മഴക്കാലം കൊതുകുകളുടെ പ്രജനനത്തിന് ഏറ്റവും അനുയോജ്യമായ സമയമായാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ പോലുള്ള പകർച്ചവ്യാദികളും തലപൊക്കുന്നു. വെള്ളം കെട്ടികിടക്കുന്നതാണ് അതിന് കാരണം. അതിനാൽ തന്നെ കൊതുകിൽ നിന്നും അവ പരത്തുന്ന രോഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി ആളുകൾ പല പ്രതിവിധികളും സ്വീകരിക്കുന്നു. അതിൽ ഒന്നാണ് വീട്ടിൽ കൊതുകുതിരികൾ കത്തിച്ചു വെക്കുന്നത്. കൊതുകിനെ അകറ്റാനുള്ള ലഘുമാർഗമായി ആണ് അതിനെ കണക്കാക്കുന്നത്. എന്നാൽ കൊതുകു പരത്തുന്ന രോഗങ്ങളിൽ നിന്നും രക്ഷ നേടാനായി ചെയ്യുന്ന ഈ മാർഗം നമുക്ക് മറ്റു പല രോഗങ്ങളുമാണ് ക്ഷണിച്ചു വരുത്തുന്നത്.
കൊതുകുതിരിയിൽ നിന്നും പുറന്തള്ളുന്ന പുക നമ്മുടെ ആരോഗ്യത്തിന് ഹാനീകരമാണ്. ഇത് നിത്യവും ശ്വസിക്കുന്നത് നമുക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. നിരവധി സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണ് കൊതുകുതിരിയിൽ നിന്നും എത്തുന്ന പുക ശ്വസിക്കുന്നത്. ഇതിൽ ധാരാളം രാസവസ്തുക്കൾ ഉണ്ട്, അത് കത്തിച്ച ശേഷം പുകയിലൂടെ നമ്മുടെ ശ്വാസകോശത്തിലേക്ക് എത്തുന്നു. ഇതിന് ദീർഘകാല ഫലങ്ങൾ ഉണ്ട്. ഇക്കാരണത്താൽ, ഭാവിയിൽ ശ്വസന പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് ആസ്ത്മയ്ക്കും കാരണമാകും. ഇതുമൂലം ചർമ്മത്തിന് വരെ പല പ്രശ്നങ്ങളും ഉണ്ടാകുന്നു. അതിന്റെ പ്രഭാവം നമ്മുടെ തലച്ചോറിനെ നശിപ്പിക്കുന്ന വിഷമായി മാറുന്നു.
ALSO READ: നിങ്ങൾ നഖം കടിക്കാറുണ്ടോ? എങ്കിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ ഉറപ്പ്
മനുഷ്യന് മാത്രമല്ല ഇത് നമ്മുടെ പ്രകൃതിക്കും ദോഷകരമായി മാറുന്നു. അതിലെ വിഷ പുക വായുവിനെ മലിനമാക്കുകയും വിഷലിപ്തമാക്കുകയും ചെയ്യുന്നു. ഇതിന്റെ പുക മൃഗങ്ങളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നു. കൊതുകുകളെ തുരത്താൻ, കൊതുക് കോയിലിനുപകരം നിങ്ങൾക്ക് നിരവധി സുരക്ഷിതമായ മറ്റ് മാർഗങ്ങൾ കണ്ടെത്താൻ കഴിയും. ഇന്ന്, പരിസ്ഥിതിക്ക് ദോഷം വരുത്താതെ കൊതുകുകളെ തുരത്താൻ കഴിയുന്ന നിരവധി തരം ഇലക്ട്രിക് മെഷീനുകൾ വിപണിയിൽ ലഭ്യമാണ്. കൂടാതെ, ഉറങ്ങുമ്പോൾ കൊതുക് വല ഉപയോഗിക്കുന്നത് സുരക്ഷിതമായ ഓപ്ഷനാണ്. കൂടാതെ, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, എവിടെയും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...