Gut Health: ദഹനപ്രശ്നങ്ങൾ അലട്ടുന്നോ? അടുക്കളയിലുണ്ട് പരിഹാര മാർ​ഗങ്ങൾ

Herbs For Gut Health: നിങ്ങളുടെ ദഹനവ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോ​ഗ്യം നല്ലതും ചീത്തയുമായ കുടൽ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ ആശ്രയിച്ചാണ്.

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 03:18 PM IST
  • കുടൽ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന രണ്ട് ഘടകങ്ങളാണ് സമ്മർദ്ദവും തെറ്റായ ഭക്ഷണക്രമവും
  • നിങ്ങൾക്ക് മലബന്ധം, ആസിഡ് റിഫ്ലക്സ്, ഭക്ഷ്യവിഷബാധ, അല്ലെങ്കിൽ ഓക്കാനം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ?
  • എങ്കിൽ തീർച്ചയായും കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ ശ്രമിക്കണം
Gut Health: ദഹനപ്രശ്നങ്ങൾ അലട്ടുന്നോ? അടുക്കളയിലുണ്ട് പരിഹാര മാർ​ഗങ്ങൾ

നിങ്ങളുടെ ദഹനവ്യവസ്ഥ മികച്ചതായിരിക്കണമെങ്കിൽ ഉപാപചയ പ്രവർത്തങ്ങൾ കൃത്യവും കുടലിന്റെ ആരോ​ഗ്യം മികച്ചതുമായിരിക്കണം. അലർജികൾ, കോഗ്നിറ്റീവ് ഫോ​ഗ്, ചർമ്മപ്രശ്നങ്ങൾ, ഹോർമോൺ തകരാറുകൾ എന്നിവയുൾപ്പെടെയുള്ള പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം ദഹനപ്രശ്നങ്ങൾ ആയിരിക്കാം. നിങ്ങളുടെ ദഹനവ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോ​ഗ്യം നല്ലതും ചീത്തയുമായ കുടൽ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ ആശ്രയിച്ചാണ്.

കുടൽ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന രണ്ട് ഘടകങ്ങളാണ് സമ്മർദ്ദവും തെറ്റായ ഭക്ഷണക്രമവും. നിങ്ങൾക്ക് മലബന്ധം, ആസിഡ് റിഫ്ലക്സ്, ഭക്ഷ്യവിഷബാധ, അല്ലെങ്കിൽ ഓക്കാനം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ? എങ്കിൽ തീർച്ചയായും കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ ശ്രമിക്കണം. കുടലിന്റെ ആരോ​ഗ്യം മികച്ചതാക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം.

ALSO READ: Diet Tips For 2023: പുതുവർഷത്തിൽ നിങ്ങളുടെ ഭക്ഷണശീലങ്ങൾ മികച്ചതാക്കാം; ആരോ​ഗ്യകരമായ ഈ ഭക്ഷണരീതികൾ പിന്തുടരാം

കുടലിന്റെ ആരോ​ഗ്യത്തിനും ദഹനത്തിനും മികച്ച ഭക്ഷ്യവസ്തുക്കൾ

പെരുംജീരകം
ഏലം
കായം
അയമോദകം
ജീരകം

ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിക്കുന്നത് നല്ലതാണെന്ന് ആയുർവേദ ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു. ഇത് ദഹനത്തിന് മികച്ചതാണ്. പെരുംജീരകം മൗത്ത് ഫ്രഷ്‌നറായും പ്രവർത്തിക്കുന്നു. ജീരകവും ഏലക്കയും വയറുവീർക്കൽ, വയറുവേദന, ദഹനക്കേട് എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് ഉത്തമമാണ്. ഭക്ഷണത്തിന് ശേഷമുള്ള ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടീസ്പൂൺ കാരം വിത്ത് ബ്ലാക്ക് സാൾട്ട് ചേർത്ത് കുടിക്കുന്നത് വയറുവേദന ഒഴിവാക്കുമെന്നും ഗ്യാസ് വേഗത്തിൽ ഒഴിവാക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News