ഒരു അഫേസിയ മാസം കൂടി പടിയിറങ്ങുന്നു; അറിയാം മസ്തിഷ്കാഘാതത്തെയും ആശയവിനിമയശേഷി തകരാറിനേയും കുറിച്ച്

തലച്ചോറിലെ ട്യൂമറുകൾ അപകടങ്ങളെത്തുടർന്നുണ്ടാകുന്ന ക്ഷതം എന്നിവയും അഫേസിയ്ക്ക് കാരണമാകുന്നു. ബുദ്ധിയുടെ ഭാഷാപരമായ പ്രവര്‍ത്തനത്തെയാണ് ഇത് കാര്യമായി ബാധിക്കുന്നത്. സംസാരിക്കുമ്പോൾ അപൂർണായ വാക്യങ്ങളാകും ഇവർക്ക് ഉണ്ടാവുക.

Written by - Priyan RS | Edited by - Priyan RS | Last Updated : Jun 28, 2022, 01:39 PM IST
  • പഠനത്തില്‍, മസ്തിഷ്കാഘാതം സംഭവിക്കുന്നവരിൽ 40 ശതമാനം പേർക്ക് അഫേസിയ ഉണ്ടായതായാണ് കണക്ക്.
  • തലച്ചോറിലേക്കുള്ള രക്ത പ്രവാഹം നിലയ്ക്കുന്നതോ രക്ത ധമനികൾ പൊട്ടുന്നതോ ആണ് പക്ഷാഘാതം ഉണ്ടാക്കുന്നത്.
  • സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിറ്റ്, സൈക്കോളജിസ്റ്റ്, ഒക്കുപേഷണൽ തെറപ്പിസ്റ്റ് എന്നിവരുടെ സേനവം അനിവാര്യമാണ്.
ഒരു അഫേസിയ മാസം കൂടി പടിയിറങ്ങുന്നു; അറിയാം മസ്തിഷ്കാഘാതത്തെയും ആശയവിനിമയശേഷി തകരാറിനേയും കുറിച്ച്

അഫേസിയ എന്ന വാക്ക് നമുക്ക് ഒരുപക്ഷേ പരിചിതമായിരിക്കില്ല. എന്നാൽ മസ്തിഷ്കാഘാതം എന്നത് നമുക്കിന്ന് പരിചിതമായിക്കഴിഞ്ഞു. മസ്തിഷ്കാഘാതം സംഭവിക്കുന്നവർക്ക് ഉണ്ടാകുന്ന ആശയവിനിമയ ശേഷി തകരാറാണ് അഫേസിയ. ജൂൺ മാസമാണ് അഫേസിയ മാസമായി ആചരിക്കുന്നത്. ഭാഷ മനസിലാക്കുന്നതിനും സംസാരിക്കുന്നതിനുമുള്ള കഴിവിനെ ഇത് സാരമായി ബാധിക്കുന്നു. അതോടൊപ്പം എഴുതുവാനും വായിക്കുവാനുമുള്ള കഴിവിനെയും ബാധിക്കുന്നു. 2012ൽ നാഷണൽ അഫേസിയ അസോസിയേഷൻ നടത്തിയ പഠനത്തിലൂടെ മസ്തിഷ്കാഘാതം സംഭവിക്കുന്നവരിൽ 40 ശതമാനം പേർക്ക് അഫേസിയ ഉണ്ടായതായാണ് കണക്ക്. 

തലച്ചോറിലേക്കുള്ള രക്ത പ്രവാഹം നിലയ്ക്കുന്നതോ രക്ത ധമനികൾ പൊട്ടുന്നതോ ആണ് പക്ഷാഘാതം ഉണ്ടാക്കുന്നതിന് ഇടയാകുന്നത്. തലച്ചോറിലെ ട്യൂമറുകൾ അപകടങ്ങളെത്തുടർന്നുണ്ടാകുന്ന ക്ഷതം എന്നിവയും അഫേസിയ്ക്ക് കാരണമാകുന്നു. ബുദ്ധിയുടെ ഭാഷാപരമായ പ്രവര്‍ത്തനത്തെയാണ് ഇത് കാര്യമായി ബാധിക്കുന്നത്. സംസാരിക്കുമ്പോൾ അപൂർണായ വാക്യങ്ങളാകും ഇവർക്ക് ഉണ്ടാവുക. അര്‍ത്ഥമില്ലാത്ത വാക്കുകളാകും ഉച്ചരിക്കുക. ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന വാക്കിനോ ശബ്ദത്തിനോ പകരം മറ്റൊന്നായിരിക്കും ഉച്ചരിക്കുക. മറ്റുള്ളവരുടെ സംഭാഷണം മനസിലാകാത്ത അവസ്ഥയും ഇതോടൊപ്പം ഉണ്ടാകുന്നു. 

Read Also: Skin Care: തണുത്ത വെള്ളത്തില്‍ ഇടയ്ക്കിടെ മുഖം കഴുകൂ, മുഖകാന്തി വര്‍ദ്ധിക്കും

എഴുതുന്നതിലും സമാനമായ പ്രശ്നങ്ങള്‍ തന്നെയാണ് അഫേസിയയുള്ളവര്‍ക്ക് ഉണ്ടാകുന്നത്. അക്ഷരങ്ങൾ മനസിലാകാതിരിക്കുക. എഴുതുന്ന അക്ഷരങ്ങൾ മാറിപ്പോവുക വാക്കുകൾ പേരുകൾ എന്നിവ ഓർത്തെടുക്കാന്‍ പ്രയാസപ്പെടുക എന്നിവയാണ് അടിസ്ഥാന പ്രശ്നങ്ങൾ. ഭാഷാ പ്രശ്നങ്ങൾ മാത്രമല്ല ഇവരെ ബാധിക്കുക. പക്ഷാഘാതത്തോടൊപ്പം ചിന്തിക്കാനുള്ള ശേഷിയിലും ബൗദ്ധിക പ്രവർത്തനങ്ങളിലും ആഹാരം കഴിക്കാനും വരെ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. സ്വതന്ത്രമായി പ്രവർത്തിക്കാൻ ഇവര്‍ക്ക് കഴിയാതെവരുന്നു. മറ്റുള്ളവരെ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കേണ്ടിവരുന്നതും ഈ രോഗത്തിന്റെ ദുരിതാവസ്ഥ വ്യക്തമാക്കുകയാണ്. തൊഴിൽ ചെയ്ത് ജീവിതത്തെ മുന്നോട്ട് നയിക്കുന്നതിന് ഈ അവസ്ഥ തടസമാകകയും അഫേസിയ ബാധിക്കുന്നവരുടെ ജീവിത നിലവാരത്തെ ഇത് തകർക്കുകയും ചെയ്യന്നു. 

അഫേസിയയും ചികിത്സയും

അഫേസിയ ബാധിക്കുന്നവർക്ക് ആദ്യ കാലഘട്ടം ഏറെ പ്രാധാന്യമുള്ളതാണ്. രോഗം ബാധിച്ച് ആദ്യത്തെ മൂന്ന് മാസം മുതൽ 12 മാസം വരെയുള്ള കാലയളവിൽ രോഗത്തിന്റെ പിടിയിൽ നിന്ന് രോഗിയെ മുക്തനാക്കിയെടുക്കാൻ വളരെയധികം പ്രാധാന്യമുള്ള സമയമാണ്. ഈ ഘട്ടത്തിലാണ് തെറാപ്പി നടത്തേണ്ടത്. വിവിധ രംഗങ്ങളിലുള്ളവരെ ഇതിനായി ഏകീകരിക്കേണ്ടക് അത്യാവശ്യമാണ്. സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിറ്റ്, സൈക്കോളജിസ്റ്റ്, ഒക്കുപേഷണൽ തെറപ്പിസ്റ്റ് എന്നിവരുടെ സേനവം അനിവാര്യമാണ്. 

Read Also: Benefits of Cherries: മലബന്ധം മുതൽ ഉറക്കമില്ലായ്മ വരെ പോകും, ചെറിപ്പഴം കഴിക്കാം

രോഗത്തിന്റെ തോത്, ഏതൊക്കെ തരത്തിൽ രോഗം ബാധിച്ചിരിക്കുന്നു എന്നിവയെല്ലാം മനസിലാക്കി ചികിത്സ നൽകേണ്ടതാണ്. അഫേസിയ ബാധിതരെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഭിന്നശേഷിക്കാർക്കുക നിയമപരമായ പരിക്ഷ ഇവര്‍ക്കും ലഭിക്കുന്നു. അഫേസിയ രോഗം ബാധിച്ചവർക്കായി തിരുവനന്തപുരം നിഷിൽ പുനരധിവാസ പരിപാടികൾ നടന്നുവരുന്നുണ്ട്. നൂറ്കണക്കിന് അഫേസിയ ബാധിതരുട ജീവിത നിലാവാരം മെച്ചപ്പെടുത്തുന്നതിന് നിഷിന്റെ അക്വയേഡ് ന്യൂറോ കമ്മ്യൂണിക്കേഷൻ ഡിസോർഡേഴ്സ് ഇന്റർവെൻഷൻ യൂണിർ പ്രവർത്തിക്കുന്നുണ്ട്. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News