ഏത് ഭക്ഷണം കഴിച്ചാലും വയറുവീർക്കുകയും അസിഡിറ്റി ഉണ്ടാകുകയും ചെയ്യുന്നുണ്ടോ? ദഹനപ്രശ്നങ്ങൾ മൂലമാണ് പലപ്പോഴും അസിഡിറ്റി ഉണ്ടാകുന്നത്. ഇത് പതിവാകുന്നത് ശരീരത്തിൽ വീക്കം ഉണ്ടാകുന്നതിന് കാരണമാകും. ഇത് ശരീരഭാരം വർധിക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാകും.
രാവിലെ ചില ഹെർബൽ ചായകൾ കുടിക്കുന്നത് ദഹനം മികച്ചതാക്കുന്നതിനും അസിഡിറ്റി കുറയ്ക്കുന്നതിനും ഗുണം ചെയ്യും. ഇവ മൊത്തത്തിലുള്ള ആരോഗ്യത്തിനും നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇത് വയറുവീർക്കൽ, ഓക്കാനം, അസിഡിറ്റി എന്നിവയെ പ്രതിരോധിക്കുന്നതിനും ദഹനം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
മല്ലി ചായ: മല്ലിയിട്ട് തിളപ്പിച്ച ചായ കുടിക്കുന്നത് ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. ഇത് ശരീരത്തിലെ അമിതമായ കൊഴുപ്പ് നിയന്ത്രിക്കുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കും. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മല്ലി ചായ മികച്ചതാണ്.
തുളസി-ചിയ സീഡ്സ് ചായ: തുളസി ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒരു ഔഷധ സസ്യമാണ്. ഇത് ദഹനം മികച്ചതാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ചിയ സീഡ്സ് ദഹനപ്രശ്നങ്ങൾ കുറയ്ക്കുന്നതിന് മികച്ചതാണ്. ഇവ ചേർത്ത് തയ്യാറാക്കിയ ചായ രാവിലെ കുടിക്കുന്നത് ദഹനം മികച്ചതാക്കാൻ സഹായിക്കും.
ALSO READ: രുചികരം പോഷകസമ്പുഷ്ടം! അറിയാം മധുരക്കിഴങ്ങിന്റെ ഗുണങ്ങൾ
പെരുഞ്ചീരക ചായ: ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കി അസിഡിറ്റി കുറയ്ക്കാൻ പെരുഞ്ചീരക ചായ മികച്ചതാണ്. വയറുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനും ഇത് ഗുണം ചെയ്യും.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.