കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പ്രാതലിനൊപ്പം മല്ലിയില വെള്ളം കുടിക്കാം

പ്രാതലിനൊപ്പം മല്ലിയില വെള്ളം കുടിക്കുന്നത് ചീത്ത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : May 4, 2022, 09:27 AM IST
  • കൊളസ്‌ട്രോളിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്
  • കൃത്യമായ വ്യായാമവും ഭക്ഷണ നിയന്ത്രണവും കൊളസ്ട്രോളിനെ ഒരുപരിധിവരെ നിയന്ത്രിക്കും
  • പ്രാതലിനൊപ്പം മല്ലിയില വെള്ളം കുടിക്കുന്നത് ചീത്ത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും
  • മല്ലിയിലക്കൊപ്പം ഇഞ്ചി, വെളുത്തുള്ളി, ബ്ലാക് സാള്‍ട്ട് എന്നിവ ചേർത്ത് ജ്യൂസായി കുടിക്കാം
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പ്രാതലിനൊപ്പം മല്ലിയില വെള്ളം കുടിക്കാം

അനാരോ​ഗ്യകരമായ ഭക്ഷണശീലത്തിന്റെയും വ്യായാമക്കുറവിന്റെയും ഭാ​ഗമായി എല്ലാ പ്രായക്കാരിലും കൊളസ്ട്രോൾ ഇന്ന് ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. അനാരോഗ്യകരമായ ഭക്ഷണങ്ങളും ഉദാസീനമായ ജീവിതശൈലിയും ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതിന് കാരണമാകും. നല്ല കൊഴുപ്പ് കോശങ്ങളുടെ രൂപീകരണത്തിനും വിറ്റാമിനുകളുടെയും മറ്റ് ഹോർമോണുകളുടെയും ഉത്പാദനത്തിനും അത്യന്താപേക്ഷിതമാണ്. എന്നാൽ, ചീത്ത കൊഴുപ്പ് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും.

കൊളസ്‌ട്രോളിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. കൃത്യമായ വ്യായാമവും ഭക്ഷണ നിയന്ത്രണവും കൊളസ്ട്രോളിനെ ഒരുപരിധിവരെ നിയന്ത്രിക്കും. പ്രാതലിനൊപ്പം മല്ലിയില വെള്ളം കുടിക്കുന്നത് ചീത്ത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. മല്ലിയിലക്കൊപ്പം ഇഞ്ചി, വെളുത്തുള്ളി, ബ്ലാക് സാള്‍ട്ട് എന്നിവ ചേർത്ത് കുടിക്കാം. നന്നായി കഴുകിയെടുത്ത മല്ലിയിലയിൽ ഒരു കഷ്ണം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് ജ്യൂസാക്കുക. ബ്ലാക്ക് സാൾട്ട് കൂടി ചേർത്ത് ഇതിൽ ആവശ്യത്തിന് വെള്ളവും ചേർത്ത് കുടിക്കാം. ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ ഉള്ള ഒന്നാണ് മല്ലിയില. മല്ലിയിലയില്‍ തിയാമൈന്‍, വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, നിയാസിന്‍, സോഡിയം കരോട്ടിന്‍, ഓക്സാലിക് ആസിഡ്, പൊട്ടാസ്യം, തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും ഒലേയിക് ആസിഡ്, ലിനോലിക് ആസിഡ്, സ്റ്റെയാറിക് ആസിഡ്, പാമിറ്റിക് ആസിഡ്, അസ്കോര്‍ബിക് ആസിഡ് തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. കൂടാതെ ഇവ ധമനികളിലും ഞരമ്പിലും അടിയുന്ന കൊളസ്ട്രോള്‍ നീക്കി ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

ALSO READ: ഷിഗെല്ല വ്യാപനം; കാസര്‍കോട് കടുത്ത ജാ​ഗ്രതയിൽ ആരോഗ്യവകുപ്പ്

ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ഘടകമാണ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്. ഇഞ്ചി ചതച്ചിട്ട് ചായ തിളപ്പിച്ച് കുടിക്കുന്നതും കൊളസ്‌ട്രോൾ കുറയ്ക്കാൻ വളരെ നല്ലതാണ്. വെറും വയറ്റിൽ ഇഞ്ചിവെള്ളം കുടിക്കുന്നതും കൊളസ്‌ട്രോൾ അകറ്റാൻ സഹായിക്കും. കൂടാതെ ഉദരസംബന്ധമായ മറ്റ് പ്രശ്നങ്ങൾക്കും ഇഞ്ചി നല്ലതാണ്. ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. വെളുത്തുള്ളിയിൽ ഉള്ള 'അലിസിന്‍' എന്ന പദാര്‍ത്ഥമാണ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നത്. മാത്രമല്ല, അമിത രക്തസമ്മർദ്ദം തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളിക്ക് കഴിയും. രക്തം കട്ട പിടിക്കുന്നത് ഒഴിവാക്കാനും അണുബാധയിൽ നിന്ന് സംരക്ഷണമേകാനും വെളുത്തുള്ളിക്ക് കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News