ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഭക്ഷണങ്ങളിലൊന്നാണ് ചപ്പാത്തി. വടക്കെന്നോ തെക്കെന്നോ വ്യത്യാസമില്ലാതെ രാജ്യത്തെ മിക്ക വീടുകളിലും ചപ്പാത്തി പ്രിയ ഭക്ഷണമാണ്. രാവിലെയോ ഉച്ചയ്ക്കോ രാത്രിയോ അങ്ങനെ ഏത് നേരത്ത് വേണമെങ്കിലും കഴിക്കാം എന്നതാണ് ചപ്പാത്തിയെ സ്പെഷ്യലാക്കുന്നത്.
ചപ്പാത്തി രുചികരമാണെങ്കിലും അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കുറേ ചപ്പാത്തികൾ ഉണ്ടാക്കേണ്ടി വരുമ്പോൾ ബോറടിക്കാനുള്ള സാധ്യതയുണ്ട്. അതിനുള്ള ഒരു എളുപ്പവഴിയാണ് ഇനി പറയാൻ പോകുന്നത്. ഒരേ സമയം അഞ്ച് ചപ്പാത്തികൾ ഉണ്ടാക്കാമെന്നതാണ് സവിശേഷത. ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കപ്പെട്ട വീഡിയോയിലാണ് എളുപ്പവഴി പറയുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
ALSO READ: ദിവസവും ചെവി വൃത്തിയാക്കുന്നവരാണോ നിങ്ങൾ.... ഇത് ഗുണത്തിന് പകരം നൽകുക ദോഷം
ഒരേ സമയം 5 ചപ്പാത്തികൾ ഉണ്ടാക്കാൻ ഈ ടിപ്സ് പിന്തുടരുക
ചപ്പാത്തി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഗോതമ്പ് മാവ് ഒരുപാട് അയഞ്ഞോ മുറുകിയോ ഇരിക്കാൻ പാടില്ല. അതുകൊണ്ട് മാവ് നന്നായി കുഴച്ച് അതിൽ എണ്ണ പുരട്ടി കുറച്ച് നേരം വെക്കുക. ശേഷം അഞ്ച് ഉരുളകൾ തയ്യാറാക്കി വെയ്ക്കുക. ഓരോന്നിലും ഗോതമ്പ് പൊടി നല്ല രീതിയിൽ വിതറിയിരിക്കണം. ഇല്ലെങ്കിൽ ഇവ പരസ്പരം ഒട്ടിപ്പിടിക്കാനുള്ള സാധ്യതയുണ്ട്.
ആദ്യം എടുക്കുന്ന ഉരുള ചെറുതായി കൈ കൊണ്ട് ഒന്ന് പരത്തിയ ശേഷം അവശേഷിക്കുന്ന നാലെണ്ണവും ഇതേ രീതിയിൽ ഇതേ വലിപ്പത്തിൽ പരത്തുക. ഇതിന് ശേഷം അവ അഞ്ചെണ്ണവും ഒന്നിന് മുകളിൽ ഒന്നായി വെയ്ക്കുക. ചപ്പാത്തി പലക ഉപയോഗിച്ച് മുകളിലിരിക്കുന്ന ഉരുള നന്നായി പരത്തിയെടുക്കുക. ഇത് പരത്തുമ്പോൾ ഒരേ സമയം അഞ്ചെണ്ണമാണ് തയ്യാറാകുക. ഇതിന് ശേഷം 5 ചപ്പാത്തികൾ പരസ്പരം വളരെ മൃദുവായി വേർതിരിക്കുക. ശേഷം ഓരോന്നായി പാകം ചെയ്തെടുക്കാം. ഇതോടെ റോളിംഗ് എന്ന ബുദ്ധിമുട്ട് ഒഴിവായി കിട്ടും.
ഒരു ചപ്പാത്തിയിൽ ഏകദേശം 104 കലോറി അടങ്ങിയിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ പുരുഷന്മാരും സ്ത്രീകളും കഴിക്കേണ്ട ചപ്പാത്തിയുടെ അളവ് വ്യത്യസ്തമാണ്. സ്ത്രീകൾ രാവിലെ 2 ചപ്പാത്തിയും വൈകുന്നേരം 2 ചപ്പാത്തിയും കഴിക്കണം. അതേ സമയം, പുരുഷന്മാർ രാവിലെ 3 ചപ്പാത്തിയും വൈകുന്നേരം 3 ചപ്പാത്തിയും കഴിക്കണം. സമയം ലാഭിക്കാനായി മിക്കവരും ഗ്യാസിൽ ചപ്പാത്തി ചുടാറുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.