Viral Optical Illusion Test: നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുള്ളത്. ഇവയെല്ലാം തന്നെ വളരെ വേഗത്തിൽ വൈറലാകാറുമുണ്ട്. കാഴ്ചക്കാരിൽ ആശയക്കുഴപ്പം ഉണ്ടാക്കാനും ഒരാളുടെ തലച്ചോറിനെ കബളിപ്പിക്കുകയും ചെയ്യാൻ കഴിവുള്ള ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ഇത്തരം ചിത്രങ്ങൾ എപ്പോഴും കാഴ്ചക്കാർക്ക് കൗതുകമാണ്. പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരുപാട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം നമ്മൾ കാണാറില്ലേ? അത്തരത്തിലുള്ള ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്യൂഷഷൻ ചിത്രങ്ങൾ എന്ന് പറയുന്നത്. വിഷ്വൽ ഇല്യൂഷൻ എന്നും ഇവയെ പറയും.
നമ്മുടെ വ്യക്തിത്വത്തെ കുറിച്ച് പോലും വെളിപ്പെടുത്താൻ സാധിക്കുന്നതാണ് ഇത്തരം ചിത്രങ്ങൾ. ചിലതിൽ ചിത്രങ്ങൾ മാത്രമല്ല, ഒളിഞ്ഞിരിക്കുന്ന പല അർത്ഥങ്ങളുമുണ്ടാകാറുണ്ട്. നമ്മുടെ കണ്ണിനെയും തലച്ചോറിനെയും കുഴപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും വൈറലാകുകയും ചർച്ചയാകാറുമുണ്ട്. ഒരുതിരത്തിൽ പറഞ്ഞാൽ നിങ്ങൾ ഇതിലൂടെ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. അത്തരത്തിൽ വെല്ലുവിളി നിറഞ്ഞ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്.
ഒപ്റ്റിക്കൽ ഇല്യൂഷനുകൾ നിങ്ങളുടെ ഏകാഗ്രതയും നിരീക്ഷണ കഴിവുകളും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വ്യത്യസ്ത ഡിസൈനിലുള്ള ക്ലോക്കുകളും വാച്ചുകളുമാണ് ഈ ചിത്രത്തിൽ കാണുന്നത്. ഇവയ്ക്കിടയിൽ ഒരു മോതിരം മറഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്തുകയെന്നതാണ് നിങ്ങൾ നേരിടുന്ന വെല്ലുവിളി. 11 സെക്കൻഡിൽ കണ്ടെത്താൻ സാധിച്ചാൽ നിങ്ങൾ അതീവ ശ്രദ്ധാലുവാണെന്നാണ് അതിനർത്ഥം. 2 ശതമാനം ആളുകൾക്ക് മാത്രമെ 11 സെക്കൻഡിനുള്ളിൽ മോതിരം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ.
ചിത്രത്തിൽ എവിടെ വേണമെങ്കിലും മോതിരം ഉണ്ടാകാം. അതിനാൽ ചിത്രം വളരെ ശ്രദ്ധയോടെ നോക്കുക. നല്ല നിരീക്ഷണ വൈദഗ്ധ്യമുള്ള ഒരു വ്യക്തിക്ക് സമയപരിധിക്കുള്ളിൽ മോതിരം കണ്ടെത്താനാകും. ഒരു സൂചന തരാം.. ഇടത് വശത്ത് താഴെയായി ഒരു വാച്ചിന് മുകളിലായാണ് മോതിരം ഇരിക്കുന്നത്. ഇനി ശ്രദ്ധിച്ച് നോക്കിയാൽ നിങ്ങൾക്കത് കാണാൻ സാധിക്കും. കണ്ടെത്താൻ കഴിയാത്തവർ വിഷമിക്കേണ്ട. മോതിരം അടയാളപ്പെടുത്തിക്കൊണ്ടുള്ള ചിത്രം ചുവടെ കൊടുക്കുന്നു.
ഒപ്റ്റിക്കൽ ഇല്യൂഷനുകൾ നിങ്ങളുടെ ബുദ്ധിയും നിരീക്ഷണ വൈദഗ്ധ്യവും വിലയിരുത്തുന്നതിനുള്ള ഒരു നല്ല മാർഗമാണ്. ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ലഭിക്കുന്നുണ്ട്. ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് അങ്ങനെയല്ല. മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...