Ramadan 2024: വൃക്കരോഗികൾക്ക് റമദാനിൽ എങ്ങനെ ഉപവസമെടുക്കാം, അറിയേണ്ടതെല്ലാം

Ramadan Fast For kidney patients: ഈ സമയങ്ങളിൽ ഒരു വൃക്കരോഗിക്ക് എങ്ങനെ ആരോഗ്യ പരിപാലനത്തിലൂടെ റമദാൻ വ്രതമെടുക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത് നോക്കാം. 

Written by - Ajitha Kumari | Last Updated : Mar 12, 2024, 10:03 PM IST
  • വൃക്കരോഗികൾക്ക് റമദാനിൽ എങ്ങനെ ഉപവസമെടുക്കാം
  • റമദാൻ വ്രതമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
  • വ്രതാനുഷ്ടാന സമയത്ത് പാലിക്കേണ്ട മുൻകരുതലുകൾ
Ramadan 2024: വൃക്കരോഗികൾക്ക് റമദാനിൽ എങ്ങനെ ഉപവസമെടുക്കാം, അറിയേണ്ടതെല്ലാം

Ramadan 2024: പുണ്യമാസമായി കരുതുന്ന മാസമാണ് റമദാൻ മാസം. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണവും വെള്ളവും ഒഴിവാക്കിക്കൊണ്ട് അനുഷ്ഠിക്കുന്ന ഉപവാസ സമയമാണിത്. പ്രഭാതത്തിനു മുമ്പുള്ള ഭക്ഷണത്തെ സുഹൂർ എന്നും സൂര്യാസ്തമയത്തിനു ശേഷമുള്ള ഭക്ഷണത്തെ ഇഫ്താർ എന്നുമാണ് പറയുന്നത്. 

ഈ സമയങ്ങളിൽ ഒരു വൃക്കരോഗിക്ക് എങ്ങനെ ആരോഗ്യ പരിപാലനത്തിലൂടെ റമദാൻ വ്രതമെടുക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത് നോക്കാം.  വൃക്കരോഗികൾക്കുള്ള ചില പൊതു മുൻകരുതലുകളും നുറുങ്ങുകളും അറിയാം...

Also Read: ശരീരത്തില്‍ ഇരുമ്പിന്‍റെ അളവ് വര്‍ദ്ധിപ്പിക്കും ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍

റമദാൻ വ്രതം ആരംഭിക്കുന്നതിന് മുൻപേ വൃക്ക രോഗികൾ ഒരു ഡോക്‌ടറെ കണ്ട് എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നറിയണം.  നിങ്ങളുടെ മരുന്നുകളുടെ സമയവും അത് എങ്ങനെ എടുക്കണമെന്നും നിങ്ങളുടെ രോഗത്തിന്റെ അടിസ്ഥാനത്തിൽ ഡോക്‌ടർ പറഞ്ഞു തരും.  ഉപവാസ സമയത്ത് ചില മരുന്നുകൾ കഴിക്കുന്നത്, അത് പ്രമേഹത്തിന്റെയോ അല്ലെങ്കിൽ ബിപിയുടെയോ ആകാം, ഡോക്‌ടർ തടഞ്ഞേക്കാം. 

റമദാൻ വ്രതമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

1. ക്രോണിക് കിഡ്നി ഡിസീസ് (CKD) ഉള്ള രോഗികൾ അവരുടെ ഭാരവും രക്തസമ്മർദ്ദവും ദിവസവും നിരീക്ഷിക്കുക

2. വൃക്കരോഗമുള്ള പ്രമേഹ രോഗികൾ അവരുടെ രക്തത്തിലെ പഞ്ചസാര പതിവായി ചെക്ക് ചെയ്യുക. ഉപവാസം, വൃക്കരോഗം എന്നിവ കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാം വിധം കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്

3. അഡ്വാൻസ്ഡ് CKD ഉള്ള രോഗികൾ അവരുടെ ക്രിയാറ്റിനിൻ, ഇലക്ട്രോലൈറ്റുകൾ (സോഡിയം, പൊട്ടാസ്യം) ആഴ്ചയിൽ ഒരിക്കലെങ്കിലും നിരീക്ഷിക്കണം

Also Read: 6 ദിവസത്തിനുള്ളിൽ ശനി കുംഭത്തിൽ ഉദിക്കും, മേടം ഉൾപ്പെടെ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

 

ഇത്തരം സന്ദർഭങ്ങളിൽ നോമ്പ് മുറിക്കണം

• സെറം ക്രിയാറ്റിനിൻ മുമ്പത്തേതിനേക്കാൾ 30% വർദ്ധിച്ചാൽ പിന്നെ നോമ്പ് നോക്കരുത്

• സോഡിയം അല്ലെങ്കിൽ പൊട്ടാസ്യം കൂടുകയോ കുറയുകയോ ചെയ്താൽ

•  രക്തത്തിലെ പഞ്ചസാരയുടെ അളവ് 70 mg/dl-ൽ താഴെ ആയാൽ

വ്രതാനുഷ്ടാന സമയത്ത് പാലിക്കേണ്ട മുൻകരുതലുകൾ

ശരീരത്തിൽ നിർജ്ജലീകരണം തടയാൻ നോമ്പില്ലാത്ത സമയത്ത് ഡോക്‌ടറുടെ ഉപദേശപ്രകാരം ദ്രാവകങ്ങൾ കുടിക്കുക  ഉപവാസ ദിവസങ്ങളിൽ ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കാനായിരിക്കും ഡോക്‌ടർ നിർദ്ദേശിക്കുക.

Also Read: വെറും 3 ദിവസം... ഈ രാശിക്കാർക്കിനി സുവർണ്ണ ദിനങ്ങൾ മാത്രം!

 

കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ ശരിയായ സന്തുലിതാവസ്ഥ ഉൾപ്പെടുന്ന സുഹൂർ അതായത് പ്രഭാതത്തിന് മുമ്പുള്ള ഭക്ഷണം) അതുപോലെ ഇഫ്താർ (നോമ്പ് തുറക്കാനുള്ള ഭക്ഷണം) എന്നിവയിൽ സമീകൃതാഹാരം ഉൾപ്പെടുത്തുക. നിങ്ങൾ CKD ബാധിതരാണെങ്കിൽ വളരെയധികം ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക, ഉയർന്ന പൊട്ടാസ്യം അടങ്ങിയ ജ്യൂസുകൾ, ചില പഴങ്ങൾ, പച്ച ഇലക്കറികൾ, പാലുൽപ്പന്നങ്ങൾ, സീഡ്‌സ്, മാംസം എന്നിവ പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. 

മരുന്നുകളുടെ സമയം: സുഹൂറിനും ഇഫ്താറിനും ഇടയിലുള്ള നിങ്ങളുടെ  നിങ്ങളുടെ എല്ലാ മരുന്നുകളും ദിവസത്തിൽ രണ്ടുതവണയായി ക്രമീകരിക്കുന്നതിനെക്കുറിച്ച് ഡോക്‌ടറോട്‌ നിർദ്ദേശം ചോദിക്കുക ഇനി ദിവസത്തിൽ ഈ രണ്ടു സമയങ്ങളിൽ അല്ലാതെ കൂടുതൽ മരുന്നുകൾ കഴിക്കേണ്ടതുണ്ടെങ്കിൽ നിങ്ങൾ ഉപവാസം എടുക്കരുത്. 

Also Read: ശുക്രൻ മീന രാശിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!

 

Physical activity: നിർജ്ജലീകരണം തടയുന്നതിനും ശരീരത്തിലെ ഊർജ്ജം സംരക്ഷിക്കുന്നതിനും ഉപവാസ സമയങ്ങളിൽ എസ്എൻസിസ്‌ കുറയ്ക്കുക. 

വൃക്ക മാറ്റിവയ്ക്കൽ - വൃക്ക മാറ്റിവയ്ക്കൽ നടത്തി ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ നീങ്ങുന്നവർക്കും റമദാനിൽ വ്രതം എടുക്കാം പക്ഷെ ഇവർ അതിനുമുൻപ് ഡോക്‌ടറെ കാണണം. 

വൃക്കയിലെ കല്ലുകൾ - വൃക്കയിൽ കല്ലുള്ള രോഗികൾ ഉപവാസമില്ലാത്ത സമയങ്ങളിൽ ആവശ്യത്തിന് ജലാംശം ഉറപ്പാക്കുകയും ഉപ്പു കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം. 

ഈ ലക്ഷണമുള്ളവർ ശ്രദ്ധിക്കുക

ഈ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കുക.  ഇത് വൃക്കകളുടെ ആരോഗ്യം വഷളാകുന്നതിന്റെ സൂചനയാകാം. 

ശരീരഭാരം കൂടുക, ശ്വാസതടസ്സം, ശരീരഭാരം കുറയുകയും വിശപ്പില്ലായ്മയും, രണ്ട് കാലുകളിലും വീക്കം, കടുത്ത ക്ഷീണം, · തലകറക്കം, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, മൂത്രത്തിൻ്റെ അളവ് കുറയൽ എന്നീ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കുക.  

അടുത്തിടയോ അല്ലെങ്കിൽ നേരത്തെയോ വൃക്കരോഗം ബാധിച്ച രോഗികൾ, ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലുള്ളവർ, ഒന്നിലധികം ഇൻസുലിൻ ഡോസുകൾ എടുക്കുന്നവർ, ഉയർന്ന രക്തസമ്മർദ്ദം അതുപോലെ ഹൃദ്രോഗമുള്ളവർ, ആവർത്തിച്ചുള്ള നെഞ്ചുവേദന, അണുബാധ, ഹൃദ്രോഗങ്ങളോ കരൾ രോഗങ്ങളോ ഉള്ളവർ എന്നിവർ റമദാൻ മാസത്തിൽ നോമ്പ് എടുക്കുന്നത് ഒഴിവാക്കണം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News