusion: മരത്തിന്റെ വേരുകൾക്കിടയിൽ പാമ്പ് മറഞ്ഞിരിക്കുന്നുണ്ടോ? ഒരു ശതമാനം ആളുകൾ മാത്രം കണ്ടെത്തിയ ഒപ്റ്റിക്കൽ ഇല്യൂഷൻ

ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശം ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി നിരവധി ഘടകങ്ങൾ നമ്മൾ ഈ ചിത്രങ്ങളെ മനസ്സിലാക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട്. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം, നിങ്ങളുടെ സ്വഭാവ സവിശേഷതകൾ ഇവയെല്ലാം നിങ്ങൾ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തെ മനസ്സിലാക്കുന്ന രീതിയിലൂടെ തിരിച്ചറിയാൻ സാധിക്കും. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ മനസ്സിലാക്കുന്ന പസിൽ വളരെ രസകരമാണ്.

നിങ്ങൾ ഒരു പെർഫെക്ഷനിസ്റ്റാണോ അതോ നിഷ്കളങ്കനാണോ എന്ന് നിങ്ങൾക്ക് നിർണ്ണയിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണിത്. ആർട്ടിസ്റ്റ് റോസ് എന്നയാളാണ് ഈ ചിത്രം പങ്കുവച്ചത്. ഈ ചിത്രത്തിൽ എന്താണ് നിങ്ങൾ കാണുന്നതെന്ന് റോസ് ചോദിക്കുന്നു. 2,60,000ത്തോളം ഫോളോവേഴ്സാണ് റോസിനുള്ളത്.

ചുവടെയുള്ള ചിത്രം നോക്കൂ:

ഒരു ജോടി ചുണ്ടുകളാണ് നിങ്ങൾ കാണുന്നതെങ്കിൽ ഇതിനർത്ഥം നിങ്ങൾ എല്ലായ്പ്പോഴും കാര്യങ്ങൾ കാണുന്നത് പോലെ തന്നെ വിലയിരുത്തുകയും അം​ഗീകരിക്കുകയും ചെയ്യുന്നവരാണെന്നാണ്. നിങ്ങൾ ചുറ്റുമുള്ള കാര്യങ്ങളോ കൂടുതൽ കാര്യങ്ങളോ മാറ്റാനോ മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല. എങ്ങനെയാണോ പ്രത്യക്ഷത്തിൽ കാണപ്പെടുന്നത് അത്തരത്തിൽ തന്നെ അം​ഗീകരിക്കുന്നു.

ചിത്രത്തിൽ മരങ്ങളാണ് നിങ്ങൾ കാണുന്നതെങ്കിൽ അതിനർത്ഥം നിങ്ങൾ ചിലപ്പോൾ പൂർണതയുള്ളവരാണ്. ഏത് സാഹചര്യത്തിലും എല്ലായ്പ്പോഴും മികച്ചത് തേടുന്നവരാണ്. ചിത്രത്തിൽ വേരുകളാണ് നിങ്ങൾ കാണുന്നതെങ്കിൽ ഒരു വ്യക്തിയുടെ ഏറ്റവും മികച്ച ഗുണങ്ങൾ എപ്പോഴും നോക്കുന്നവരാണ് നിങ്ങൾ. പക്ഷേ ഈ കഴിവ് പലപ്പോഴും മറ്റുള്ളവരുടെ കുറവുകൾ കാണുന്നതിൽ നിന്ന് നിങ്ങളെ തടയുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News