ഇന്ന് പലരുടെ ജീവിതശൈലിയും ജോലിയുമെല്ലാം മൊബൈലും കമ്പ്യൂട്ടറമായി ബന്ധപ്പെട്ടതാണ്. ഒരുപാട് നേരെ ഈ ഗഡ്ജെറ്റ്സുമകൾ ഉപയോഗിച്ചാൽ നിങ്ങളുടെ കണ്ണുകളുടെ ആയുസിനെ തന്നെ ബാധിച്ചേക്കാം. ഒരുപാട് നേരെ മൊബൈൽ, ലാപ്ടോപ്, ടിവി ഇവയെല്ലാം ഉപയോഗിക്കുമ്പോൾ നമ്മുടെ കണ്ണുകളിൽ അനുഭവപ്പെടുന്ന അസ്വസ്ഥത നമുക്ക് അറിയാൻ സാധിക്കും. കണ്ണുകളിൽ അനുഭവപ്പെടുന്ന വേദന, ചൊറിച്ചിൽ, തുടർച്ചയായി കണ്ണുനീർ വരുക, തലവേദന തുടങ്ങിയവാണ് കണ്ണിന് ഈ ഗാഡ്ജെറ്റ്സുകൾ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ.
ഈ പ്രശ്നങ്ങൾ പിന്നീട് നിങ്ങളുടെ കാഴ്ചയെ തന്നെ ബാധിക്കും. പക്ഷെ ഇപ്പൊഴത്തെ കാലത്ത് ഈ ഗാഡ്ജെറ്റ്സ് ഒഴിവാക്കുകൊണ്ട് ജീവിക്കുക എന്ന് പറയുന്നത് ദുഷ്കരമാണ്. അതുകൊണ്ട് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഈ കാര്യങ്ങൾ ചെയ്താൽ കണ്ണിന് നേരിടുന്ന ചില പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.
ALSO READ : Heart Attack: കഴുത്ത് വേദനയെ നിസാരമായി കാണരുത്; നിശബ്ദ കൊലയാളിയായ ഈ രോഗത്തിന്റെ ലക്ഷണമാകാം
തണുത്ത വള്ളത്തിൽ കണ്ണ് കുഴുകുക
കണ്ണിന് നേരിടുന്ന പ്രശ്നങ്ങളെ ഒരുവിധം തണ്ണുത്ത വെള്ളത്തിൽ കഴുകുന്നത് കൊണ്ട് പരിഹാരമാകും. ഇങ്ങനെ കണ്ണ് കുഴുകന്നത് കൊണ്ട് കണ്ണുകൾക്ക് ഒരു ആശ്വാസം ലഭിക്കുന്നതാണ്.
യോഗ
കണ്ണിന് ഒരു ആശ്വാസം ലഭിക്കുന്ന പ്രക്രിയയാണ് യോഗ. യോഗിയിലെ ത്രാതക് ദിവസം പരിശീലനം ചെയ്താൽ മതി. ഒരു ചിത്രത്തിലേക്ക് ഫോക്കസ് ചെയ്ത് കണ്ണിന്റെ പേശികൾക്ക് ആശ്വാസം ലഭിക്കുന്നതാണ്.
ത്രിഫലം
ആയുർവേദിക ഫലമായ ത്രിഫലം കണ്ണുകൾ ആശ്വാസം നൽകുന്നതാണ്. ഈ ആയൂർവേദിക് കൂട്ട് കണ്ണുകൾക്ക് മേലുള്ള സമ്മർദ്ദം ഒഴുവാക്കാൻ സാധിക്കുന്നതാണ്.
കണ്ണുകൾക്ക് വ്യായാമം
കണ്ണുകളുടെ പേശികൾക്ക് ആശ്വാസം നൽകുന്ന ഒരു പ്രക്രിയയാണ്. ഇത് കണ്ണുകളുടെ ആയുസിന് വർധിപ്പിക്കുന്നതാണ്. കണ്ണിനുള്ള മറ്റ് പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്.
കണ്ണുകൾ അടയ്ക്കണം
ഡോക്ടമാർ പലപ്പോഴും നിർദേശിക്കുന്ന ഒരു പ്രക്രിയയാണ് കണ്ണുകൾ ഇടയ്ക്ക് അടയ്ക്കണമെന്നാണ്. ഇങ്ങനെ കണ്ണുകൾ അടയ്ക്കുന്നത് കൊണ്ട് കണ്ണ് ഡ്രൈ ആകുന്നത് ഒഴിവാക്കാൻ സാധിക്കും.
കൃത്യമായ ഭക്ഷണം രീതി
ALSO READ : Asthma Day 2023: ആസ്മയെ പ്രതിരോധിക്കാൻ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
കൃത്യമായ ഭക്ഷണം കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ്. വൈറ്റമിൻ എ കണ്ണുകൾക്ക് വലിയ ഗുണഫലം ചെയ്യുന്ന ഒരു ഘടകമാണ്. വൈറ്റമിൻ എ ധാതുക്കളായ ക്യാരട്ട്, ചീര, മധുര കിഴങ്ങ് ധാരളമായി കഴിക്കുന്നത് നല്ലതാണ്.
പനിനീർ വെള്ളം (റോസ് വാട്ടർ) ഒഴിച്ചു കണ്ണ് കഴുക
കണ്ണിന്റെ ആയാസവും തളർച്ചയും കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത പരിഹാരമാണ് റോസ് വാട്ടർ. ഒരു ചെറിയ കോട്ടൺ ബോൾ റോസ് വാട്ടറിൽ മുക്കി നിങ്ങളുടെ അടഞ്ഞ കണ്ണുകളിൽ കുറച്ച് മിനിറ്റ് വയ്ക്കുക, ക്ഷീണിച്ച കണ്ണുകൾക്ക് ആശ്വാസം ലഭിക്കും.
വെളിച്ചം കുറഞ്ഞിട്ടത് നിന്നും പ്രവർത്തിക്കുന്ന ഒഴിവാക്കുക
മങ്ങിയ വെളിച്ചത്തിൽ ജോലി ചെയ്യുന്നത് നിങ്ങളുടെ കണ്ണുകൾക്ക് ആയാസമുണ്ടാക്കുകയും കണ്ണുകൾക്ക് ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. നിങ്ങളുടെ വർക്ക്‌സ്‌പേസ് നല്ല വെളിച്ചമുള്ളതാണെന്ന് ഉറപ്പാക്കുകയും മങ്ങിയ വെളിച്ചമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യുക.
ആന്റി ഗ്ലെയർ ഗ്ലാസ് സ്ക്രീൻ ഉപയോഗിക്കുക
നിങ്ങളുടെ സ്‌ക്രീനിൽ നിന്നുള്ള തിളക്കവും പ്രതിഫലനങ്ങളും കുറയ്ക്കാനും കണ്ണിന്റെ ആയാസവും ക്ഷീണവും കുറയ്ക്കാനും ആന്റി-ഗ്ലെയർ സ്‌ക്രീൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...