Risk of Stroke : സ്ട്രോക്ക് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ബോഡി മാസ് ഇൻഡക്സ് 30 തിന് മുകളിലുള്ള ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 2 മടങ്ങ് കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Dec 12, 2021, 05:25 PM IST
  • രാജ്യത്ത് ഓരോ വർഷവും ഏകദേശം 1.8 ദശലക്ഷം ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാകുന്നുണ്ട്.
  • സ്ട്രോക്ക് മൂലമുള്ള മരണനിരക്കും രോഗാവസ്ഥയും കുറയ്ക്കാനുള്ള ഏക മാർഗം മുൻകൂട്ടിയുള്ള ചികിത്സയാണ്.
  • സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കേണ്ടത് സ്ട്രോക്ക് ഒഴിവാക്കാൻ അത്യാവശ്യമാണ്.
  • ബോഡി മാസ് ഇൻഡക്സ് 30 തിന് മുകളിലുള്ള ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 2 മടങ്ങ് കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
Risk of Stroke : സ്ട്രോക്ക് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ഇന്ത്യൻ സ്ട്രോക്ക് (Stroke) അസോസിയേഷൻ പുറത്ത് വിട്ട  കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ ഏതാനം  വർഷങ്ങൾക്കിടയിൽ  ഇന്ത്യയിൽ സ്ട്രോക്ക് 100 ശതമാനം വർദ്ധിച്ചു. രാജ്യത്ത് ഓരോ വർഷവും ഏകദേശം 1.8 ദശലക്ഷം ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാകുന്നുണ്ട്.   സ്ട്രോക്ക് മൂലമുള്ള മരണനിരക്കും രോഗാവസ്ഥയും കുറയ്ക്കാനുള്ള ഏക മാർഗം മുൻകൂട്ടിയുള്ള ചികിത്സയാണ്.

സ്ട്രോക്ക് ഒഴിവാക്കാൻ ചെയ്യേണ്ടത് എന്തൊക്കെ?

ആരോഗ്യപൂർണമായ ഭക്ഷണക്രമം

സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കേണ്ടത് സ്ട്രോക്ക് ഒഴിവാക്കാൻ അത്യാവശ്യമാണ്. കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഒഴിവാക്കി പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, ധാന്യങ്ങൾ, ബീൻസ് എന്നിവ ഭക്ഷണം ഒഴിവാക്കാൻ ശ്രദ്ധിക്കണം.

ALSO READ: Raisins and Honey Benefits: ഉണക്കമുന്തിരിയുടെയും തേനിന്റെയും ആശ്ചര്യ ഗുണം പുരുഷന്മാർക്ക് നൽകും കിടിലം ഫലം!

വ്യായാമം

സ്ഥിരമായി വ്യായാമം ചെയ്യേണ്ടത് സ്ട്രോക്ക് ഒഴിവാക്കാൻ അത്യാവശ്യമാണ്. നീന്തൽ, ജോഗിംഗ്, യോഗ എന്നിവ ഉൾപ്പെടെയുള്ള വ്യായാമങ്ങൾ ഇതിനായി തെരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ ശരീരത്തിലെ കൊളെസ്ട്രോൾ കുറയ്ക്കും, ഹൃദയം ശരിയായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്തു.

ALSO READ: Benefit Of Banana: തണുപ്പ് കാലത്ത് പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം? അറിയാം

ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക

ഉപ്പ് കഴിക്കുന്നത് കുറയ്ക്കുന്നത്, ഹൃദയാരോഗ്യം സംരക്ഷിക്കാനും, സ്ട്രോക്ക് ഉണ്ടാകുന്നത് പ്രതിരോധിക്കാനും സഹായിക്കും. ഉപ്പ് കുറയ്ക്കുന്നത്, രക്ത സമ്മർദ്ദം ശരിയായ നിലയിൽ നിലനിർത്താൻ സഹായിക്കുമെന്നതാണ് ഇതിന് കാരണം.

പുകവലി ഒഴിവാക്കുക

പുകവലിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിൻ രക്തത്തിന്റെ കട്ടി കൂട്ടും. ഇത് ക്ലോട്ടിന് കാരണമാകും. പുകവലി ശ്വാസകോശ രോഗങ്ങൾക്കും, ഹൃദ്രോഗത്തിനും, ക്യാൻസറിനും കാരണമാകും. ഇത് ഒഴിവാക്കുന്നത് സ്ട്രോക്ക് പ്രതിരോധിക്കാനും സഹായിക്കും.

ALSO READ: Top benefits of Lemon: ചർമ്മത്തിനും മുടിക്കും ഉത്തമം നാരങ്ങ, പ്രധാന ഗുണങ്ങൾ അറിയാം

ഭാരം കുറയ്ക്കുക

ബോഡി മാസ് ഇൻഡക്സ് 30 തിന് മുകളിലുള്ള ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 2 മടങ്ങ് കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ അമിതഭാരം പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും എന്നിവയ്ക്കും സ്‌ട്രോക്കിനുമുള്ള സാധ്യത വർധിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News