തിരുവനന്തപുരം സദ്യയുടെ പ്രധാന ആകർഷണമാണ് ബോളിയും പായസവും. എല്ലായിടത്തും പായസം ഇല്ലാതെ സദ്യ പൂർണ്ണമാകില്ല.എന്നാൽ തിരവനന്തപുരത്ത് സദ്യക്കൊപ്പം ബോളിഎന്നത് ഇവിടത്തെ മാത്രം രീതിയാണ് ട്ടോ. കടും മഞ്ഞ നിറവും ദോശയുടെ ആകൃതിയും ഉള്ള ബോളി മധുരപ്രിയന്മാരുടെ ഇഷ്ടവിഭവം ആണ്. അതിന്റെ കൂടെ പായസം കൂടി ആയാലോ? ആഹാ പൊളി.
തിരുവനന്തപുരത്തുകാരുടെ ഒരു 'വീക്‌നെസ്സാണ്' ബോളി എന്ന മഞ്ഞ മധുരപലഹാരം. ലഡ്ഡു, ജിലേബി എന്നിവയുടെ കൂട്ടത്തിൽ പെടുത്താമെങ്കിലും ബോളി വളരെ വ്യത്യസ്തമാണ്. ചെറിയൊരു ദോശ പോലെ നേർത്ത് പരന്ന്, വട്ടത്തിൽ, പട്ടുപോലെ മൃദുവായ, വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഈ മധുരം എല്ലാവർക്കും പിയങ്കരം എന്നു തന്നെ പറയണം. പണ്ട് കേരളത്തിൽ തിരുവനന്തപുരത്ത് മാത്രമേ ബോളി ഉണ്ടായിരുന്നുള്ളു എന്ന് കേട്ടിട്ടുണ്ട്. അതൊരു തമിഴ് പലഹാരമാവാം. അതിർത്തി കടന്നു വന്നതായിരിക്കാം.
ALSO READ : Puttu Ice-Cream: എന്താണ് ഈ പുട്ട് ഐസ്ക്രീം? ഉണ്ടാക്കുന്നതെങ്ങനെ?
എന്നാലിപ്പോൾ തിരുവനന്തപുരത്തെ വിവാഹസദ്യകളിൽ മൂന്നാമത്തെ ചിലപ്പോൾ നാലാമത്തെ പാൽപായസം വിളമ്പുമ്പോൾ ഈ 'മഞ്ഞവട്ടം' കൂടി തരും. പാൽപായസം - അത് പാലടയാവട്ടെ, സേമിയയാവട്ടെ, ഉണക്കലരിപ്പായസമാവട്ടെ - ബോളി അനിവാര്യമായ ഒരു കോംബിനേഷനായിമാറി. ഭക്ഷണക്കാര്യത്തിൽ യാതൊരു 'കോംപ്രമൈസ്'നും തയാറില്ലാത്ത കേരളീയർക്ക് പാൽപായസമുണ്ടോ - ഒരു പിറന്നാളിനോ ഓണത്തിനോ വിഷുവിനോ വെറുതെ ഒരു രസത്തിനോ വച്ചതാവാം - കൂടെ ബോളിയും ഉണ്ടാവും. പാരമ്പര്യമായിത്തന്നെ എല്ലാവർക്കും ബോളിയോട് വളരെ ഇഷ്ട്ടമാണ്.
ആദ്യ കാലത്ത് തിരുവനന്തപുരത്ത് മാത്രം ഒതുങ്ങിയിരുന്ന ബോളി പതുക്കെ പതുക്കെ കൊല്ലം ജില്ലയിലേക്ക് കടന്നു, അവിടെ നിന്ന് മറ്റ് സമീപ ജില്ലകളിലേക്കും. ഇങ്ങനെ രുചി ലയനം നടന്നതോടെ എറണാകുളം വരെയുള്ള പല സദ്യകൾക്കും ഇപ്പോൾ ബോളിയും കാണാം. ബോളി പാൽ പായസത്തിനൊപ്പമാണ് സാധാരണ കഴിക്കുന്നത്.
ബോളി തയ്യാറാക്കാം
കടലപ്പരിപ്പ് - 2 കപ്പ്
മൈദ - ഒന്നരകപ്പ്
പഞ്ചസാര -2 കപ്പ്
നല്ലെണ്ണ - അരകപ്പ്
ഏലക്കായ് പൊടി-ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
നെയ്യ് -ആവശ്യത്തിന്
കടലപരിപ്പ് ആദ്യം നന്നായി വേവിക്കുക. ശേഷം വെളളം കളഞ്ഞ് വയ്ക്കുക.പിന്നെ നന്നായി കുഴച്ച് വീണ്ടും വേവിക്കുക.ഇതിൽ പഞ്ചസാരയും ഏലക്കായ് പൊടിച്ചതും ചേർത്ത് നന്നായി കുഴയ്ക്കുക.നല്ലപോലെ അരച്ച് എടുക്കാൻ മറക്കരുതെ.ഇതിൽ ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് സോഫ്റ്റായി കുഴച്ച് ഉരുളകൾ ആക്കുക.ഇനി മൈദ മാവും ആവശ്യത്തിന് ഉപ്പും നോർമൽ വാട്ടർ ഉപയോഗിച്ച് ഉരുളകൾ തയ്യാറാക്കുക.
ALSO READ : Unniyappam Recipe : ഉണ്ണിയപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാം, ഇവയെല്ലാം കരുതിയാൽ മതി
തയ്യാറാക്കി വച്ചിരിക്കുന്ന മൈദ ഉരുള എടുത്ത് പപ്പട വട്ടത്തിൽ പരത്തിയെടുക്കണം.അതിന് ശേഷം കടലമാവിന്റെ ഉരുള ഇതിനുളളിൽ വച്ച് രണ്ടും നന്നായി ഉരുട്ടി ഒരു നാരങ്ങ വലുപ്പത്തിൽ ആക്കുക.ഇനി ഇത് ചപ്പാത്തി വലുപ്പത്തിൽ പരത്തിയെടുക്കണം.ശേഷം ചൂടായ കല്ലിൽ(ദോശക്കല്ല്) നെയ്യ് ഒഴിച്ച് ചുട്ടെടുക്കാം.ബ്രൗൺ നിറം വരുന്നത് വരെ തിരിച്ചും മറിച്ചും ചുട്ടെടുക്കുക.അങ്ങനെ കൊതിയൂറും ബോളി തയ്യാർ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.