Vitamin D: വിറ്റാമിൻ ഡിയുടെ പ്രാധാന്യം എന്താണ്? ഉറവിടങ്ങൾ ഏതെല്ലാം?

Vitamin D: നിങ്ങളുടെ ശരീരത്തിൽ  വിറ്റാമിൻ Dയുടെ കുറവുണ്ടെങ്കിൽ നമ്മുടെ ശരീരം ചില  സൂചനകള്‍ നല്‍കും.  ജലദോഷം, ചുമ, ജലദോഷം, ടോൺസില്‍സ് എന്നിവ പെട്ടെന്ന് പിടിപെടുമ്പോള്‍, അതിനർത്ഥം ശരീരത്തിൽ വിറ്റാമിൻ Dയുടെ കുറവുണ്ടെന്നാണ്

Written by - Zee Malayalam News Desk | Last Updated : Apr 27, 2023, 11:21 PM IST
  • പ്രതിരോധശേഷി കുറയുന്നതും വിറ്റാമിൻ Dയുടെ കുറവായി കണക്കാക്കാം. ഒരു വ്യക്തിയുടെ ശരീരം ഏതെങ്കിലും അണുബാധയ്ക്ക് പെട്ടെന്ന് ഇരയാകുന്നത് വിറ്റാമിൻ Dയുടെ കുറവ് മൂലമാണ് എന്ന് പഠനങ്ങള്‍ പറയുന്നു. .
Vitamin D: വിറ്റാമിൻ ഡിയുടെ പ്രാധാന്യം എന്താണ്? ഉറവിടങ്ങൾ ഏതെല്ലാം?

Vitamin D: വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന് ഏറെ പ്രധാനമാണ്. ഇവയുടെ കുറവ് നമ്മുടെ ശരീരത്തെ പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കും.  ആരോഗ്യത്തിന് ഏറെ ആവശ്യമായ  വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ-ഡി (Vitamin D). വിറ്റാമിന്‍-ഡി യുടെ കുറവ് മൂലം   നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം.  

Also Read:  Viral Video: ഒറ്റയിടി, പിന്നെ കൂട്ടയിടി, 12 വാഹനങ്ങള്‍  ഇടിച്ച് തെറിപ്പിച്ച് ട്രക്ക്...!! വീഡിയോ വൈറല്‍  

നിങ്ങളുടെ ശരീരത്തിൽ  വിറ്റാമിൻ Dയുടെ കുറവുണ്ടെങ്കിൽ നമ്മുടെ ശരീരം ചില  സൂചനകള്‍ നല്‍കും. 
ജലദോഷം, ചുമ, ജലദോഷം, ടോൺസില്‍സ് എന്നിവ പെട്ടെന്ന് പിടിപെടുമ്പോള്‍, അതിനർത്ഥം ശരീരത്തിൽ വിറ്റാമിൻ Dയുടെ കുറവുണ്ടെന്നാണ്. അത്തരമൊരു സാഹചര്യത്തിൽ, ധാരാളം സൂര്യപ്രകാശം ഏല്‍ക്കുന്നത്  നല്ലതാണ്. 

Also Read:  Water consumption in Summer: വേനല്‍ക്കാലവും വെള്ളവും, നിങ്ങളുടെ ശരീരത്തിന് എത്രമാത്രം ജലം ആവശ്യമാണ്? 

പ്രതിരോധശേഷി കുറയുന്നതും  വിറ്റാമിൻ Dയുടെ കുറവായി കണക്കാക്കാം. ഒരു വ്യക്തിയുടെ ശരീരം ഏതെങ്കിലും അണുബാധയ്ക്ക് പെട്ടെന്ന് ഇരയാകുന്നത്  വിറ്റാമിൻ Dയുടെ കുറവ് മൂലമാണ് എന്ന്  പഠനങ്ങള്‍ പറയുന്നു. . 

എല്ലായ്പ്പോഴും ക്ഷീണം അനുഭവപ്പെടുകയും അലസത തോന്നുകയും ചെയ്യുന്നത് വിറ്റാമിന്‍ D യുടെ അഭാവമായി മനസിലാക്കാം  ശരീരത്തിൽ വിറ്റമിൻ Dയുടെ കുറവ്  പേശികളിൽ വേദനയ്ക്ക് വഴി തെളിയ്ക്കുന്നു. 

ഒരു വ്യക്തിയുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാകുമ്പോൾ,  മുടി കൊഴിച്ചിലിന് ഇടയാക്കുന്നു. കൂടാതെ, മുടിയുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും വഴി തെളിക്കുന്നു. 

ശരീരത്തിൽ വൈറ്റമിൻ ഡിയുടെ കുറവ് ഉണ്ടാകുമ്പോൾ, നഖങ്ങൾ മഞ്ഞനിറത്തിൽ കാണപ്പെടാം. കൂടാതെ,  കൈകളിലും കാലുകളിലും വെളുപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങും. അത്തരമൊരു സാഹചര്യത്തിൽ, ഒരു വ്യക്തി പതിവായി സൂര്യപ്രകാശം ഏല്‍ക്കുകയാണെങ്കിൽ.  അല്ലെങ്കില്‍  വിറ്റാമിൻ D അടങ്ങിയ സാധനങ്ങൾ കഴിച്ചാൽ, ഈ പ്രശ്നത്തിൽ നിന്ന് നിങ്ങൾക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും.

ശരീരത്തിന്‍റെ  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും  വിറ്റാമിൻ ഡി ഏറെ  ആവശ്യമാണ്.  കൂടാതെ,  മുഖക്കുരു തടയുന്നതിനും,  ക്ഷീണം അകറ്റാനും വിറ്റാമിന്‍ ഡി സഹായകമാണ്.  

ശരീരത്തിലെ വീക്കം മാറ്റുന്നതിനും  എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും  പ്രശ്നങ്ങള്‍ തടയുന്നതിനും  വിറ്റാമിന്‍ ഡി ആവശ്യമാണ്‌.   

എല്ലാറ്റിനും ഉപരിയായി  വിഷാദരോഗത്തിൽ നിന്ന് മോചനം ലഭിക്കാൻ, ഭക്ഷണത്തിൽ വിറ്റാമിൻ ഡി  ചേർക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യാറുണ്ട്. ഇക്കാര്യങ്ങള്‍ വിറ്റാമിന്‍ ഡി നമ്മുടെ ശരീരത്തിന് എത്രമാത്രം അനിവാര്യമാണ് എന്ന് വ്യക്തമാക്കുന്നു.... 
  
സൂര്യപ്രകാശം കൂടാതെ, ഏതെല്ലാം ഉറവിടങ്ങളില്‍നിന്നും  നമുക്ക് വിറ്റാമിന്‍ ഡി നേടാന്‍ സാധിക്കും?  

മീന്‍, പശുവിന്‍ പാല്‍,  ഓറഞ്ച് ജ്യൂസ്, മീന്‍ എണ്ണ, കൂണ്‍, ധാന്യങ്ങള്‍,  സോയ ഉത്പന്നങ്ങള്‍,  തൈര്‌, മുട്ട, വെണ്ണ, വിറ്റാമിൻ ഡി സപ്ലിമെന്റുകൾ എന്നിവ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ സാധിക്കും. 
 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

  

Trending News