മൂന്ന് ഭാഷകളിൽ അക്ഷരങ്ങൾ തലതിരിച്ചെഴുതും; നഹല ഫാത്തിമ വേറെ ലെവൽ!!!

ഇംഗ്ലീഷ്, മലയാളം, അറബി എന്നിങ്ങനെയുള്ള മൂന്നു ഭാഷകളിലും അനായാസം അക്ഷരങ്ങൾ തലതിരിച്ചെഴുതും നഹല.

Written by - Abhijith Jayan | Last Updated : Feb 8, 2022, 08:51 PM IST
  • ഇംഗ്ലീഷ്, മലയാളം, അറബി എന്നിങ്ങനെയുള്ള മൂന്നു ഭാഷകളിലും അനായാസം അക്ഷരങ്ങൾ തലതിരിച്ചെഴുതും നഹല.
  • ഒന്നാം ക്ലാസിൽ പഠിക്കുന്ന നഹലയ്ക്ക് ഇത് വളരെയേറെ ഇഷ്ടമാണ്.
  • മിററർ റൈറ്റിംഗിലൂടെയാണ് ഈ കൊച്ചു മിടുക്കി വ്യത്യസ്തയാകുന്നത്.
മൂന്ന് ഭാഷകളിൽ അക്ഷരങ്ങൾ തലതിരിച്ചെഴുതും; നഹല ഫാത്തിമ വേറെ ലെവൽ!!!

മലപ്പുറം: മൂന്ന് ഭാഷകളില്‍ അനായാസം അക്ഷരങ്ങള്‍ തലതിരിച്ചെഴുതുന്ന ഒന്നാം ക്ലാസുകാരിയുണ്ട് മലപ്പുറത്ത്. അക്ഷരങ്ങൾ തലതിരിച്ചെഴുതിയതിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും ഈ ആറു വയസ്സുകാരി ഇതിനോടകം തന്നെ ഇടംപിടിച്ചു കഴിഞ്ഞു. പെരിന്തല്‍മണ്ണ വലിയങ്ങാടി സ്വദേശികളായ അലിയ മുംതാസിൻ്റെയും ഷിയാസിൻ്റെയും മകളായ നഹല ഫാത്തിമയാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഇംഗ്ലീഷ്, മലയാളം, അറബി എന്നിങ്ങനെയുള്ള മൂന്നു ഭാഷകളിലും അനായാസം അക്ഷരങ്ങൾ തലതിരിച്ചെഴുതും നഹല. ഒന്നാം ക്ലാസിൽ പഠിക്കുന്ന നഹലയ്ക്ക് ഇത് വളരെയേറെ ഇഷ്ടമാണ്. മിററർ റൈറ്റിംഗിലൂടെയാണ് ഈ കൊച്ചു മിടുക്കി വ്യത്യസ്തയാകുന്നത്.

ALSO READ : 31 ദിവസങ്ങൾ കൊണ്ട് 153 കോഴ്സുകൾ; അപൂർവ്വ റെക്കോർഡുകളോടെ നാട്ടിലെ താരമായി ആർച്ച!!!

മകൾ അക്ഷരങ്ങൾ  തലതിരിച്ചെഴുതുന്നത് കണ്ട് ആദ്യമൊക്കെ രക്ഷിതാക്കൾക്ക് വിഷമമുണ്ടായിരുന്നു. നഹലയുടെ ഉമ്മ അലിയ മുംതാസും ഉപ്പ ഷിയാസ് വള്ളിക്കുന്നവും തുടക്കത്തിൽ മകളെ വഴക്ക് പറഞ്ഞിരുന്നു.

ഇരുവർക്കും ആദ്യ ഘട്ടത്തിൽ പ്രയാസം അനുഭവപ്പെട്ടിരുന്നുവെങ്കിലും ഇതൊരു കഴിവാണെന്ന് മനസ്സിലായതോടെ ഷിയാസും ഇപ്പോള്‍ ഏറെ സന്തോഷവാനാണ്. എന്നാല്‍, പിന്നീട് ഈ എഴുത്ത് കണ്ണാടിയിലൂടെ ദൃശ്യമാക്കാൻ തുടങ്ങിയപ്പോഴാണ് ഈ കൊച്ചു മിടുക്കിയുടെ കഴിവ് രക്ഷിതാക്കളും അക്ഷരാർഥത്തിൽ തിരിച്ചറിഞ്ഞത്.

ALSO READ : Extraordinary Talents | കീബോർഡ് കണ്ണുകെട്ടി തലതിരിച്ചുവച്ച് വായിക്കും അമല; ചെറുപ്രായത്തിൽ നേടിയത് ഇരട്ട റെക്കോർഡുകൾ!

പെരിന്തല്‍മണ്ണ ജി.എം.എല്‍.പി സെന്‍ട്രല്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ നഹല ഫാത്തിമയുടെ കഴിവ് ആദ്യം തിരിച്ചറിയുന്നത് ഇവളുടെ അധ്യാപികയാണ്. മറ്റുള്ളവരുടെ യാതൊരു സഹായവും കൂടാതെയാണ് നഹല ഫാത്തിമ മിറര്‍ റൈറ്റിംഗ് എന്ന വ്യത്യസ്ത എഴുത്തുകളിലൂടെ പരീക്ഷണങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയത്. അധ്യാപികയുടെയും നഹലയുടെ മാതാപിതാക്കളുടെയും അനുമതിയോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ അപേക്ഷിക്കാനും ഈ കൊച്ചു മിടുക്കി മറന്നില്ല. ഒടുവിൽ നഹലയെ തേടി അത്ഭുത നേട്ടമെത്തിയപ്പോൾ അധ്യാപകരും കുടുംബാംഗങ്ങളും ഡബിൾ ഹാപ്പി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News