Ginger Side Effects : അമിതമായാൽ ഇഞ്ചിയും ആരോഗ്യത്തിന് ദോഷം ചെയ്യും

ഇഞ്ചി അധികമായി കഴിക്കുന്നത് ഹൃദയമിടിപ്പ് വർധിക്കാൻ കാരണമാകും. കൂടാതെ കാഴ്ച മങ്ങുകയും, ഉറക്കക്കുറവ് ഉണ്ടാകുകയും ചെയ്യും.

Written by - Zee Malayalam News Desk | Last Updated : May 8, 2022, 06:46 PM IST
  • ജലദോഷം, ചുമ, ദഹനപ്രശ്നങ്ങൾ, വയറുവേദന, ശരീരവേദനകൾ എന്നിവക്കൊക്കെ പരിഹാരമായി ഇഞ്ചി ഉപയോഗിക്കാറുണ്ട്.
  • ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വയറിളക്കം, ഗർഭം അലസാനുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകും.
  • ഇഞ്ചി അധികമായി കഴിക്കുന്നത് ഹൃദയമിടിപ്പ് വർധിക്കാൻ കാരണമാകും. കൂടാതെ കാഴ്ച മങ്ങുകയും, ഉറക്കക്കുറവ് ഉണ്ടാകുകയും ചെയ്യും.
 Ginger Side Effects : അമിതമായാൽ ഇഞ്ചിയും ആരോഗ്യത്തിന് ദോഷം ചെയ്യും

കറികളിലും ചമ്മന്തിയിലും ഒക്കെ ഇഞ്ചി ഉപയോഗിക്കുന്നത് സാധാരണയാണ്. ഇഞ്ചിക്ക് ഏറെ ആരോഗ്യ ഗുണങ്ങളും ഉണ്ട്.  ജലദോഷം, ചുമ, ദഹനപ്രശ്നങ്ങൾ, വയറുവേദന, ശരീരവേദനകൾ എന്നിവക്കൊക്കെ പരിഹാരമായി ഇഞ്ചി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇഞ്ചിയും ഒരുപാട് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഇഞ്ചി ഒരുപാട് കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വയറിളക്കം, ഗർഭം അലസാനുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകും.

കൂടാതെ ഇഞ്ചി അധികമായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറക്കുകയും ചെയ്യും. ചില ആയുവേദ വിദഗ്ദ്ധന്മാരുടെ അഭിപ്രായം അനുസരിച്ച് ഒരു ദിവസം 4 ഗ്രാമിൽ കൂടുതൽ ഇഞ്ചി കഴിക്കാൻ പാടില്ല. അതിൽ കൂടുതൽ കഴിച്ചാൽ നെഞ്ചെരിച്ചിൽ, ഗ്യാസ്, വയറുവേദന, ഓക്കാനം എന്നിവ ഉണ്ടാകും. ഇഞ്ചി അമിതമായി കഴിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‍നങ്ങളെ കുറിച്ച് അറിയാം. എന്നാൽ എല്ലാവരിൽ ഇഞ്ചി അധികമായി കഴിക്കുന്നത് മൂലം പ്രശ്‌നം ഉണ്ടാകണമെന്നില്ല.

ALSO READ: Black Raisins Benefits : കൊളസ്‌ട്രോൾ കുറയ്ക്കുന്നത് മുതൽ അനീമിയ തടയുന്നത് വരെ; ഉണക്ക മുന്തിരിക്ക് ഗുണങ്ങളേറെ

ഹൃദ്രോഗം

ഇഞ്ചി അധികമായി കഴിക്കുന്നത് ഹൃദയമിടിപ്പ് വർധിക്കാൻ കാരണമാകും. കൂടാതെ കാഴ്ച മങ്ങുകയും, ഉറക്കക്കുറവ് ഉണ്ടാകുകയും ചെയ്യും. ഇഞ്ചി അമിത അളവിൽ ശരീരത്തിലെത്തിയാൽ രക്തസമ്മർദ്ദം ഒരുപാട് കുറയും. ഇത് ഹൃദയ സ്‌തംഭനത്തിലേക്കും 
നയിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇഞ്ചി കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ഗർഭിണികൾ ഇഞ്ചി ഒഴിവാക്കണം

ഗർഭത്തിന്റെ ആദ്യഘട്ടത്തിൽ ഗർഭാശയത്തിലെ കോണ്ട്രാക്ഷൻസ് കുറയ്ക്കണം. എന്നാൽ ഇഞ്ചി കഴിക്കുന്നത് ഇതിന് കാരണമാകും. അതിനാലാണ് ഗർഭിണികൾ ഇഞ്ചി ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. കൂടാതെ ഇഞ്ചി ഗര്ഭിണികളായിൽ നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സ്ഉം ഉണ്ടാകും. എന്നാൽ ഇഞ്ചി ഗർഭസ്ഥ ശിശുവിനെ ബാധിക്കുന്നതിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ പുറത്ത് വന്നിട്ടില്ല.

പ്രമേഹം

പ്രമേഹ രോഗികൾ അമിതമായി ഇഞ്ചി കഴിച്ചാൽ ആരോഗ്യത്തെ രൂക്ഷമായി ബാധിക്കും. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും, തലകറക്കവും ക്ഷീണവും ഉണ്ടാക്കുകയും ചെയ്യും. അതിനോടൊപ്പം പ്രമേഹത്തിന്റെ ആരോഗ്യ പ്രശ്‍നങ്ങളൂം, മരുന്നുകളും കൂടിയാകുമ്പോൾ ആരോഗ്യത്തെ ബാധിക്കും. 

അലർജി 

ഇഞ്ചി ചിലരിൽ അലര്ജി ഉണ്ടാക്കും. ഈ അലർജി മൂലം ചർമ്മത്തിൽ തിണർപ്പ്, കണ്ണുകളിൽ ചുവപ്പ്, ശ്വാസം മുട്ടൽ, ചൊറിച്ചിൽ, ചുണ്ടുകളിൽ തടിപ്പ്, ചൊറിച്ചിൽ, തൊണ്ടയിൽ അസ്വസ്ഥത  എന്നീ പ്രശ്‍നങ്ങൾ ഉണ്ടാകും. അതിനാൽ തന്നെ ഈ പ്രശ്‍നങ്ങൾ ഉണ്ടായാൽ ആരോഗ്യ വിദഗ്തനെ കാണേണ്ടത് അത്യാവശ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News