Hair Care: മുടി കൂടുതല്‍ കരുത്തോടെ വളരും, ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

പോഷകങ്ങള്‍ അടങ്ങിയ സമീകൃതാഹാരം ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 1, 2022, 11:50 PM IST
  • പോഷകങ്ങള്‍ അടങ്ങിയ സമീകൃതാഹാരം ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
Hair Care: മുടി കൂടുതല്‍ കരുത്തോടെ വളരും, ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

 Hair Care: ഇടതൂര്‍ന്ന അഴകാര്‍ന്ന മുടി എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. എന്നാല്‍,  മുടിയുടെ സംരക്ഷണത്തില്‍ വരുത്തുന്ന പിഴവുകള്‍ ഈ സ്വപ്നത്തിന് തടസമാവാറുണ്ട്.

മുടിയ്ക്ക് ശരിയായ സംരക്ഷണവും പോഷകങ്ങളും ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങളും ഉടലെടുക്കും. അതായത്,  ത്വക്ക് വിദഗ്ധർ പറയുന്നതനുസരിച്ച്  മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പോഷകാഹാരക്കുറവാണ്. അതായത്, ഇടതൂര്‍ന്ന മുടി ആഗ്രഹിക്കുന്നവര്‍ പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിയ്ക്കണം.  മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും ശരിയായ ഭക്ഷണക്രമം സഹായിയ്ക്കും.   

Also Read: Olive Oil Benefits: കൊളസ്‌ട്രോൾ കുറയ്ക്കും ഒലിവ് ഓയില്‍, ഏറെയുണ്ട് ഈ വിദേശി എണ്ണയ്ക്ക് ഗുണങ്ങള്‍... !!
  
പോഷകങ്ങള്‍ അടങ്ങിയ സമീകൃതാഹാരം ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.  അതിനാല്‍, മുടിയുടെ വളര്‍ച്ചയ്ക്ക്  ഉതകുന്നതും  നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുമായ  ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം....  

Also Read:  Dry Eye Syndrome: എന്തുകൊണ്ടാണ് കണ്ണുകളിൽ വരൾച്ച ഉണ്ടാകുന്നത്? കാരണങ്ങളും പരിഹാരവും അറിയാം

ചീര 

ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയിട്ടുള്ള  ചീര മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ ഉത്തമമാണ്.  അതായത് മുടി  സംരക്ഷണ ഭക്ഷണത്തിൽ  ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ചീര. ചീരയിൽ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ, ചെമ്പ് തുടങ്ങിയ പോഷകങ്ങളും  ധാരാളം അടങ്ങിയിട്ടുണ്ട്. 

കാരറ്റ് 

കാരറ്റിൽ ബീറ്റാ കരോട്ടിൻ ാരാളം അടങ്ങിയിട്ടുണ്ട്.  ഇത്  മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ഒന്നാണ്.  മുടിക്ക് ആവശ്യമായ വിറ്റാമിൻ കെ, സി, ബി 6, ബി 1, ബി 3, ബി 2, ഫൈബർ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും ധാതുക്കളും കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാരറ്റ് ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താം... 

നെല്ലിക്ക 

നെല്ലിക്കയില്‍ വിറ്റാമിൻ സി  ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ കേടുകള്‍  കുറയ്ക്കുകയും   മുടിയുടെ  വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചിൽ ഫലപ്രദമായി നിയന്ത്രിക്കുകയും ചെയ്യുന്നു.

വാൾനട്ട് 

ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ ആരോ​ഗ്യത്തിന് മികച്ചതാണ് വാൾനട്ട്. ആരോഗ്യമുള്ളതും ആകൃഷ്ടവുമായ മുടി ഉണ്ടാകുന്നതിന് ആവശ്യമായ പോഷകങ്ങളാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. മാത്രമല്ല, വാൽനട്ടിൽ സിങ്ക്, ഇരുമ്പ്, സെലിനിയം, വിറ്റാമിൻ ബി 1, ബി 6, ബി 9 എന്നിവയും അടങ്ങിയിട്ടുണ്ട് - ഇവയെല്ലാം മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചിൽ ഫലപ്രദമായി കുറയ്ക്കുകയും ചെയ്യുന്നു. 

വെള്ളരിക്ക

മുടിയുടെ ആരോഗ്യത്തിനും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതുമായ വിവിധ പോഷകങ്ങൾ വെള്ളരിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ കെ, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ എ, സിലിക്ക, സൾഫർ, നിയാസിൻ, സിങ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News