Cannabis: കഞ്ചാവ് വലിക്കുന്ന ആളുകൾ ഉറക്കെ ചിരിക്കുകയും കരയുകയും ചെയ്യുന്നതെന്തുകൊണ്ട്?

Cannabis Effects: പലപ്പോഴും കഞ്ചാവ് ഉപയോ​ഗിക്കുന്ന ആളുകളെ നമുക്ക് കാണുമ്പോൾ പെട്ടെന്ന് തിരിച്ചറിയാറുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2023, 07:58 PM IST
  • കഞ്ചാവ് ഒരു വ്യക്തിയുടെ നാഡീവ്യൂഹത്തെയും ബാധിക്കുന്നു.
  • ഇത് അമിതമായി കഴിക്കരുതെന്നാണ് വിദഗ്ധർ ഉപദേശിക്കുന്നത്.
Cannabis: കഞ്ചാവ് വലിക്കുന്ന ആളുകൾ ഉറക്കെ ചിരിക്കുകയും കരയുകയും ചെയ്യുന്നതെന്തുകൊണ്ട്?

ഇന്ത്യയുൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും കഞ്ചാവ് വ്യാപകമായി ഉപയോഗിക്കുന്നു, ചില രാജ്യങ്ങളിൽ ഇത് നിയമപരമാണ്. എന്നാൽ മറ്റു ചില രാജ്യങ്ങളിൽ അതിന്റെ ഉപയോഗം നിയപരമായ പല നടപടികൾക്കും കാരണമാകുന്നു. ഇന്ത്യയിലും ഇത് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഇവിടെ ആളുകൾ ഇത് ഭാംഗ് എന്ന പേരിലും വിളിക്കുന്നു. വിശേഷിച്ചും ഹോളി ആഘോഷത്തിൽ തണ്ടൈയുടെ കൂടെ ഇത് ധാരാളം കുടിക്കാറുണ്ട്. 

പലപ്പോഴും കഞ്ചാവ് ഉപയോ​ഗിക്കുന്ന ആളുകളെ നമുക്ക് കാണുമ്പോൾ പെട്ടെന്ന് തിരിച്ചറിയാറുണ്ട്. കാരണം അവർ മറ്റുള്ളവരിൽ നിന്നും വിഭിന്നമായാണ് പെരുമാറുക. ചിലപ്പോൾ ഒരുപാട് ചിരിക്കും, അല്ലെങ്കിൽ കരയും, സംസാരിക്കും, അല്ലെങ്കിൽ ചിന്തിച്ചിരിക്കും. ഇതൊക്കെയാണ് പൊതുവേ ഉള്ള ഇവരുടെ രീതികൾ. 

തലച്ചോറിനെ നേരിട്ട് സ്വാധീനിക്കുന്നു

കഞ്ചാവ് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കാരണം ഇത് തലച്ചോറിനെ നേരിട്ട് ബാധിക്കുന്നു. മറ്റേതൊരു മരുന്നിനെയും പോലെ, ഇത് പെട്ടെന്ന് ഫലം കാണിക്കില്ല. എന്നാൽ കാലക്രമേണ ഇതിന് അടിമകളായി മാറുന്നു.

ALSO READ: മുടി കൊഴിച്ചില്‍ പമ്പ കടക്കും..!! മുടി കഴുകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

എന്തുകൊണ്ടാണ് ആളുകൾ ചിരിക്കാനും കരയാനും തുടങ്ങുന്നത്..

കഞ്ചാവ് വലിക്കുമ്പോൾ ആളുകൾ എന്തിനാണ് അമിതമായി സന്തോഷിക്കുന്നതായി കാണാം. യഥാർത്ഥത്തിൽ ഇതിന് കാരണം ഡോപാമൈൻ ഹോർമോണാണ്, ഇത് സന്തോഷത്തിന്റെ ഹോർമോൺ എന്നും അറിയപ്പെടുന്നു. നമ്മുടെ സ്വഭാവം മാറുന്നത് അത് കൂടുകയോ കുറയുകയോ ചെയ്യുന്നതാണ്. 

അമിതമായി കഴിക്കുന്നത് ആരോഗ്യം വഷളാക്കും

കഞ്ചാവ് ഒരു വ്യക്തിയുടെ നാഡീവ്യൂഹത്തെയും ബാധിക്കുന്നു, അതിനുശേഷം അയാൾ അത് തന്നെ വീണ്ടും വീണ്ടും ചെയ്യാൻ തുടങ്ങുന്നു, സ്വയം എന്താണ് ചെയ്യുന്നതെന്ന് അയാൾക്ക് അറിയില്ല. ഇത് അമിതമായി കഴിക്കരുതെന്നാണ് വിദഗ്ധർ ഉപദേശിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വഷളാക്കുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഇത് മരുന്നുകൾക്കും ഉപയോഗിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News