Optical Illusion: വാലന്റൈൻസ് ഡേ സ്പെഷ്യൽ; ഏഴ് സെക്കൻഡിൽ ഏഴ് ഹൃദയം കണ്ടെത്താമോ?

Optical Illusion: തലച്ചോറിന് മികച്ച ഒരു വ്യായാമം കൂടി നൽകുന്നതാണ് ഇത്തരം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നിങ്ങളുടെ സ്വഭാവത്തെ കുറിച്ച് മനസിലാക്കാനും ഈ ചിത്രങ്ങൾ സഹായിക്കും. 

Written by - Zee Malayalam News Desk | Last Updated : Feb 11, 2023, 11:50 AM IST
  • ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.
  • ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്.
  • നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും.
Optical Illusion: വാലന്റൈൻസ് ഡേ സ്പെഷ്യൽ; ഏഴ് സെക്കൻഡിൽ ഏഴ് ഹൃദയം കണ്ടെത്താമോ?

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ നമ്മുടെ മസ്തിഷ്കത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളോ നിർമ്മിതികളോ ആണ്. ഒരു ഒപ്റ്റിക്കൽ ഇല്യൂഷന്റെ ഉദ്ദേശ്യം നിങ്ങളുടെ മുൻപിൽ അവതരിപ്പിച്ച ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ പരിശോധിക്കുകയും നിങ്ങളുടെ നിരീക്ഷണ കഴിവുകൾ പരീക്ഷിക്കുകയും ചെയ്യുക എന്നതാണ്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾക്ക് ഇന്റർനെറ്റിൽ വലിയ രീതിയിലുള്ള ഒരു ആരാധകവൃന്ദമുണ്ട്. ഇവ വലിയ തരം​ഗമാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിക്കുന്നത്. നിരവധി പേരാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ ചെയ്യാൻ താത്പര്യപ്പെടുന്നത്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ആകാം.

ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഓരോരുത്തരുടെയും നിരീക്ഷണ വൈദ​ഗ്ധ്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന ഒന്നാണ്. കൂടാതെ ഒരാളുടെ വ്യക്തിത്വം പോലും മനസിലാക്കാൻ ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിലൂടെ സാധിക്കും. അത്തരത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇവിടെ കൊടുക്കുന്നത്. വാലന്റൈൻസ് ദിന സ്പെഷ്യൽ ചിത്രമാണിത്. ഇവിടെ നൽകിയിരിക്കുന്ന ചിത്രത്തിൽ നിന്ന് ഏഴ് ഹൃദയങ്ങൾ കണ്ടെത്തണം. ഏഴ് സെക്കൻഡിനുള്ളിൽ ഏഴ് ഹൃദയം കണ്ടെത്തുകയെന്നതാണ് ഇവിടെ നിങ്ങൾ നേരിടുന്ന വെല്ലുവിളി. 

Also Read: Optical illusion: നിങ്ങൾ ആത്മവിശ്വാസമുള്ളവരാണോ പ്രതിരോധിക്കുന്നവരാണോ? ഉത്തരം ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ പറയും

 

രണ്ട്, മൂന്നെണ്ണമൊക്കെ ചിലപ്പോൾ നിങ്ങൾക്ക് എളുപ്പം കണ്ടെത്താൻ ആയേക്കും. എന്നാൽ ഏഴെണ്ണം കണ്ടെത്തുക അൽപം ബുദ്ധിമുട്ടുള്ളതായിരിക്കും. കണ്ടെത്താൻ കഴിയാത്തവർക്കായി ഏഴ് ഹൃദയവും അടയാളപ്പെടുത്തിയ ചിത്രം ചുവടെ കൊടുക്കുന്നു.

ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം എങ്ങനെയാണെന്നും, നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഇത്തരം ചിത്രങ്ങളിലൂടെ മനസിലാക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News