Weight Loss Tips : വ്യായാമം ചെയ്യാൻ മടിയാണോ? ഉറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് വണ്ണം കുറയ്ക്കാം

Weightloss Tips: നിങ്ങൾ ഉറങ്ങുമ്പോൾ പുതപ്പ് ഉപയോഗിക്കാതിരിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 3, 2022, 12:43 PM IST
  • ജീവിത ശൈലിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ട് പോലും നിങ്ങൾക്ക് നിങ്ങളുടെ ശരീര ഭാരം കുറയ്ക്കാൻ കഴിയും.
  • എന്നാൽ ശരീരഭാരം കുറയ്ക്കാൻ പ്രധാനമായ ഒരു കാര്യം ഉറക്കമാണ്.
  • നിങ്ങൾക്ക് വ്യായാമം ചെയ്യാൻ മടിയാണങ്കിലും, ഉറങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കുറയും.
  • നിങ്ങൾ ഉറങ്ങുമ്പോൾ പുതപ്പ് ഉപയോഗിക്കാതിരിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.
Weight Loss Tips : വ്യായാമം ചെയ്യാൻ മടിയാണോ? ഉറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് വണ്ണം കുറയ്ക്കാം

നിങ്ങൾ വളരെയധികം മടിയന്മാരും, വ്യായാമം ചെയ്യാൻ മടിയുള്ളവരും ആണെങ്കിലും നിങ്ങൾക്ക് വണ്ണം കുറയ്ക്കാം. അതിന് വലുതായി കഷ്ടപ്പെടേണ്ട  കാര്യവുമില്ല. ജീവിത ശൈലിയിൽ ചെറിയ മാറ്റങ്ങൾ കൊണ്ട് പോലും നിങ്ങൾക്ക് നിങ്ങളുടെ ശരീര ഭാരം കുറയ്ക്കാൻ കഴിയും. എന്നാൽ ശരീരഭാരം കുറയ്ക്കാൻ പ്രധാനമായ ഒരു കാര്യം ഉറക്കമാണ്. നിങ്ങൾക്ക് വ്യായാമം ചെയ്യാൻ മടിയാണങ്കിലും, ഉറങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കുറയും.

ഉറങ്ങുമ്പോൾ പുതപ്പ് ഉപയോഗിക്കരുത്

നിങ്ങൾ ഉറങ്ങുമ്പോൾ പുതപ്പ് ഉപയോഗിക്കാതിരിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. തണുത്ത അന്തരീക്ഷത്തിൽ ഉറങ്ങുമ്പോൾ ശരീരത്തിന്റെ മെറ്റബോളിസം വർധിക്കും. മാത്രമല്ല ശരീരത്തിലെ ആരോഗ്യകരമായ കൊഴുപ്പ് വർധിക്കുകയും ചെയ്യും. ഇത് പ്രമേഹം കുറയാനും, ഭാരം കുറയാനും സഹായിക്കും.

ALSO READ: Health Tips: രാവിലെ അല്പം ബദാം കഴിക്കാം, ആരോഗ്യമുള്ള തിളക്കവുമുള്ള ചർമ്മത്തിന് ഏറ്റവും ഉത്തമം

എല്ലാ ദിവസവും ഒരു മണിക്കൂർ കൂടുതൽ ഉറങ്ങുക

എല്ലാ ദിവസവും രാത്രി ഒരു മണിക്കൂർ കൂടുതൽ ഉറങ്ങുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. ഉറക്കം കുറയുന്നത് പല രോഗങ്ങൾക്കും കരണമാകാറുണ്ട്. ഇതിന് അർദ്ധം കൂടുതൽ ഉറങ്ങുന്നത് ശരീര ഭാരം കുറയാനും, പല രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും സഹായിക്കും.

സ്ലീപ്പ് മാസ്ക് ഉപയോഗിക്കുക 

മങ്ങിയ വെളിച്ചത്തിൽ കിടന്നുറങ്ങുന്ന ആളുകൾക്ക് ശരീര ഭാരം വർധിക്കാനുള്ള സാധ്യത 21 ശതമാനം കൂടുതലാണ്. അതിനാൽ തന്നെ ഉറങ്ങുമ്പോൾ സ്ലീപ്പ് മാസ്ക് ഉപയോഗിക്കുന്നത് വണ്ണം കുറയാൻ സഹായിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News