Hypertension Diet: രക്തസമ്മർദ്ദം കുറയ്ക്കാൻ ഈ പാനീയങ്ങൾ മറക്കാതെ കുടിക്കാം

Drinks For High Blood Pressure: മരുന്നുകൾ രക്താതിമർദ്ദം കുറയ്ക്കാൻ സഹായിക്കുമെങ്കിലും, ആരോ​ഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നതും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മികച്ചതാണ്.

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 07:23 AM IST
  • രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന കാറ്റെച്ചിൻസ് എന്ന ആന്റി ഓക്‌സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്
  • അവശ്യ പോഷകങ്ങളാൽ നിറഞ്ഞ ഈ ചായ ശരീരത്തിൽ നിന്ന് അധിക സോഡിയവും വിഷവസ്തുക്കളും പുറന്തള്ളാൻ സഹായിക്കുന്നു
Hypertension Diet: രക്തസമ്മർദ്ദം കുറയ്ക്കാൻ ഈ പാനീയങ്ങൾ മറക്കാതെ കുടിക്കാം

നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ജീവിതശൈലി മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. മരുന്നുകൾ രക്താതിമർദ്ദം കുറയ്ക്കാൻ സഹായിക്കുമെങ്കിലും, ആരോ​ഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നതും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മികച്ചതാണ്.

അമിതമായ ഉപ്പ്, ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ ഒഴിവാക്കുകയും ആരോഗ്യകരമായ ജീവിതശൈലി, സമീകൃതാഹാരം, വ്യായാമം എന്നിവയിലേക്ക് മാറുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. രക്താതിമർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഉണ്ടെങ്കിലും, ഉയർന്ന രക്തസമ്മർദ്ദവും മറ്റ് ഹൃദയ സംബന്ധമായ അവസ്ഥകളും കുറയ്ക്കാൻ ചില പാനീയങ്ങളും വളരെയധികം സഹായിക്കും.

ഗ്രീൻ ടീ: രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന കാറ്റെച്ചിൻസ് എന്ന ആന്റി ഓക്‌സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. അവശ്യ പോഷകങ്ങളാൽ നിറഞ്ഞ ഈ ചായ ശരീരത്തിൽ നിന്ന് അധിക സോഡിയവും വിഷവസ്തുക്കളും പുറന്തള്ളാൻ സഹായിക്കുന്നു.

ജിഞ്ചർ ടീ: രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ജിഞ്ചർ ടീ മികച്ചതാണ്. ഈ ആരോഗ്യകരമായ ചായ ഉണ്ടാക്കാൻ, ഇഞ്ചി അരിഞ്ഞത് ചേർത്ത് വെള്ളം തിളപ്പിച്ചാൽ മതി. രുചിക്കായി നിങ്ങൾക്ക് അൽപം തേൻ ചേർക്കാം.

ALSO READ: World Heart Day: ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്ത്? ഹൃദയം അപകടത്തിലാണെന്നതിന്റെ മുന്നറിയിപ്പ് അടയാളങ്ങൾ ഇവ

ഹൈബിസ്കസ് ടീ: ഹൈബിസ്കസ് ടീ രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കും. ഹൈപ്പർടെൻഷൻ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ആന്തോസയാനിനുകളും ഫ്ലേവനോയ്ഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ചെമ്പരത്തി ചായ തയ്യാറാക്കാൻ, ഉണക്കിയ ചെമ്പരത്തി ഇതളുകൾ 5-10 മിനിറ്റ് ചൂടുവെള്ളത്തിൽ വയ്ക്കുക. ഇത് ചൂടോടെയോ തണുത്തതിന് ശേഷമോ കുടിക്കാം.

ഉലുവ വെള്ളം: ഉലുവയിൽ വലിയ അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ഹൈപ്പർടെൻഷൻ രോഗികൾക്ക് ഗുണം ചെയ്യും.

മാതളനാരങ്ങ ജ്യൂസ്: മാതളനാരങ്ങ ജ്യൂസിൽ ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

ചിയ വിത്തുകൾ ചേർത്ത വെള്ളം: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്നു. ചിയ വിത്തുകൾ അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വച്ചതിന് ശേഷം ഈ വെള്ളം കുടിക്കുക. ഒരു മാസം ഇത് ആവർത്തിച്ചാൽ മികച്ച ഫലം കാണും.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News