Benefits of soaked gram water: കടല കുതിർത്ത വെള്ളം ആരോഗ്യത്തിന് 'ഉത്തമം', ലഭിക്കും 5 അത്ഭുത ഗുണങ്ങൾ!

Benefits Of Soaked Gram Water: ഇന്ന് നമുക്ക് കുതിർത്ത കടല വെള്ളത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം... 

Written by - Ajitha Kumari | Last Updated : Feb 18, 2022, 02:19 PM IST
  • കടല കുതിർക്കാനായി വച്ചിരുന്ന വെള്ളം കുടിക്കുന്നത് വളരെ ഉത്തമം
  • ഈ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകും
  • ഇതില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്
Benefits of soaked gram water: കടല കുതിർത്ത വെള്ളം ആരോഗ്യത്തിന് 'ഉത്തമം', ലഭിക്കും 5 അത്ഭുത ഗുണങ്ങൾ!

Benefits Of Soaked Gram Water: ഏവര്‍ക്കും അറിയാവുന്ന കാര്യമാണ് മുളപ്പിച്ച കടല കഴിച്ചാലുള്ള എണ്ണമറ്റ ഗുണങ്ങളെക്കുറിച്ച്. ഇത് വെള്ളത്തിൽ കുതിർത്തശേഷമാണ് ഉപയോഗിക്കുന്നത്. എന്നാൽ നിങ്ങള്‍ക്ക് ഇക്കാര്യം അറിയാമോ കടല കുതിർക്കാനായി വച്ചിരുന്ന വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍. ആര്‍ക്കാണോ കുതിര്‍ത്ത കടല കഴിക്കാന്‍  ഇഷ്ടമില്ലാത്തത് അവര്‍ ഈ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകും. 

Also Read: Onion Oil Benefits | മുടികൊഴച്ചിൽ ആണോ നിങ്ങളുടെ പ്രശ്നം? ഈ എണ്ണ ഒന്ന് പരീക്ഷിച്ച് നോക്കൂ..

കടല കുതിർത്തത് കഴിക്കുന്നത് ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യുന്നതുപോലെതന്നെ കടല കുതിര്‍ക്കാന്‍ വച്ച വെള്ളം കുടിക്കുന്നതും നമുക്ക് പല വിധത്തിലുള്ള ഗുണങ്ങളും നൽകുമെന്നാണ് പ്രശസ്ത ആയുർവേദ ഡോക്ടർ അബ്രാർ മുൾട്ടാനി പറയുന്നത്. കടലയില്‍ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിനുകൾ എ, ബി, സി, ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പൂർണ്ണമായും പോഷകങ്ങളാൽ നിറഞ്ഞതാണ്. കൂടാതെ ഇതില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ വെറും വയറ്റിൽ കുതിർത്ത കടലയുടെ വെള്ളം കുടിച്ചാൽ ശരീരം പല രോഗങ്ങളിൽ നിന്നും അകന്നു നിൽക്കും എന്നാണ് പറയപ്പെടുന്നത്. കടല കുതിര്‍ത്ത വെള്ളത്തിന്‍റെ കൂടുതല്‍ ഗുണങ്ങളെക്കുറിച്ച് നമുക്കറിയാം...

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഹോളിക്ക് ഇരട്ട സമ്മാനം, DA കുടിശ്ശിക സംബന്ധിച്ച് ഏറ്റവും പുതിയ അപ്ഡേറ്റ് 

കുതിർത്ത കടല വെള്ളത്തിന്റെ ഗുണങ്ങൾ (Benefits of soaked gram water)

>> എല്ലാ ദിവസവും രാവിലെ വെറുംവയറ്റിൽ കടല കുതിര്‍ത്ത വെള്ളം കുടിക്കുന്നതിലൂടെ ശരീരം എല്ലാവിധ രോഗങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടുകയും വീണ്ടും വീണ്ടും അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. 
>> ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.
>> ദിവസവും കടല കുതിര്‍ത്ത വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അതിനാൽ ഇത് പ്രമേഹ രോഗികൾക്ക് വളരെ ഗുണം ചെയ്യും.
>> ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദിവസവും കുതിർത്ത കടലയുടെ വെള്ളം കുടിക്കുക. ഇത് കുടിച്ചാൽ ക്ഷീണവും തളർച്ചയും അനുഭവപ്പെടില്ല. മാത്രമല്ല വയര്‍ ഏറെ നേരം നിറഞ്ഞിരിക്കുന്നതായി നിങ്ങള്‍ക്ക് തോന്നും. 
>> ഇത് മലബന്ധം അകറ്റാനും നല്ലതാണ്. ഇതോടൊപ്പം ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്നും മോചനം ലഭിക്കും.
>> കുതിർത്ത കടലയുടെ വെള്ളം ചർമ്മത്തിനും നല്ലതാണ്. ഇത് ചർമ്മ സംബന്ധമായ പല പ്രശ്നങ്ങളും ഉണ്ടാകുന്നത് തടയുകയും സൗന്ദര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Also Read: Viral Video: ഒറ്റ മിനിട്ടുകൊണ്ട് മറ്റൊരു പാമ്പിനെ പിടിയില്‍ ഒതുക്കുന്ന രാജവെമ്പാല..!

കടല കുതിർത്ത വെള്ളം എങ്ങനെ തയ്യാറാക്കാം (How to prepare soaked gram water)

>> രാത്രി ഉറങ്ങുന്നതിനുമുമ്പ് കടല കഴുകി വെള്ളത്തിൽ കുതിർക്കാനിടുക
>> രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക
>> ഇനി നിങ്ങള്‍ക്ക് കടല കുതിര്‍ത്ത വെള്ളം അങ്ങനെതന്നെ കുടിക്കാന്‍ കഴിയുന്നില്ലയെങ്കില്‍ അതൊന്ന് ചൂടാക്കിയിട്ടും കുടിക്കാം 
>> തിളപ്പിച്ചശേഷം ലഭിക്കുന്ന വെള്ളം നിങ്ങൾക്ക് കുടിക്കാം
>> വെള്ളം അരിച്ചെടുത്ത ശേഷം വറുത്ത ജീരകം, ഉപ്പ്, നാരങ്ങ എന്നിവ ചേർത്തും കുടിക്കാം.

 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News