രാവിലെ ഡിറ്റോക്സ് പാനീയങ്ങൾ വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? ദിവസം ആരംഭിക്കുമ്പോൾ ശരീരത്തെ വിഷമുക്തമാക്കേണ്ടത് പ്രധാനമാണ്. ചെറുചൂടുള്ള വെള്ളത്തിൽ പെരുംജീരകം ചേർത്ത് ചായ തയ്യാറാക്കി കഴിക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
രാവിലെ വെറുംവയറ്റിൽ പെരുംജീരക ചായ കുടിക്കുന്നത് വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവ കുറയ്ക്കാനും കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താനും സഹായിക്കും. കൂടാതെ, പെരുംജീരക ചായ പോലുള്ള ഹെർബൽ ടീകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
പെരുംജീരകം ചായയുടെ ഗുണങ്ങൾ എന്താണ്?
പെരുംജീരകം ചായ രൂപത്തിലോ വെള്ളം തിളപ്പിച്ചോ എങ്ങെയും കഴിക്കുന്നത് സ്ത്രീകൾക്ക് ഗുണം ചെയ്യും. പ്രത്യേകിച്ച്, ആർത്തവ സമയത്തെ വയറുവേദന ഒഴിവാക്കാൻ ഇത് സഹായിക്കും. ആർത്തവസമയത്തുള്ള വയറുവേദനയുടെ അസ്വസ്ഥത കുറയ്ക്കാൻ ഇത് സഹായിക്കുന്നു. പെരുംജീരകം ഹോർമോണുകളെ സന്തുലിതമാക്കുന്നതിന് സഹായിക്കുന്നു.
പെരുംജീരകം സ്ത്രീകളുടെ പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ഗർഭാവസ്ഥയുടെ അവസാന മാസങ്ങളിൽ പെരുംജീരക ചായ കഴിക്കുന്നത് പ്രസവത്തിന്റെ സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ, ഇക്കാര്യത്തിൽ ശാസ്ത്രീയ പിന്തുണ കുറവാണ്.
ALSO READ: ഡാർക്ക് ചോക്ലേറ്റ് Vs വൈറ്റ് ചോക്ലേറ്റ്: ഏതാണ് ആരോഗ്യകരം?
പെരുംജീരക ചായ കുടിക്കുന്നത് രാവിലെയുണ്ടാകുന്ന വയറുവേദന കുറയ്ക്കും, പ്രത്യേകിച്ച് ഗർഭിണികളിൽ ഇത് ഗുണം ചെയ്യുന്നു. സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും പെരുംജീരക ചായ പലവിധത്തിലും ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പെരുംജീരക ചായയിൽ ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തിനും ചർമ്മത്തിനും മുടിക്കും നല്ലതാണ്.
പെരുംജീരക വിത്ത് നിങ്ങളുടെ മെറ്റബോളിസം വർധിപ്പിക്കാനും കുടലിൻ്റെ ആരോഗ്യം മികച്ചതായി നിലനിർത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഡൈയൂററ്റിക് സ്വഭാവമുള്ളതിനാൽ, പെരുംജീരക ചായ നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും, അതിനാൽ പെരുംജീരക ചായ വെറുംവയറ്റിൽ കുടിക്കുന്നതാണ് നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിച്ചേക്കാം. ഇതിന് ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും രോഗങ്ങൾ തടയുന്നതിനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.