കുക്കറപ്പത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?. പല പേരുകളിലായാണ് ഈ പലഹാരം അറിയപ്പെടുന്നത്. ചായക്കൊപ്പം കഴിക്കാവുന്ന ഒരു നാടൻ പലഹാരം തന്നെയാണ് കുക്കറപ്പം അല്ലെങ്കിൽ കലത്തപ്പം.
ആവശ്യമായ സാധനങ്ങൾ
പച്ചരി- 1 കപ്പ്
ശർക്കര- 1 1/2 കപ്പ്
ഏലക്കായ- 2 എണ്ണം
ചെറിയുള്ളി, തേങ്ങാക്കൊത്ത്- ആവശ്യത്തിന്
Also Read: Health News: വേനൽക്കാലത്ത് ഓറഞ്ച് കഴിക്കുന്നതുകൊണ്ടുള്ള 5 മാന്ത്രിക ഗുണങ്ങൾ അറിയാം!
തയ്യാറാക്കുന്ന വിധം
ആദ്യം 1 കപ്പ് പച്ചരി 30 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വെക്കുക. ഇനി ഒന്നര കപ്പ് ശർക്കര ഉരുക്കി അത് അരിച്ചെടുക്കുക. പച്ചരി കുതിർന്നതിന് ശേഷം ഒരുപിടി ചോറും 2 ഏലക്കായും ഉരുക്കിയ ശർക്കരയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് ഒരുനുള്ള് ഉപ്പ് കൂടെ ചേർക്കണം. ഇനി കുക്കറിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് അതിൽ ചെറുതായി നുറുക്കിയ ചെറിയുള്ളി, തേങ്ങാക്കൊത്തും ചേർത്ത് ഒരു മിനിറ്റ് നന്നായി ഇളക്കുക.
ALSO READ: ചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്
എന്നിട്ട് മിക്സിയിൽ അരച്ച പച്ചരി ഈ കുക്കറിലേക്ക് ഒഴിച്ച് വിസിൽ ഇല്ലാതെ 5 മിനിറ്റ് മീഡിയം ഫ്ലെയ്മിൽ അടച്ച് വെച്ച് ചൂടാക്കുക. അഞ്ച് മിനിറ്റിന് ശേഷം തീ ഓഫ് ചെയ്ത് അൽപ നേരം തണുക്കാൻ മാറ്റി വെക്കുക. എന്നിട്ട് മുറിച്ചടുത്ത് കഴിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy